പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ പര്‍ദ്ദ ധരിച്ചെത്തിയ എസ്.ഐ കസ്റ്റഡിയിലെടുത്തു മര്‍ദ്ദിച്ചു

 



പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ പര്‍ദ്ദ ധരിച്ചെത്തിയ എസ്.ഐ കസ്റ്റഡിയിലെടുത്തു മര്‍ദ്ദിച്ചു

കാസര്‍കോട്: പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ പര്‍ദ്ദ ധരിച്ച് വേഷം മാറിയെത്തിയ എസ്.ഐയും സംഘവും കസ്റ്റഡിയിലെടുത്തുകൊണ്ടുപോയി മര്‍ദ്ദിച്ചു. പരിക്കേറ്റ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയും മഞ്ചേശ്വരം പൊസോട്ടെ മഹ്മൂദ് ഹാജിയുടെ മകനുമായ സഹീറി(17)നെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പൊലീസിന്റെ അടിയേറ്റ് സഹീറിന് മൂത്ര തടസ്സം അനുഭവപ്പെട്ടതായും കാലില്‍ ആണിയടിച്ചതായും ബന്ധുക്കള്‍ പറഞ്ഞു. ഹൊസങ്കടി ടൗണില്‍ സഹപാഠിയോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ബന്തിയോട് സ്വദേശിനിയായ പ്ലസ്ടുവിന് പഠിക്കുന്ന പെണ്‍കുട്ടിയെ ഒരു സംഘം മൂന്ന് ദിവസം മുമ്പ് തടഞ്ഞുവെച്ചിരുന്നു. പെണ്‍കുട്ടിയുടെ പിതാവിനെ വരുത്തിയ ശേഷമാണ് ഇവരെ വിട്ടയച്ചത്.

പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ പര്‍ദ്ദ ധരിച്ചെത്തിയ എസ്.ഐ കസ്റ്റഡിയിലെടുത്തു മര്‍ദ്ദിച്ചു
പെണ്‍കുട്ടിയുടെയും സഹപാഠിയുടെയും ചിത്രം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതായും ഇന്റര്‍നെറ്റില്‍ ഇടാതിരിക്കണമെങ്കില്‍ പണം നല്‍കണമെന്നും ഒരു സംഘം ഭീഷണിപ്പെടുത്തിയതായി പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നാലുപേര്‍ക്കെതിരെ പോലീസ് കേസ് എടുത്തിരുന്നു. ഈ കേസില്‍ പ്രതിയായ ഹൊസങ്കടിയിലെ ചെരുപ്പ് വ്യാപാരി യാഖൂബിനെ പിടികൂടാനാണ് എസ്.ഐ രാജേഷ് പര്‍ദ്ദ ധരിച്ചെത്തിയത്. ഈ സമയം കടയില്‍ ചെരുപ്പ് വാങ്ങാന്‍ എത്തിയ സഹീറിനെയും പൊലീസ് ഇയാള്‍ക്കൊപ്പം കസ്റ്റഡിയിലെടുക്കുകയായിരുന്നു.സഹീര്‍ കസ്റ്റമറാണെന്നും വിട്ടയക്കണമെന്നും  യാഖൂബ് ആവശ്യപ്പെട്ടെങ്കിലും എസ് ഐ ചെവിക്കൊണ്ടിരുന്നില്ല. സ്റ്റേഷനിലെത്തിച്ച ശേഷമാണ് സഹീറിനെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചത്. അതേസമയം സഹീറിനെ കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും കടയില്‍ വെച്ചുതന്നെ വിട്ടയച്ചതായാണ് എസ്.ഐ നല്‍കുന്ന വിശദീകരണം.

ബുധനാഴ്ച രാവിലെ 10.30നാണ് സഹീറിനെ കസ്റ്റഡിയിലെടുത്തത്. ബന്ധുക്കളെത്തിയ ശേഷം നിരപരാധിയാണെന്ന് കണ്ട് ഉച്ചയ്ക്ക് 12.30മണിയോടെയാണ് വിട്ടയച്ചത്. പെണ്‍കുട്ടിയുടെ പിതാവിനെ ഭീഷണിപ്പെടുത്തിയ കേസില്‍ പിടിയിലായ യാഖൂബിനെ കൂടാതെ അബ്ബാസ്, യാഖൂബ് എന്നിവരടക്കം മൂന്നുപേരെ പൊലീസ് അന്വേഷിച്ചുവരികയാണ്.

Keywords: Kasaragod, College student, Kerala, Police atrocity, Arrest.

you might also read
മദ്യലഹരിയില്‍ അഴിഞ്ഞാടിയ സംഘത്തില്‍ എസ്.ഐ; കസ്റ്റഡിയിലെടുത്ത ഉടന്‍ മോചനം
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia