ആ സമരമുറ എങ്ങനെയായിരിക്കണം?

 


ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിഷേധിക്കേണ്ടതും ഭരണകൂടത്തെകൊണ്ട് തിരുത്തിക്കേണ്ടതും ജനാധിപത്യ വ്യവസ്ഥിതിയില്‍ പൗരന്റെ അവകാശമാണ്, ബാധ്യതയാണ്.

കാലാകാലങ്ങളായി കോടതിവിധികള്‍ പോലും ലംഘി­ച്ച് ബന്ദും പിന്നീട് ഹര്‍ത്താലും സംഘടിപ്പിച്ചാണ് നാം അധികാരിവര്‍ഗ്ഗത്തെ പ്രതിഷേധമറിയിച്ചുകൊണ്ടിരിക്കുന്നത്. എന്നാലിപ്പോള്‍ അടിക്കടി നടത്തുന്ന ഹര്‍ത്താലുകളുടെ ഭാരം മൊത്തം പൊതുസമൂഹത്തിന്റെ തലയിലാണ് ചെന്നുപതിക്കുന്നതെന്ന കാര്യം ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നവര്‍ പോലും അംഗീകരിച്ചുതുടങ്ങിയിട്ടുണ്ട്.

പൂര്‍ണ്ണമായും പൗര സ്വാതന്ത്ര്യം ഹനിക്കുന്ന രീതിയിലാണ് എല്ലാ ഹര്‍ത്താലുകളുടെയും പരിണിതി. ഇന്ധന വിലവര്‍ദ്ധനവ് പോലെ കൂടെകൂടെ ഉണ്ടാകുന്ന നീതി നിഷേധത്തിനെതിരെ നാം ഹര്‍ത്താല്‍ നടത്തുകയും തുടര്‍ന്ന് ബസ് ചാര്‍ജ്ജ് വര്‍ദ്ധന, അവശ്യ സാധനങ്ങളുടെ വിലവര്‍ദ്ധന എന്നിവയ്ക്ക് വേണ്ടിയെല്ലാം കൂടുതല്‍ പ്രതിഷേധങ്ങളും ഹര്‍ത്താലും വര്‍ഷങ്ങളായി നാം നടത്തിപോരുന്നു. വിവിധ ആവശ്യങ്ങള്‍ക്ക് വേണ്ടിയും ഇടയ്ക്ക് ആരെങ്കി­ലും കൊല്ലപ്പെട്ടാലും നടത്തുന്ന ഹര്‍ത്താലുകള്‍ വേറെ. സംഘര്‍ഷങ്ങളെ ഭയന്ന് നാട്ടുകാരെല്ലാം പാര്‍ട്ടി­സംഘടന ഭേദമന്യെ ഇപ്പോള്‍ ഹര്‍ത്താല്‍ വിജയിപ്പിച്ചുകൊടുക്കുകയാണ് ചെയ്യുന്നത്.

ആ സമരമുറ എങ്ങനെയായിരിക്കണം? ഹര്‍ത്താല്‍ ദിവസം അവധിയെടുത്ത് വീട്ടിലിരിക്കാമെന്ന രീതിയില്‍ നമ്മുടെ പ്രതികരണവും പ്രതിഷേധവുമെല്ലാം ഒരുതരം ഷണ്ഡീകരണമായി മാറുകയാണ്. ഈ സാഹചര്യത്തില്‍ നമ്മുടെ ഇനിയുള്ള പ്രതിഷേധം എങ്ങനെയെല്ലാം ആവാം എന്നൊരു നിര്‍ദ്ദേശം പാര്‍ട്ടികളുടെ നേതൃത്വത്തിന് സമര്‍പ്പിച്ചാലെന്ത്? ഇന്നല്ലെങ്കില്‍ നാളെ എല്ലാവരും പുതിയൊരു സമര രീതി സ്വീകരിക്കേണ്ടിവരുമെന്നതില്‍ സംശയമില്ല.

പൊതുജനത്തിന് ശല്യമാകാത്ത രീതിയിലുള്ള ഉപ്പ് സത്യാഗ്രഹവും സഹന സമരവും മറ്റും നടത്തി നമുക്ക് മാതൃക കാട്ടിയ മഹാത്മാഗാന്ധിയെ സ്മരിക്കുന്ന ഈ ഒക്ടോബറില്‍ എന്തുകൊണ്ടും അങ്ങനെയൊരു ശ്രമത്തിന് പ്രസക്തിയുണ്ട്.

ബന്ദ്, ഹര്‍ത്താല്‍, അക്രമങ്ങള്‍­കലാപങ്ങള്‍.. ജനാധിപത്യപരമായി പ്രതികരിക്കാന്‍ മറ്റെന്തുണ്ട് മാര്‍ഗ്ഗങ്ങള്‍? നിങ്ങള്‍ പറയുക...
ഒക്ടോബര്‍ 31നകം രേഖപ്പെടുത്തുന്ന അഭിപ്രായങ്ങളില്‍ നിന്ന തിരഞ്ഞെടുക്കപ്പെടുന്നവയ്ക്ക് സമ്മാനവും ലഭിക്കും. എങ്കില്‍ തുടങ്ങിക്കോളൂ... ആ സമരമുറ എങ്ങനെയായിരിക്കണം?..


 Also read:
 ആ ദിവസങ്ങളില്‍ നടത്താന്‍ നിശ്ചയിച്ച ചടങ്ങുകള്‍

ബന്ദിന് കാരണക്കാരനാ­യ 'പ­രേ­തന്‍'ജീവനോടെ കോടതിയില്‍; ലാലുപ്രസാദ് അ­റസ്റ്റില്‍
Keywords: Prize, Kvartha, Hartal, Articles, Facebook, Protest, Attack, Assault, Suggest an alternative protest

N.B: കെവാര്‍ത്തയുടെ ഈ പേജില്‍ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങള്‍ മാത്രമേ സമ്മാനത്തിന് പരിഗണിക്കുകയുള്ളൂ. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia