കാഞ്ഞങ്ങാട്ട് വന്‍ പെണ്‍വാണിഭസംഘം അറസ്റ്റില്‍

 


കാഞ്ഞങ്ങാട്ട് വന്‍ പെണ്‍വാണിഭസംഘം അറസ്റ്റില്‍കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് ഉന്നത ബന്ധങ്ങളുള്ള വന്‍ പെണ്‍വാണിഭ സംഘം അറസ്റ്റിലായി. രണ്ട് സ്തീകളടക്കം അഞ്ച് പേരാണ്‌ അറസ്റ്റിലായത്. ബേക്കല്‍ പള്ളിക്കര സ്വദേശി അബ്ദുല്ല (41), ശിഹാബുര്‍ റഹ്മാന്‍ എന്ന ശിഹാബ് (25), പൂച്ചക്കാട്ടെ അഫ്സത്ത് (41), വിദ്യാനഗറിലെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ആയിഷ (40), ഹോട്ടല്‍ മാനേജര്‍ മൂന്നാം കടവിലെ അഷ്റഫ് (45) എന്നിവരെയാണ്‌ ഹോസ്ദുര്‍ഗ് സി.ഐ കെ.വി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.


പുല്ലൂര്‍ പൊള്ളക്കടയിലെ കൊടകിന കാവേരി എന്ന ഹോട്ടല്‍ കേന്ദ്രീകരിച്ചാണ്‌ പെണ്‍ വാണിഭം നടത്തിവന്നത്. പാണത്തൂര്‍ സലാം എന്ന പരിയാരം സലാം ആണ്‌ ഹോട്ടല്‍ നടത്തിവന്നത്. സലാമിനെ കേസില്‍ ആറാം പ്രതിയാക്കിയിട്ടുണ്ട്. രണ്ട് എസി റൂം അടക്കമുള്ള മുറികളാണ്‌ ഈ ഹോട്ടലില്‍ ഉള്ളത്. എല്ലാദിവസവും ഇവിടെ പെണ്‍കുട്ടികളേയും യുവതികളേയും മാറി മാറി എത്തിക്കാറുണ്ട്. പ്രതിയായ ശിഹാബിന്റെ വിവാഹം അടുത്തമാസം ഉറപ്പിച്ചിരിക്കുകയാണ്‌. പ്ലസ് ടുവിനും മറ്റും പഠിക്കുന്ന മക്കളുള്ള യുവതികളാണ്‌ അറസ്റ്റിലായത്. പെണ്വാണിഭ സംഘത്തെ പിടികൂടിയ ഹോട്ടലില്‍ നിന്നും 6,000 രൂപ, അഞ്ച് മൊബൈല്‍ ഫോണ്‍, ഒരു ആള്‍ട്ടോ കാര്‍ എന്നിവ പോലീസ് പിടികൂടി. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ്‌ പെണ്‍ വാണിഭ സംഘത്തെ അറസ്റ്റ് ചെയ്തത്.

കാഞ്ഞങ്ങാട്ട് വന്‍ പെണ്‍വാണിഭസംഘം അറസ്റ്റില്‍

ഹോട്ടലുടമ സലാമിനുവേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. പ്രമുഖര്‍ അടക്കമുള്ളവര്‍ ഈ പെണ്‍ വാണിഭ കേന്ദ്രത്തിലെ നിത്യസന്ദര്‍ശകരാണെന്ന് പോലീസിന്‌ സൂചന ലഭിച്ചിട്ടുണ്ട്. കോടതിയില്‍ ഹാജറാക്കിയ അഞ്ചു പേരേയും രണ്ടാഴ്ചത്തേയ്ക്ക് റിമാന്‍ഡ് കോടതി ചെയ്തിരിക്കുകയാണ്‌.

English Summery
Kanhangad: Sex racket busted in Kanhagad. 5 persons including 2 ladies arrested from a hotel. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia