സര്‍ക്കാര്‍ എന്‍ഡോസള്‍ഫാന്‍ ലോബിക്ക് കീഴടങ്ങിയതായി രേഖ പുറത്ത്

 


സര്‍ക്കാര്‍ എന്‍ഡോസള്‍ഫാന്‍ ലോബിക്ക് കീഴടങ്ങിയതായി രേഖ പുറത്ത്
തിരുവനന്തപുരം: കോഴിക്കോട് മെഡിക്കല്‍ കോളേജ് എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ നടത്തിയ പഠന റിപ്പോര്‍ട്ടിനെതിരെ സംസ്ഥാന സര്‍ക്കാര്‍ രംഗത്തുവന്നതിന്റെ തെളിവുകള്‍ പുരത്തായി. എന്‍ഡോസള്‍ഫാന്‍ ലോബിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് സര്‍ക്കാര്‍ ഇത്തരമൊരു നീക്കം നടത്തുന്നതെന്നാണ് വെളിപ്പെടുത്തല്‍. എന്‍ഡോസള്‍ഫാന്‍ കീടനാശിനി കമ്പനി പ്രതിനിധി എസ്. ഗണേശനുമായി ചര്‍ച്ച ചെയ്ത് റിപ്പോര്‍ട്ട് കുറ്റമറ്റതാക്കുന്ന കാര്യത്തില്‍ അഭിപ്രായം അറിയിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദന്‍ മെഡിക്കല്‍ കോളേജിന് അയച്ച കത്തിന്റെ പകര്‍പ്പ് ഇന്ത്യാവിഷന്‍ ചാനലാണ് പുറത്തുവിട്ടത്. മാര്‍ച്ച് 14ാം തീയതിയാണ് ഇതുസംബന്ധിച്ച കത്ത് ആരോഗ്യവകുപ്പ് മെഡി.കോളേജിന് അയച്ചത്.

എന്‍ഡോസള്‍ഫാന്‍ മൂലം കാസര്‍കോട്ടുണ്ടായ പ്രശ്‌നങ്ങള്‍ കണ്ടെത്തിയ റിപ്പോര്‍ട്ടില്‍ മാറ്റം വരുത്തുന്നതിന് ഗണേശന്റെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്ന കാര്യത്തില്‍ മറുപടി നല്‍കാനും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. ഗണേശയച്ച വക്കീല്‍ നോട്ടീസിലെ ആവശ്യപ്രകാരമാണ് കത്തയച്ചതെന്നാണ് സര്‍ക്കാര്‍ ഇത് സംബന്ധിച്ചു നല്‍കുന്ന വിശദീകരണം.

എന്നാല്‍ മെഡിക്കല്‍ കോളേജ് സര്‍ക്കാരിന്റെ ആവശ്യം നിരാകരിച്ചതായും ഗണേശനുമായി ചര്‍ച്ച ചെയ്യാനാകില്ലെന്നും വളരെ വ്യക്തമായ പഠനത്തിന് ശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും മെഡിക്കല്‍ കോളേജ് വൃത്തങ്ങള്‍ അറിയിച്ചു. കമ്മ്യൂണിറ്റി മെഡിക്കല്‍ വിഭാഗം മേധാവി പ്രഭാകുമാരിയാണ് മെഡിക്കല്‍ കോളജിന് വേണ്ടി ഇതുസംബന്ധിച്ച മറുപടി നല്‍കിയത്.
സര്‍ക്കാര്‍ എന്‍ഡോസള്‍ഫാന്‍ ലോബിക്ക് കീഴടങ്ങിയതായി രേഖ പുറത്ത്

Keywords: Kerala, Thiruvananthapuram, Endosulfan, Medical college,Endosulfan lobby.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia