സമ്പത്ത് വധക്കേസ് അന്വേഷിച്ച സിബിഐ ഉദ്യോഗസ്ഥനെ മരിച്ചനിലയില്‍ കണ്ടെത്തി
Mar 16, 2012, 06:53 IST
ഞാറയ്ക്കല്‍: സമ്പത്ത് വധക്കേസ് അന്വേഷിച്ച സിബിഐ ഉദ്യോഗസ്ഥനെ മരിച്ചനിലയില്‍ കണ്ടെത്തി. ഡി.വൈ.എസ്.പി ജി ഹരിദത്തിനെയാണ് (52) മരിച്ചനിലയില്‍ കണ്ടെത്തിയത്. പുത്തൂര്‍ കസ്റ്റഡി മരണക്കേസില്‍ പൊലീസ് ഉന്നതര്‍ക്കെതിരെ റിപോര്‍ട്ട് നല്‍കിയത് ഹരിദത്താണ്. ഹരിദത്തിനെതിരെ സിബിഐ തന്നെ വിമര്‍ശനുമായി കോടതിയെ സമീപിച്ചിരുന്നു. രണ്ട്ദിവസമായിട്ടും ഓഫീസില്‍ ഹാജരാകാത്തതിനെത്തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് മൃതദേഹം നീയരമ്പലത്തെ വീട്ടില്‍ കാണപ്പെട്ടത്. മാനസീക സമ്മര്‍ദ്ദം മൂലം സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ഹരിദത്ത് ഇന്ന് രാവിലെയാണ് ഡിസ്ചാര്‍ജ്ജ് ആയി വീട്ടിലെത്തിയത്.
English Summery
Njaraykal: CBI officer who investigated Sambath custodial death found dead.
English Summery
Njaraykal: CBI officer who investigated Sambath custodial death found dead.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.