ഫേസ്ബുക്ക് വഴി മുലപ്പാല്‍ വില്‍പന സജീവമാവുന്നു

 


ഫേസ്ബുക്ക് വഴി മുലപ്പാല്‍ വില്‍പന സജീവമാവുന്നു
ലണ്ടന്‍: ഓര്‍­ഡര്‍ ചെ­യ്­താല്‍ മു­ല­പ്പാലും വി­ല­യ്­ക്ക് കി­ട്ടും. സ്വന്തം അവയവങ്ങള്‍ പോലും വില്‍­പ­ന­യ്­ക്ക് ആ­ളു­കള്‍ ത­യ്യാ­റാ­കു­മ്പോ­ഴാ­ണ് പ­രി­ശു­ദ്ധ­മെന്നും നിര്‍­മ­ല­മെന്നും ക­രു­തു­ന്ന മു­ലപ്പാ­ലിനും ചി­ല സ്­ത്രി­കള്‍ മാര്‍ക­റ്റ് ക­ണ്ടെ­ത്തു­ന്ന­ത്.
ബ്രിട്ടനിലും യു.എസിലും ഇ­പ്പോള്‍ മു­ല­പ്പാല്‍ വി­ല­യ്­ക്ക് കി­ട്ടാന്‍ തു­ട­ങ്ങി­യി­ട്ടു­ണ്ട്. മക്കള്‍ കു­ടി­ച്ച് അ­ധി­കം വരുന്ന പാല്‍ വില്‍ക്കാന്‍ അമ്മമാര്‍ അഭയം പ്രാപിച്ചിരിക്കുന്നത് ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ്‌­വര്‍­ക് സൈറ്റു­ക­ളെ­യാണ്. ഒട്ടേ­റെ ഗ്രൂ­പ്പു­കളും ഇപ്പോള്‍ മുലപ്പാലിന്റെ ആവശ്യക്കാരെ കണ്ടെത്താന്‍ സജീ­വ­മാണ്.

പുകവലിക്കാത്ത, മദ്യപിക്കാത്ത, ആരോഗ്യമുള്ള അമ്മമാരുടെ പാല്‍ വില്‍പനയ്ക്ക് എന്നതാണ് ഇവ­രു­ടെ പ­ര­സ്യം. പാല്‍ വില്‍ക്കാന്‍ ഒട്ടേറെ അമ്മമാര്‍ സൈറ്റില്‍ പേരു രജിസ്റ്റര്‍ ചെയ്ത് തയാ­റാ­യി ക്യൂ നില്‍­ക്കു­ക­യാണ്. ആവശ്യക്കാരന്‍ പേരു രജിസ്റ്റര്‍ ചെയ്താല്‍ മു­ലപ്പാല്‍ വീ­ട്ടി­ലെ­ത്തും. ചൂടോടെയോ അതോ ഫ്രീസ് ചെയ്തതോ മുലപ്പാല്‍ ലഭിക്കും. ബ്രിട്ടണില്‍ ഔണ്‍സിന് ഒരു പൗണ്ടും യു.എസില്‍ ഔണ്‍സിന് രണ്ട് ഡോളറുമാ­ണ് ഈ­ടാ­ക്കു­ന്നത്.

കുഞ്ഞ്­ എത്രകുടിച്ചാലും കുറേയൊക്കെ മുലപ്പാല്‍ മിച്ചം വരും. ഇത്രയധികം പോഷകഗുണമുള്ള പാല്‍ വെറുതെ കളയുന്നത്­ ശരിയല്ലല്ലോ എ­ന്നാ­ണ് മു­ല­പ്പാല്‍ വില്‍­പ­ന­ക്കാര്‍ പ­റ­യു­ന്ന ന്യായം. നാല്­ ഔണ്‍സ്­ പാലിന്­ 18 പൗണ്ടാണ്­ വ­രെ­യാ­ണ് വി­ല. ല­ണ്ട­നിലെ­ എബ്­ഡണ്‍ എ­ന്ന യു­വ­തി­യാണ് മുലപ്പാല്‍ വില്‍­പ്പ­ന ഇന്റര്‍­നെ­റ്റി­ലൂ­ടെ ആ­ദ്യം തു­ട­ങ്ങി­യത്. പ്രസ­വ­ശേ­ഷം ലീ­വാ­യ­തി­നാല്‍ വീട്ടില്‍ വെച്ചുതന്നെയാണ്­ എ­ബി­ഡ­ണിന്റെ കച്ച­വടം.

ഇന്റര്‍നെറ്റില്‍ 'മുലപ്പാല്‍ വില്­പനയ്­ക്ക്­' എന്ന്­ പരസ്യം കൊടുത്തുകൊണ്ടാണ്­ എബ്­ഡണ്‍ ഈ അപൂര്‍വമായ വില്­പനയ്­ക്ക്­ തുടക്കം കുറിച്ചത്­. മുലപ്പാല്‍ ആവശ്യത്തിനില്ലാത്ത സ്­ത്രീകള്‍ പരസ്യം കണ്ടു വരുമെന്നാണ്­ കരുതിയത്­. കുട്ടിക്ക്­ പാല്‍ കൊടുക്കാനായി അവര്‍ക്ക്­ മുലപ്പാല്‍ ആവശ്യമായിവരുമല്ലോ. വില്‍­പ­ന­ക്കാരെ­പോലും അമ്പരപ്പിച്ചുകൊണ്ട്­ പു­രു­ഷന്‍­മാ­രാണ് ആവശ്യക്കാരാ­യി കൂ­ടു­തലും എ­ത്തു­ന്ന­ത്.

കസ്റ്റമേഴ്‌­സിനെ ആകര്‍ഷിക്കാനായി മുലപ്പാലിന്റെ ഗുണഗണങ്ങളെപ്പറ്റിയും രോഗപ്രതിരോധശേഷിയെപ്പറ്റിയുമൊക്കെ പരസ്യത്തില്‍ വര്‍ണിക്കുന്നുണ്ട്­. ആളുകള്‍ മുലപ്പാല്‍ വാങ്ങാനെത്തുന്നത്­ ഇതൊക്കെ മനസിലാക്കിക്കൊണ്ടായിരിക്കു­മെ­ന്നാ­ണ് വില്‍­പ­ന­ക്കാര്‍ പ­റ­യു­ന്ന­ത്.

മുലപ്പാല്‍ വാങ്ങാന്‍ വരുന്നവരോട്­ വില്‍­പ­ന­ക്കാര്‍ കൂടുതല്‍ ചോദ്യങ്ങളൊന്നും ചോദിക്കാറില്ല. അവരുടെ ജീവിതത്തിലേക്ക്­ ഒളിഞ്ഞുനോക്കാന്‍ അ­വര്‍ക്ക് താല്‍­പ­ര്യവു­മില്ല. വില്­പനയ്­ക്കു മുമ്പ്­ കസ്റ്റമറുമാ­യി ഇമെയിലിലൂ­ടെ­യാണ് ബന്ധപ്പെ­ടു­ന്നത്. വില പറഞ്ഞുറപ്പിച്ച ശേഷം നേരില്‍ കാണാനെത്താന്‍ ആവശ്യപ്പെടും. അതിനു ശേഷമാണ്­ വില്­പന.

മുലപ്പാല്‍ വില്‍പനയ്ക്ക് ഒട്ടേറെ നിയമപരമായ നിബന്ധന­ക­ളു­മുണ്ട്. മില്‍ക്ക് ബാങ്കുകള്‍ വഴി മാത്രമാണ് മുലപ്പാല്‍ ദാനം ചെയ്യുകയോ സ്വീകരിക്കുകയോ ചെയ്യാനാവുക. കുട്ടികളെ മുലയൂട്ടാന്‍ കഴിയാത്ത അമ്മമാരുടെ കുഞ്ഞുങ്ങള്‍ക്ക് വേണ്ടി മാത്രമാണ് ഇവിടെ പാല്‍ സൂക്ഷിക്കുന്നത്. പാല്‍ യഥേഷ്ടമുണ്ടെന്ന് പരിശോധിച്ച് ഉറപ്പുവരുത്തിയശേഷം മാത്രമേ ഇവിടങ്ങളില്‍ പാല്‍ ശേഖരിക്കുകയുള്ളൂ.

വില്‍പന സോഷ്യല്‍ നെറ്റ്‌­വര്‍ക്കുകള്‍ വഴി­യാ­യ­തോടെ നിബ­ന്ധ­ന­കളും നിയ­ന്ത്ര­ണ­ങ്ങളും ഇല്ലാ­താ­യി­രി­ക്കു­ക­യാണ്. ഈ അ­ന­ധികൃത പാല്‍വില്‍പനയ്‌­ക്കെതിരെ ആരോ­ഗ്യ വി­ദ­ഗ്ദ്ധരും സാ­മൂ­ഹ്യ പ്ര­വര്‍­ത്ത­കരും പ്ര­തി­ഷേ­ധ­വു­മായി രംഗത്തു­വ­ന്നി­ട്ടുണ്ട്. യാതൊരു പരിശോധനയും കൂടാതെ, ഗുണനിലവാരം ഉറപ്പാക്കാതെ ഇത്തരത്തില്‍ പാല്‍ വാങ്ങുന്നതിനെതിരെ ഡോക്ടര്‍മാര്‍ അമ്മമാര്‍ക്ക് മുന്നറിയിപ്പ് നല്‍­കി ക­ഴി­ഞ്ഞു. ചില അമ്മമാര്‍ മക്കളെ വേണ്ടരീതിയില്‍ മുലയൂട്ടാതെ ഉള്ള പാല്‍ വിറ്റു കാശാക്കുന്നതിനെതിരെ വിവിധ സംഘടനക­ളും പ്ര­തി­ഷേ­ധ­മു­യര്‍­ത്തുന്നു.

Keywords:  Social Network, Mother, London, Child, Facebook, World
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia