Shareef |
റോള മാളിന് പിറകില്‍ കാലിക്കറ്റ് റെസ്റ്റോറന്റിന് സമീപമുള്ള വ്യാപാര സമുച്ചയം പൊളിച്ചുമാറ്റാന്‍ മുനിസിപ്പാലിറ്റി തീരുമാനിച്ചിരുന്നു. അതിനാല്‍ ഈ കെട്ടിടത്തിലെ ഒഴിപ്പിക്കപ്പെട്ട കടയിലെ സാധനങ്ങള്‍ ഫുട്പാത്തില്‍ വിറ്റഴിക്കുന്നതിനിടയില്‍ വാച്ച് കളവ്പോയതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തര്‍ക്കം നടക്കുമ്പോള്‍ ശെരീഫ് സ്ഥലത്തുണ്ടായിരുന്നില്ല. ജോലിക്കാരുമായുണ്ടായ തര്‍ക്കമാണ് സംഭവത്തിനിടയാക്കിയത്. വിറ്റഴിക്കല്‍ മേളയായതിനാല്‍ നല്ല തിരക്ക് അനുഭവപ്പെട്ടിരുന്നു. തക്കം മുതലെടുത്ത് പാകിസ്ഥാനി യുവാവ് വിലകൂടിയ വാച്ച് മോഷ്ടിക്കുകയായിരുന്നു. മോഷ്ടാവിനെ കയ്യോടെ പിടികൂടിയതാണ് വൈരാഗ്യത്തിന് കാരണമെന്ന് ബന്ധുക്കള്‍ കെവാര്‍ത്തയോട് പറഞ്ഞു.
ഈ പ്രശ്നം മധ്യസ്ഥ ചര്‍ച്ചയിലൂടെ പരിഹരിച്ചിരുന്നുവെങ്കിലും സംഘത്തിലുണ്ടായിരുന്ന രണ്ടുപേര്‍ക്ക് തൃപ്തിയുണ്ടായിരുന്നില്ല. ഇവര്‍ പ്രതികാരം ചെയ്യുമെന്ന് പറഞ്ഞ് തിരിച്ചുപോയിരുന്നു. പിന്നീടാണ് പന്ത്രണ്ടോളം വരുന്ന സംഘം കടയിലെത്തി അക്രമം നടത്തിയത്. അക്രമത്തില്‍ ഗുരുതരമായ പരിക്കേറ്റ ശെരീഫിനെ പൊലീസ് ആംബുലന്‍സില്‍ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണപ്പെട്ടിരുന്നു. മൃതദേഹം നിയമനടപടികള്‍ക്ക് ശേഷം നാട്ടിലെത്തിക്കും.
അതിഞ്ഞാല്‍ തെക്കെപുറത്തെ പരേതനായ മുഹമ്മദ് കുഞ്ഞിയുടെ മകള്‍ സുഹ്‌റയാണ് ഭാര്യ. മക്കള്‍: ഷഹദാസ്(നാല്), അസീം(ഒന്ന്). സഹോദരങ്ങള്‍: പ്രമുഖ വ്യവസായി മെട്രോ മുഹമ്മദ് കുഞ്ഞി ഹാജിയുടെ ഭാര്യ സുഹ്‌റ, മുഹമ്മദ് കുഞ്ഞി, കുഞ്ഞബ്ദുല്ല(ഇരുവരും ദുബൈ), സുബൈര്‍, ഹസന്‍ കുഞ്ഞി, സൈനബ, ഉമൈബ.
Reported by Shafi Chithari
Keywords: Murder, Kasaragod native, Sharjah, Gulf
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.