സ­മസ്­ത പ്ര­സി­ഡന്റാ­യി സി. കോ­യ­ക്കു­ട്ടി മു­സ്‌ലി­യാ­രെ തെ­ര­ഞ്ഞെ­ടുത്തു

 


കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ടായി ആനക്കര സി. കോയക്കുട്ടി മുസ്‌­ലിയാ­രെ കോ­ഴി­ക്കോ­ട് ചേര്‍­ന്ന ജ­നറല്‍­ബോഡി­യോ­ഗം തെ­ര­ഞ്ഞെ­ടുത്തു. കോഴിക്കോട്ട് സമസ്ത കോണ്‍ഫറന്‍സ് ഹാളില്‍ മുശാവറ യോഗത്തിനു ശേഷം ചേര്‍ന്ന ജനറല്‍ബോഡി യോ­ഗ­ത്തി­ലാ­ണ് തെ­ര­ഞ്ഞെ­ടു­പ്പ് ന­ട­ന്ന­ത്.

1937 മാര്‍ച് നാലിന് ചോലയാല്‍ ഹസൈനാരുടെയും കുന്നത്തേതില്‍ ഫാത്വിമയുടെയും മകനായി ജനിച്ച കോയക്കുട്ടി മുസ്‌­ലിയാര്‍ മതപണ്ഡിതന്‍, സൂഫി വര്യന്‍ എന്നീ നിലകളില്‍ പ്രസിദ്ധനാണ്. ആനക്കര സി. കുഞ്ഞിമുഹമ്മദ് മുസ്‌­ലിയാരുടെ ദര്‍സില്‍ പഠനം തുടങ്ങിയ അദ്ദേഹം കടുപ്രം മുഹമ്മദ് മുസ്‌­ലിയാര്‍, കണ്ണിയത്ത് അഹ്മദ് മുസ്‌­ലിയാര്‍, കരിങ്ങനാട് കെ.പി. മുഹമ്മദ് മുസ്‌­ലിയാര്‍, കെ.കെ. അബൂബക്കര്‍ ഹസ്രത്ത്, ഒ.കെ. സൈനുദ്ദീന്‍ മുസ്‌­ലിയാര്‍, ശൈഖ് ഹസന്‍ ഹസ്രത്ത്, ആദം ഹസ്രത്ത് തുടങ്ങിയവരുടെ കീഴിലാണ് മതവിദ്യാഭ്യാ­സം ന­ട­ത്തി­യത്.

സ­മസ്­ത പ്ര­സി­ഡന്റാ­യി സി. കോ­യ­ക്കു­ട്ടി മു­സ്‌ലി­യാ­രെ തെ­ര­ഞ്ഞെ­ടുത്തു   വെല്ലൂര്‍ ബാഖിയാത്തു സ്വാലിഹാത്തില്‍ നിന്ന് ബിരുദം നേടിയ ശേഷം 75 വിദേശ വദ്യാര്‍ത്ഥികളുള്ള തിരൂരങ്ങാടി ജുമാ മസ്ജിദില്‍ മുദരിസായി സേവനമേറ്റെടുത്തു. പിന്നീട് നന്നമ്പ്ര, കൊയിലാണ്ടി അരീക്കോട്, മൈത്ര, വാണിയന്നൂര്‍, പൊന്മുണ്ടം, എടക്കുളം, കൊടിഞ്ഞി ദര്‍സുകളില്‍ മുദരിസാവുകയും മതസേവനരംഗത്ത് 50 വര്‍ഷം തികക്കുകയും ചെയ്തു. കാരത്തൂര്‍ ജാമിഅ ബദരിയ്യ അറബിക് കോളേജ് പ്രിന്‍സിപ്പലായി സേവനമനുഷ്ഠിച്ചു.

ആനക്കരയടക്കം പത്ത് മഹല്ലിലെ ഖാസി സ്ഥാ­നം കോ­യ­ക്കു­ട്ടി മു­സ്‌ലി­യാര്‍ വഹിക്കു­ന്നുണ്ട്. സമസ്ത പാലക്കാട് ജില്ലാ ഘടകം, സമസ്ത പരീക്ഷാ ബോര്‍ഡ്, ജാമിഅ നൂരിയ്യ പരീക്ഷാ ബോര്‍ഡ്, വളാഞ്ചേരി മര്‍കസ്, വളവന്നൂര്‍ ബാഫഖി യതീംഖാന, താനൂര്‍ ഇസ്‌­ലാഹുല്‍ ഉലൂം അറബിക് കോളജ്, പൊന്നാനി താലൂക്ക് മാനേജ്‌­മെന്റ് അസോസിയേഷന്‍ എന്നിവയുടെ പ്രസിഡണ്ട് സ്ഥാ­ന­ങ്ങ­ളാ­ണ് അ­ദ്ദേഹം വഹി­ക്കു­ന്നത്. സമസ്ത മലപ്പുറം ജില്ല കമ്മിറ്റി വൈസ് പ്രസിഡണ്ടും സമസ്ത കേരള ഇസ്‌­ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ബോഡി അംഗവുമാണ്. 1988 സമസ്ത മുശാവറ അംഗമായയും 2001­ല്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ വൈസ് പ്രസിഡണ്ടായും തെരഞ്ഞെടുത്തു.

കോയക്കുട്ടി മുസ്‌­ലിയാരുടെ പേര് പാണക്കാട് ഹൈദരലി ശിഹാബ് ത­ങ്ങള്‍ നിര്‍­ദേ­ശിച്ചു. ഒക്ടോബര്‍ രണ്ടിന് അന്തരിച്ച കാളമ്പാടി മുഹമ്മദ് മുസ്‌­ലിയാരുടെ ഒഴിവിലേക്കാ­ണ് പുതി­യ പ്ര­സി­ഡന്റി­നെ തെ­ര­ഞ്ഞെ­ടു­ത്തത്. ജില്ലയിലെ ആനക്കര സ്വദേ­ശി­യാണ് കോയക്കുട്ടി മുസ്‌­ലി­യാര്‍. കോയക്കുട്ടി മുസ്‌­ലി­യാര്‍ പ്ര­സി­ഡന്റാ­യ­തി­നെ­തു­ടര്‍­ന്നുണ്ടായ വൈ­സ് പ്ര­സിഡന്റ് സ്ഥാ­ന­ത്തേ­ക്കുള്ള ഒഴി­വില്‍ കുമരംപുത്തൂര്‍ എ.പി. മുഹമ്മദ് മുസ്‌­ലിയാരെ തെരഞ്ഞെടുത്തു.

ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌­ലിയാര്‍ സ്വാഗതം പറഞ്ഞു. എ.പി. മുഹമ്മദ് മുസ്‌­ലിയാര്‍ കുമരംപുത്തൂര്‍, പാറന്നൂര്‍ പി.പി. ഇബ്രാഹീം മുസ്‌­ലിയാര്‍, എം.കെ.എ. കുഞ്ഞിമുഹമ്മദ് മുസ്‌­ലിയാര്‍, ടി.കെ.എം. ബാവ മുസ്‌­ലിയാര്‍, പി.കെ.പി. അബ്ദുസ്സലാം മുസ്‌­ലിയാര്‍, സി.കെ.എം. സ്വാദിഖ് മുസ്‌­ലിയാര്‍, കോട്ടുമല ടി.എം .ബാപ്പു മുസ്‌­ലിയാര്‍, പ്രൊ.കെ.ആലിക്കുട്ടി മുസ്‌­ലിയാര്‍, ഒ.കെ. അര്‍മിയാഅ് മുസ്‌­ലിയാര്‍, സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങള്‍, കുമ്പള ഖാസിം മുസ്‌­ലിയാര്‍, ജബ്ബാര്‍ മുസ്‌­ലിയാര്‍ മിത്തബെ, നിറമരുതൂര്‍ മരക്കാല്‍ മുസ്‌­ലിയാര്‍, പി.പി. മുഹമ്മദ് ഫൈസി, ഒ. കുട്ടി മുസ്‌­ലിയാര്‍, താഖാ അഹ്മദ് മുസ്‌­ലിയാര്‍, എം.എം. മുഹ്‌­യദ്ദീന്‍ മുസ്‌­ലിയാര്‍, എം.കെ.മുഹ്‌­യദ്ദീന്‍ കുട്ടി മുസ്‌­ലിയാര്‍, കെ.പി.സി.തങ്ങള്‍, ചേലക്കാട് മുഹമ്മദ് മുസ്‌­ലിയാര്‍, കുഞ്ഞിമുഹമ്മദ് മുസ്‌­ലിയാര്‍, വാവാട് കുഞ്ഞിക്കോയ മുസ്‌­ലിയാര്‍, പി. മൂസക്കോയ മുസ്‌­ലിയാര്‍ പങ്കെടുത്തു.

Keywords:  Kozhikode, Samastha, Islam, President, Kerala, Panakkad Hyder Ali Shihab Thangal, Koyakutti Musliyar, Kalambady Muhammed Musliyar, General Body Meeting, Khazi, Malayalam News, Kerala Vartha, Samastha Kerala Jamiyyathul Ulama, Election. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia