സ്വന്തം ഗ്രാമത്തില്‍ ബീഡി-നെയ്ത്ത് മേഖലയിലെ തൊഴിലാളികളായ നിരക്ഷരരെയും അര്‍ധ സാക്ഷരരെയും അക്ഷര വെളിച്ചം നല്‍കിയായിരുന്നു തുടക്കം. അവരില്‍ ചിലര്‍ക്ക് തുടര്‍ന്നു പഠിക്കാന്‍ മോഹമുണ്ടായി. അവരെ രാത്രികാലങ്ങളില്‍ ഏഴാം ക്ലാസും, എസ്.എസ്.എല്‍.സിയും സിലബസ് പ്രകാരം പഠിപ്പിച്ചു. 'ഓവര്‍ ഏജ്ഡ് ഗ്രൂപ്പില്‍' പെടുത്തി പരീക്ഷയെഴുതിച്ചു അവരില്‍ പലരും സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചു.
ദിനേശ് ബീഡിതൊഴിലാളിയായിരുന്ന ലക്ഷ്മണന് ഇന്ന് പോലീസ് സബ്ബ് ഇന്‍സ്പെക്ടറാണ്. സാധു ബീഡിതൊഴിലാളിയായ രവിന്ദ്രന് ഇന്ന് പ്രൈമറി സ്‌കൂള്‍ ഹെഡ് മാസ്റ്ററാണ്, നെയ്ത് തൊഴിലാളിയായ നാരായണനും ഹെഡ്മാസ്റ്ററായി ജോലി ചെയ്യുന്നു. കല്ല് വെട്ട് തൊഴിലാളിയായിരുന്ന രാജന്‍ കൊടക്കാട് ഇന്ന് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്സിപ്പ്ളാണ്. നെയ്ത് തൊഴിലാളിയായിരുന്ന കുഞ്ഞികൃഷ്ണന്‍ കേന്ദ്രീയ വിദ്യാലയ അധ്യാപകനാണ്. ഇതെല്ലാം അവരില്‍ ചിലര്‍ മാത്രമാണ്.
കൂക്കാനം റഹ് മാന്‍ മാസ്റ്റരുടെ പ്രവര്‍ത്തനം കാസര്‍കോട് മേഖലയിലേക്ക് വ്യാപിച്ചപ്പോള്‍ സമ്പൂര്‍ണ്ണ സാക്ഷരതാ പരിപാടിയുടെ ജില്ലാ കോ-ഓര്‍ഡിനേറ്ററായി ഇന്നത്തെ ജില്ലാകലക്ടര്‍ വി.എന്‍. ജിതേന്ദ്രനൊപ്പം രണ്ട് വര്‍ഷക്കാലം പ്രവര്‍ത്തിച്ചു. തുടര്‍ന്ന് പോസ്റ്റ് ലിറ്ററസി പ്രോഗ്രാമിന്റെ നീലേശ്വരം ബ്ലോക്ക് പ്രോജക്ടാഫീസിറായി രണ്ട് വര്‍ഷം സേവനം നടത്തി. മികച്ച പ്രവര്‍ത്തനം നടത്തിയതിന് സംസ്ഥാന സര്‍ക്കാരിന്റെ മികച്ച പ്രോജക്ടാഫീസര്ക്കുളള സംസ്ഥാനതല അവാര്‍ഡു ലഭിച്ചു.
സാക്ഷരതാ പ്രവര്‍ത്തനത്തില്‍ വൈവിധ്യമാര്‍ന്ന പുതുമകള്‍ കണ്ടെത്തി നടപ്പാക്കിയതിന്റെ അടിസ്ഥാനത്തില്‍ ദേശീയ തലത്തില്‍ അംഗീകാരം കിട്ടി. 2001 ല്‍ ആചാര്യ വിനോബാഭാവെ നാഷണല്‍ ലിറ്ററസി അവാര്‍ഡ് ദല്‍ഹിയില്‍ വെച്ച് കെ.സി പന്തില്‍ നിന്നു ഏറ്റുവാങ്ങി.
കിനാനൂര്‍-കരിന്തളം പഞ്ചായത്തില്‍ നടപ്പിലാക്കിയ മൂമാസാ പദ്ധതി (മൂന്നുമാസം കൊണ്ട് സാക്ഷരതാ) മൂസ്ലിം സ്ത്രീകളെ സാക്ഷരതയിലേക്ക് ആകര്‍ഷിക്കാന്‍ നടത്തിയ ഗൃഹസദസ്സുകള്‍, മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലെ നിരക്ഷരതാ നിര്‍മാര്‍ജ്ജനത്തിന് പളളികളുടെ സഹകരണം നേടിയ പ്രവര്‍ത്തനം, തുടങ്ങിയവ പരിഗണിച്ചാണ് ദേശീയ സാക്ഷരതാ അവാര്‍ഡു ലഭിച്ചത്.
അക്ഷരജ്ഞാനം നേടിയവര്‍ക്ക് 'അന്നം' തേടാനുളള വഴി ഒരുക്കുകയാണ് ഇപ്പോള്‍ റഹ് മാന്‍ മാസ്റ്റര്‍ ഒരു വ്യാഴവട്ടത്തിലേറെയായി നീലേശ്വരം ആസ്ഥാനമായി പാന്‍ടെക്ക് എന്ന സന്നദ്ധ സംഘടന രൂപീകരിച്ച് നൂറ് കണക്കിന് യുവതീയുവാക്കള്‍ക്ക് വിവിധ ട്രേഡുകളില്‍ 'ഷോര്‍ട്ട് ടേം' പരിശീലന പരിപാടി വഴി സ്വയം തൊഴില്‍ കണ്ടെത്തിക്കൊടുത്തു കഴിഞ്ഞു. 'വാക്കിംഗ് എണ്‍ സൈക്ലോ പീഡിയ' എന്നറിയപ്പെടുന്ന മലബാര്‍ ഡിസിട്രക്ട് ബോര്‍ഡ് പ്രസിഡണ്ട് പി.ടി. ഭാസ്‌കര പണിക്കരുടെ നിര്‍ദേശ പ്രകാരമാണ് റഹ് മാന്‍ മാസ്റ്റര്‍ അനൗപചാരിക രീതിയില്‍ സാങ്കേതിക വിദ്യാഭ്യാസം നല്‍കുന്ന പാന്‍ടെക്കിന് രൂപം കൊടുത്തു പ്രവര്‍ത്തിച്ചു വരുന്നത്.
പ്രൈമറി-ഹൈസ്‌കൂള്‍ അധ്യാപകന്, പ്രൈമറി എഡുക്കേഷന്‍ എക്സ്റ്റന്‍ഷന്‍ ആഫീസര്‍, ഡി.പി.ഇ.പി ട്രൈനര്‍, എസ്.എസ്.എ. പ്രോഗ്രാം ആഫീസര്‍ എന്നിങ്ങിനെ ഔദ്യോഗിക ജീവിതം നയിക്കുകയും ഒപ്പം കാന്‍ഫെഡ് സംസ്ഥാന സെക്രട്ടറി, റഡ് ക്രോസ് സ്റ്റെയിറ്റ് ഓര്‍ഗനൈസര്‍, ഐ.എ.ഇ.ഡബ്ലൂ.പി (IAEWP) സംസ്ഥാന ജോ: സെക്രട്ടറി എന്നി നിലകളില്‍ പ്രവര്‍ത്തിച്ചു. സംസ്ഥാന അധ്യാപക അവാര്‍ഡ്. തിക്കൂറിശ്ശി ഫൗണ്ടേഷന്‍ അവാര്‍ഡ്, ലേബര്‍ ഇന്ത്യാ എക്സലന്റ്സ് അവാര്‍ഡ്, ചലനം അവാര്‍ഡ്, കാന്‍ഫെഡ് അവാര്‍ഡ് തുടങ്ങി നിരവധി അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്.
ഇപ്പോള്‍ എയ്ഡ്‌സ് പ്രിവണ്‍ഷന്‍ പ്രോജക്ടിന്റെ ഡയരക്ടര്‍, ചൈല്‍ഡ് ലൈന്‍ ഡയരക്ടര്‍ എന്നി സ്ഥാനങ്ങള്‍ വഹിക്കുന്നു. തുടക്കം മുതല്‍ പാന്‍ടെക്കിന്റെ ജന: സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരുന്നു. ഇന്നും സാക്ഷരതാ-തുടര്‍ സാക്ഷരതാ പരിപാടിയില്‍ സജീവ സാന്നിദ്ധ്യമാണ് കൂക്കാനം റഹ് മാന്‍ മാസ്റ്റര്‍.
റഹ് മാന്‍
കൂക്കാനം റഹ് മാന്‍ മാസ്റ്റര്‍
ജനനം കരിവെളളൂര്‍ - കൂക്കാനം 1950 നവംബര്‍ 8
ഭാര്യ: സുഹറാ റഹ്മാന്‍
മക്കള്‍: അമീറുദ്ദീന്‍ (ജേര്‍ണലിസ്റ്റ് - ടൈംസ് ഓഫ് ഒമാന്‍), ഷമീറ (ടീച്ചര്‍ സെന്റ്മേരീസ് സ്‌കൂള്‍ പുഞ്ചക്കാട്).
മരുമക്കള്‍: ജൂബി (എഞ്ചിനിയര്‍ മസ്ക്കറ്റ്), മുഹമ്മദ് കുഞ്ഞി (എച്ച്.എസ്.എ.ജി.എച്ച്.എസ്.എസ്. വെളളൂര്‍)
ദിനേശ് ബീഡിതൊഴിലാളിയായിരുന്ന ലക്ഷ്മണന് ഇന്ന് പോലീസ് സബ്ബ് ഇന്‍സ്പെക്ടറാണ്. സാധു ബീഡിതൊഴിലാളിയായ രവിന്ദ്രന് ഇന്ന് പ്രൈമറി സ്‌കൂള്‍ ഹെഡ് മാസ്റ്ററാണ്, നെയ്ത് തൊഴിലാളിയായ നാരായണനും ഹെഡ്മാസ്റ്ററായി ജോലി ചെയ്യുന്നു. കല്ല് വെട്ട് തൊഴിലാളിയായിരുന്ന രാജന്‍ കൊടക്കാട് ഇന്ന് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്സിപ്പ്ളാണ്. നെയ്ത് തൊഴിലാളിയായിരുന്ന കുഞ്ഞികൃഷ്ണന്‍ കേന്ദ്രീയ വിദ്യാലയ അധ്യാപകനാണ്. ഇതെല്ലാം അവരില്‍ ചിലര്‍ മാത്രമാണ്.

കൂക്കാനം റഹ് മാന്‍ മാസ്റ്റരുടെ പ്രവര്‍ത്തനം കാസര്‍കോട് മേഖലയിലേക്ക് വ്യാപിച്ചപ്പോള്‍ സമ്പൂര്‍ണ്ണ സാക്ഷരതാ പരിപാടിയുടെ ജില്ലാ കോ-ഓര്‍ഡിനേറ്ററായി ഇന്നത്തെ ജില്ലാകലക്ടര്‍ വി.എന്‍. ജിതേന്ദ്രനൊപ്പം രണ്ട് വര്‍ഷക്കാലം പ്രവര്‍ത്തിച്ചു. തുടര്‍ന്ന് പോസ്റ്റ് ലിറ്ററസി പ്രോഗ്രാമിന്റെ നീലേശ്വരം ബ്ലോക്ക് പ്രോജക്ടാഫീസിറായി രണ്ട് വര്‍ഷം സേവനം നടത്തി. മികച്ച പ്രവര്‍ത്തനം നടത്തിയതിന് സംസ്ഥാന സര്‍ക്കാരിന്റെ മികച്ച പ്രോജക്ടാഫീസര്ക്കുളള സംസ്ഥാനതല അവാര്‍ഡു ലഭിച്ചു.
![]() |
കൂക്കാനം റഹ് മാന്‍ കലക്ടര്‍ വി.എന്‍. ജിതേന്ദ്രനൊപ്പം |
സാക്ഷരതാ പ്രവര്‍ത്തനത്തില്‍ വൈവിധ്യമാര്‍ന്ന പുതുമകള്‍ കണ്ടെത്തി നടപ്പാക്കിയതിന്റെ അടിസ്ഥാനത്തില്‍ ദേശീയ തലത്തില്‍ അംഗീകാരം കിട്ടി. 2001 ല്‍ ആചാര്യ വിനോബാഭാവെ നാഷണല്‍ ലിറ്ററസി അവാര്‍ഡ് ദല്‍ഹിയില്‍ വെച്ച് കെ.സി പന്തില്‍ നിന്നു ഏറ്റുവാങ്ങി.
കിനാനൂര്‍-കരിന്തളം പഞ്ചായത്തില്‍ നടപ്പിലാക്കിയ മൂമാസാ പദ്ധതി (മൂന്നുമാസം കൊണ്ട് സാക്ഷരതാ) മൂസ്ലിം സ്ത്രീകളെ സാക്ഷരതയിലേക്ക് ആകര്‍ഷിക്കാന്‍ നടത്തിയ ഗൃഹസദസ്സുകള്‍, മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലെ നിരക്ഷരതാ നിര്‍മാര്‍ജ്ജനത്തിന് പളളികളുടെ സഹകരണം നേടിയ പ്രവര്‍ത്തനം, തുടങ്ങിയവ പരിഗണിച്ചാണ് ദേശീയ സാക്ഷരതാ അവാര്‍ഡു ലഭിച്ചത്.
![]() |
സെപ്തംബര്‍ ഏഴിന് 'മാതൃഭൂമി' കാഴ്ചയില്‍
കൂക്കാനം റഹ്മാന്‍ മാഷെകുറിച്ച് രാജന്‍ കൊടക്കാട്
എഴുതി ലേഖനം
|
പ്രൈമറി-ഹൈസ്‌കൂള്‍ അധ്യാപകന്, പ്രൈമറി എഡുക്കേഷന്‍ എക്സ്റ്റന്‍ഷന്‍ ആഫീസര്‍, ഡി.പി.ഇ.പി ട്രൈനര്‍, എസ്.എസ്.എ. പ്രോഗ്രാം ആഫീസര്‍ എന്നിങ്ങിനെ ഔദ്യോഗിക ജീവിതം നയിക്കുകയും ഒപ്പം കാന്‍ഫെഡ് സംസ്ഥാന സെക്രട്ടറി, റഡ് ക്രോസ് സ്റ്റെയിറ്റ് ഓര്‍ഗനൈസര്‍, ഐ.എ.ഇ.ഡബ്ലൂ.പി (IAEWP) സംസ്ഥാന ജോ: സെക്രട്ടറി എന്നി നിലകളില്‍ പ്രവര്‍ത്തിച്ചു. സംസ്ഥാന അധ്യാപക അവാര്‍ഡ്. തിക്കൂറിശ്ശി ഫൗണ്ടേഷന്‍ അവാര്‍ഡ്, ലേബര്‍ ഇന്ത്യാ എക്സലന്റ്സ് അവാര്‍ഡ്, ചലനം അവാര്‍ഡ്, കാന്‍ഫെഡ് അവാര്‍ഡ് തുടങ്ങി നിരവധി അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്.
ഇപ്പോള്‍ എയ്ഡ്‌സ് പ്രിവണ്‍ഷന്‍ പ്രോജക്ടിന്റെ ഡയരക്ടര്‍, ചൈല്‍ഡ് ലൈന്‍ ഡയരക്ടര്‍ എന്നി സ്ഥാനങ്ങള്‍ വഹിക്കുന്നു. തുടക്കം മുതല്‍ പാന്‍ടെക്കിന്റെ ജന: സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരുന്നു. ഇന്നും സാക്ഷരതാ-തുടര്‍ സാക്ഷരതാ പരിപാടിയില്‍ സജീവ സാന്നിദ്ധ്യമാണ് കൂക്കാനം റഹ് മാന്‍ മാസ്റ്റര്‍.
റഹ് മാന്‍
കൂക്കാനം റഹ് മാന്‍ മാസ്റ്റര്‍
ജനനം കരിവെളളൂര്‍ - കൂക്കാനം 1950 നവംബര്‍ 8
ഭാര്യ: സുഹറാ റഹ്മാന്‍
മക്കള്‍: അമീറുദ്ദീന്‍ (ജേര്‍ണലിസ്റ്റ് - ടൈംസ് ഓഫ് ഒമാന്‍), ഷമീറ (ടീച്ചര്‍ സെന്റ്മേരീസ് സ്‌കൂള്‍ പുഞ്ചക്കാട്).
മരുമക്കള്‍: ജൂബി (എഞ്ചിനിയര്‍ മസ്ക്കറ്റ്), മുഹമ്മദ് കുഞ്ഞി (എച്ച്.എസ്.എ.ജി.എച്ച്.എസ്.എസ്. വെളളൂര്‍)
Keywords: Article, Kookanam Rahman, Literacy day, Atheeq Rahman Bevinja, Teacher, Book, IAEWP, Award
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.