മലദ്വാരത്തിൽ കാറ്റടിച്ചുകയറ്റിയസംഭവം: ഗുരുതരനിലയിലായിരുന്ന യുവാവ് മരിച്ചു
Oct 26, 2012, 22:28 IST
Ibrahim |
കാഞ്ഞങ്ങാട് തായൽ കൊളവയലിലെ ഇബ്രാഹിം (42) ആണ് വെള്ളിയാഴ്ച രാത്രി മരിച്ചത്. ഈമാസം 19നാണ് സഹതൊഴിലാളികളായ മൂന്ന് ബീഹാർ സ്വദേശികൾ ഇബ്രാഹിമിന്റെ മലദ്വാരത്തിലൂടെ കാറ്റടിച്ചുകയറ്റിയത്. ഇബ്രാഹിം ജോലി ചെയ്തിരുന്ന കാഞ്ഞങ്ങാട്ടെ കാർ സർവീസ് സ്റ്റേഷനിലായിരുന്നു സംഭവം. വെള്ളിയാഴ്ച ഉച്ചയ്ക്ക് ജുമാ നിസ്കാരത്തിനായി തനിക്ക് പള്ളിയിൽ പോകണമെന്ന് ഇബ്രാഹിം ആവശ്യപ്പെട്ടപ്പോൾ മറ്റുതൊഴിലാളികൾ അതിനെ എതിർക്കുകയും ഇബ്രാഹിമിനെ പിടിച്ചുവെച്ച് എയർകമ്പ്രസർ ഹോസ് വഴി മലദ്വാരത്തിലൂടെ കാറ്റടിച്ചുകയറ്റുകയുമായിരുന്നു. ഉയർന്ന സമ്മർദ്ദത്തിൽ കാറ്റുകയറിയതിനെ തുടർന്ന് കുടലും മറ്റു ആന്തരികാവയവങ്ങളും തകർന്ന ഇബ്രാഹിം അബോധാവസ്ഥയിലാവുകയായിരുന്നു.
കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിൽ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയ ഇബ്രഹിമിനെ നില ഗുരുതരമായതിനാൽ പിന്നീട് മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഡോക്ടർമാർ ഇബ്രാഹിമിന്റെ ജീവൻ രക്ഷിക്കാൻ ഏറെ പരിശ്രമിച്ചെങ്കിലും ഇബ്രാഹിം മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഇബ്രാഹിമിനെ പീഡിപ്പിച്ച സംഭവത്തിൽ ബീഹാർ സ്വദേശികളായ രഞ്ജൻ കുമാർ, സോനു, പങ്കജ് എന്നിവർക്കെതിരെ ഹൊസ്ദുർഗ് പോലീസ് കേസെടുത്തിരുന്നു. ഇവർ റിമാൻഡിൽ കഴിയുകയാണ്. ഇബ്രഹിം മരണപ്പെട്ടതോടെ പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് ഹൊസ് ദുർഗ് പോലിസ് ഇൻസ്പെക്ടർ കെ.വി വേണുഗോപാൽ അറിയിച്ചു.
തായൽ കൊളവയലിലെ മുഹമ്മദ്-സൈനബ ദമ്പതികളുടെ മകനാണ് ഇബ്രാഹിം. ഭാര്യ: ഫാത്വിമ. മക്കൾ: അജ്മൽ, സ്വഫ്വാന. സഹോദരങ്ങൾ: യൂസുഫ്, നാസർ, സിറാജ്, മർയം, ആസിയ, നഫീസ.
മുസ്ലിം ലീഗ് നേതാവ് എം. ഹമീദ് ഹാജിയുടെ ഭാര്യാസഹോദരനാണ് ഇബ്രാഹിം. മൃതദേഹം ശനിയാഴ്ച വൈകിട്ട് കൊളവയൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.
Related News:
മലദ്വാരത്തിലൂടെ ഹൈപ്രഷര്‍ കാറ്റ് അടിച്ച് കയറ്റിയ കേസില്‍ മൂന്ന് പേര്‍ റിമാന്‍ഡില്‍
യുവാവിനോട് കൊടും ക്രൂരത; മലദ്വാരത്തില്‍ ഹൈപ്രഷര്‍ കാറ്റ് അടിച്ചുകയറ്റി
Keywords: Service station, Cars, Hospitalized, Doctors, Mangalore, Father Mullers, Kasaragod, Kerala News, Malayalam News, Kanhangad, Obituary, atrocity, brutality, Police, Biharis, Death, Ibrahim Kolavayal
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.