സമ­സ്ത പ്രസി­ഡന്റ് കാ­ള­മ്പാ­ടി മു­ഹമ്മ­ദ് മു­സ്ലി­യാര്‍ അ­ന്ത­രി­ച്ചു

 


സമ­സ്ത പ്രസി­ഡന്റ് കാ­ള­മ്പാ­ടി മു­ഹമ്മ­ദ് മു­സ്ലി­യാര്‍ അ­ന്ത­രി­ച്ചു
മ­ല­പ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റും പ്രമുഖ പണ്ഡിതനുമായ ശൈഖുനാ കാളമ്പാടി മുഹമ്മദ്­ മുസ്‌­ലി­യാര്‍(78) അന്തരിച്ചു.

ഹൃദായാ­ഘാ­ത­ത്തെ തു­ടര്‍­ന്ന് തി­ങ്ക­ളാഴ്ച പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേ­ഹം ചൊ­വ്വാ­ഴ്ച ഉച്ചയ്­ക്ക് ഒരു മണിയോടെയാ­ണ് അ­ന്ത­രിച്ച­ത്. സുന്നീ ആദര്‍­ശ പ്രസ്ഥാനരംഗത്ത് കഴിഞ്ഞ അമ്പത് വര്‍ഷത്തിലേറെ സജീവ സാന്നിധ്യമായി­രുന്നു.

1961 ല്‍ വെല്ലൂര്‍ബാഖിയാതില്‍നിന്ന് രണ്ടാം റാങ്കോടെ ബാഖവി ബിരുദം നേ­ടി­യ കാ­ള­മ്പാ­ടി പി­ന്നീ­ട് അ­ദ്ധ്യാ­പ­ന ജീ­വി­ത­ത്തി­ലാ­ണ് ശ്ര­ദ്ധ കേ­ന്ദ്രീ­ക­രിച്ച­ത്. അരീക്കോട്, മൈത്ര, മുണ്ടക്കുളം, കാച്ചിനിക്കാട്, മുണ്ടംപറമ്പ്, നെല്ലിക്കുത്ത്, പന്തല്ലൂര്‍ എന്നിവിടങ്ങ­ളി­ല്‍ അ­ദ്ധ്യാ­പ­ക­നാ­യി­രു­ന്നു. 1961 മു­തല്‍ ജാമിഅ നൂ­രി­യ്യ അ­റ­ബി­യ്യ­യില്‍ സേ­വ­ന­മ­നു­ഷ്ടി­ച്ചു­വ­രി­ക­യാ­യി­രുന്നു.

സമ­സ്ത പ്രസി­ഡന്റ് കാ­ള­മ്പാ­ടി മു­ഹമ്മ­ദ് മു­സ്ലി­യാര്‍ അ­ന്ത­രി­ച്ചു

അരീക്കോട്, നെല്ലിക്കുത്ത് തുട­ങ്ങി നിരവധി മഹല്ലുകളിലെ ഖാളീ കൂടിയാണ് കാളമ്പാടി ഉസ്താ­ദ്.
മൃ­ത­ദേ­ഹം പ­ട്ടി­ക്കാട് ജാമിഅ നൂ­രി­യ്യ അ­റ­ബി­യ്യ­യില്‍ പൊ­തു­ദര്‍­ശ­ന­ത്തി­ന് വെ­ക്കും. ഖ­ബ­റട­ക്കം ബു­ധ­നാഴ്­ച രാ­വി­ലെ കു­ന്നു­മ്മല്‍ കാ­ള­മ്പാ­ടി ജു­മാ­മ­സ്­ജി­ദ് അ­ങ്ക­ണ­ത്തില്‍ ന­ട­ക്കും.

കാള­മ്പാ­ടി മുഹമ്മദ്  മു­സ്ലി­യാ­രുടെ നിര്യാണം മൂലം സമസ്തയുടെയും കീഴ്ഘ­ട­ക­ങ്ങ­ളു­ടെയും എല്ലാ പരി­പാ­ടി­കളും മാറ്റി­വ­ച്ച­തായി ജന­റല്‍ സെക്ര­ട്ടറി ചെറു­ശ്ശേരി സൈനു­ദ്ദീന്‍ മുസ്‌ലി­യാര്‍ അറി­യി­ച്ചു.

ബുധ­നാഴ്ച ചേളാ­രി­യില്‍ നട­ത്താ­നി­രുന്ന റൈഞ്ച് ലീഡേഴ്‌സ് മീറ്റ് മാറ്റി­വെ­ച്ച­തായും സമസ്ത കേരള ഇസ്‌ലാം മത വിദ്യാ­ഭ്യാസ ബോര്‍ഡിന്റെ കീഴി­ലുള്ള എല്ലാ മദ്‌റ­സ­കള്‍ക്കും മറ്റുസ്ഥാപ­ന­ങ്ങള്‍ക്കും ബു­ധ­നാഴ്­ച അവ­ധി­യാ­യി­രി­ക്കു­മെന്നും വിദ്യാ­ഭ്യാസ ബോര്‍ഡ് ജന­റല്‍ സെക്ര­ട്ടറി പി.­കെ.­പി.­അ­ബ്ദു­സ്സലാം മുസ്‌ലി­യാര്‍ അറി­യി­ച്ചു.

Keywords:  Obituary, Samastha, Malappuram, Sunni, Kalambadi Usthad,  Muhammed Musliyar, Perinthalmanna
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia