തീവണ്ടിയില്‍ നിന്ന് യുവതിയെ അക്രമിച്ച് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു
Aug 2, 2012, 12:16 IST
കണ്ണൂര്‍: ഓടിക്കൊണ്ടിരുന്ന തീവണ്ടിയില്‍ നിന്നും യുവതിയുടെ ഒന്നര ലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളുമടങ്ങുന്ന ബാഗ് മോഷ്ടാവ് തട്ടിയെടുത്ത് യുവതിയെ മോഷ്ടാവ് പാളത്തില്‍ തള്ളിയിട്ടു. മുംബൈയില്‍ നിന്നും കേരളത്തിലേക്ക് വന്ന മംഗള എക്സ്പ്രസിലായിരുന്നു സംഭവം.
ഗള്‍ഫില്‍ നിന്ന് വന്ന കൊച്ചി സ്വദേശി വേണുവും കുടുംബവും മുംബൈയില്‍ നിന്നും വിമാന ടിക്കറ്റ് കിട്ടാഞ്ഞതിനെ തുടര്‍ന്ന് ട്രെയിന്‍മാര്‍ഗം കേരളത്തിലേക്ക് വരികയായിരുന്നു. കാഞ്ഞങ്ങാട് വെച്ച് പുലര്‍ച്ചെ വേണുവിന്റെ ഭാര്യയുടെ ബെര്‍ത്തില്‍ സൂക്ഷിച്ചിരുന്ന ബാഗ് മോഷ്ടാവ് കൈവശപ്പെടുത്തുകയായിരുന്നു.
മോഷണം കണ്ട യുവതി മോഷ്ടാവിന് പിന്നാലെ ഓടി. തീവണ്ടില് നിന്നും പുറത്തുചാടി രക്ഷപെടാനുള്ള ശ്രമത്തില്‍ മോഷ്ടാവ് യുവതിയെയും തള്ളി താഴെയിടുകയായിരുന്നു. വേണു ബഹളം വെച്ചതിനെ തുടര്‍ന്ന് ഒരു യാത്രക്കാരാണ് ചങ്ങല വലിച്ച് തീവണ്ടി നിര്‍ത്തിയത്. പാളത്തില്‍ വീണ് തലയ്ക്ക് പരിക്കേറ്റ യുവതിയെ വീണ്ടും തീവണ്ടിയില്‍ കയറ്റി കണ്ണൂരില്‍ എത്തിക്കുകയായിരുന്നു. ഇവര്‍ ഇപ്പോള്‍ കണ്ണൂര്‍ റെയില്‍വേ പോലീസിന്റെ സംരക്ഷണയിലാണ്.

Keywords: Kerala, Kanhangad, Kannur, Train, Robbery, Railway, Police.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.