പ്രസവ വാര്‍ഡില്‍ കയറി യുവതിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു; കുഞ്ഞിന്റെ നില ഗുരുതരം
Jun 21, 2012, 11:49 IST
എടപ്പദവിലെ തോടാര്‍ നാരായണ-രാജീവി ദമ്പതികളുടെ മകള്‍ ജയന്തിയാണ് ഭര്‍ത്താവ് ജയന്തന്റെ കൊലക്കത്തിക്കിരയായത്. ചൊവ്വാഴ്ചയാണ് ജയന്തി തന്റെ ആദ്യത്തെ കണ്മണിയായ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ജയന്തിയും കുഞ്ഞും ആശുപത്രിക്കിടക്കയില്‍ കിടക്കുന്നതിനിടയിലാണ് കുഞ്ഞിന് ജന്മം നല്കിയ അച്ഛന് ഘാതകനായെത്തിയത്. ജയന്തിയെ വെട്ടിവീഴ്ത്തിയ ശേഷം ഇയാള്‍ ഒരു ദിവസം പ്രായമുള്ള കുഞ്ഞിനെതിരെയും തിരിയുകയായിരുന്നു. പരിക്കേറ്റ കുഞ്ഞിനെ വിദഗ്ദ്ധ ചികിത്സയ്ക്ക് മംഗലാപുരത്തേക്ക് മാറ്റി.
രാത്രി 11 മണിയോടെയാണ് സംഭവം. അമ്മയും കുഞ്ഞും കിടന്ന കട്ടിലിനരികില്‍ മാതാവ് രാജീവിയും സഹോദരിയുമുണ്ടായിരുന്നു. ഇവരെയും വാര്‍ഡിലുള്ളവരെയും ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയും തനിക്കെതിരെ വന്നാല്‍ എല്ലാവരെയും കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയുമാണ് ജയന്ത ഭാര്യയെ വെട്ടിവീഴ്ത്തിയത്. തുടര്‍ന്ന് ആശുപത്രി വിടുംമുമ്പ് കൊല്ലാനുപയോഗിച്ച അരിവാള്‍ പരിസരത്തുപേക്ഷിച്ചാണ് ഇയാള്‍ കടന്നു.
ജയന്ത് മോട്ടോര്‍ മെക്കാനിക്കാണ്. മാസങ്ങള്‍ക്ക് മുമ്പ് ഇവര്‍ വിവാഹിതരാകുമ്പോള്‍ യുവതി ഗര്‍ഭിണിയായിരുന്നു. ഇതേ തുടര്‍ന്ന് ഇരുവരെയും നിര്‍ബന്ധിപ്പിച്ച് ബന്ധുക്കള്‍ വിവാഹം കഴിപ്പിക്കുകയായിരുന്നു.
Keywords: Mangalore, Woman, Murder, Husband, National
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.