യു.ഡി.എഫില്‍ അഭിപ്രായ വ്യത്യാസമെന്നത് ചിലരുടെ മോഹം: തിരുവഞ്ചൂര്‍
Oct 12, 2012, 12:02 IST
ഇത്തരക്കാര്‍ക്ക് ഇപ്പോള്‍ മോഹഭംഗമാണ്. അതാണിപ്പോള്‍ കാണുന്നത്. വൈദ്യുതി മന്ത്രി ആര്യാടന് മുഹമ്മദ് കഴിഞ്ഞദിവസം ലീഗിനെകുറിച്ച് പറഞ്ഞകാര്യങ്ങളില്‍ യാതൊരു അവ്യക്തതയുമില്ലെന്ന് തിരുവഞ്ചൂര്‍ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. യു.ഡി.എഫില്‍ വലിപ്പചെറുപ്പമില്ലെന്നും എല്ലാ കക്ഷികള്‍ക്കും തുല്യഉത്തരവാദിത്വമുണ്ടെന്നാണ് ആര്യാടന് സൂചിപ്പിച്ചത്. ഞാന്‍കൂടി പങ്കെടുത്ത പരിപാടിക്കിടെവെച്ചാണ് ആര്യാടന് ഇക്കാര്യം പറഞ്ഞതെന്നും അതില്‍ യാതൊരു അപാകതയും കാണേണ്ടതില്ലെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.
1970 ല്‍ യു.ഡി.എഫ്. രൂപീകരിച്ചപ്പോള്‍ തന്നെ ഒരു പൊതുകാഴ്ചപ്പാട് മുന്നണി സംവിധാനത്തെകുറിച്ച് ഉണ്ടായിരുന്നു. യു.ഡി.എഫില്‍. മാത്രമല്ല, മുന്നണി സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഏത് കക്ഷികള്‍ക്കും ഉത്തരവാദിത്വങ്ങള്‍ ഒരുപോലെ ബാധകമാണ്. എല്‍.ഡി.എഫിനും അത് ബാധകമാണ്. ഇന്ത്യയിലെ മറ്റേത് മുന്നണി സംവിധാനത്തെക്കാളും കെട്ടുറപ്പോടെയാണ് കേരളത്തിലെ യു.ഡി.എഫ്. മുന്നോട്ട്പോകുന്നത്. മിനിമം പരിപാടിയുടെ അടിസ്ഥാനത്തിലാണ് മൂന്നണികള്‍ പ്രവര്‍ത്തിക്കുന്നത്. കോണ്‍ഗ്രസിലെ ഒരുവിഭാഗം ലീഗിനെതിരെ തെറ്റായകാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതായുള്ള ലീഗ് നേതൃത്വത്തിന്റെ പരാതിയെക്കുറിച്ച് ചോദിച്ചപ്പോള്‍ ലീഗിന്റെ ആശങ്കഎന്തായാലും പരിഹരിക്കാന്‍ കഴിവുള്ള നേതൃത്വം കോണ്‍ഗ്രസിനുണ്ടെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
മുന്നണിക്കകത്ത് ഏകോപനമില്ലെന്ന് ആര്‍ക്കെങ്കിലും തോന്നിയിട്ടുണ്ടോയെന്ന് തിരുവഞ്ചൂര്‍ ചോദിച്ചു. മന്ത്രിസഭയിലും യു.ഡി.എഫിലും വ്യത്യസ്താഭിപ്രായം ഇതുവരെയുണ്ടായിട്ടില്ല. ക്യാബിനെറ്റിന്റെ തീരുമാനങ്ങളില്‍ രണ്ടഭിപ്രായങ്ങള്‍ ഒരിക്കലുമുണ്ടായിട്ടില്ല. നല്ല കെട്ടുറപ്പോടെയാണ് മുന്നണിയും മന്ത്രിസഭയും മുന്നോട്ട്പോകുന്നത്. മന്ത്രിസഭയില്‍ രണ്ടാമനെചൊല്ലി മുഖ്യമന്ത്രിയുടെ വിദേശയാത്രപോലും മാറ്റിവെച്ചതായുള്ള റിപോര്‍ട്ടുകള്‍ ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ മുഖ്യന്ത്രി ഒന്നാമനാണെന്നും ബാക്കി ഞങ്ങളെല്ലാവരും രണ്ടാമന്മാരാണെന്നും തിരുവഞ്ചൂര്‍ മറുപടി നല്കി.
കാസര്‍കോട്ടെ സ്ഥിതി ഇപ്പോള്‍ ഏറെമെച്ചപ്പെട്ടിട്ടുണ്ട്. പുതിയ പോലീസ് പാക്കേജ്തന്നെ കാസര്‍കോടിന് വേണ്ടി പ്രഖ്യാപിച്ചിട്ടുണ്ട്. 179 പോലീസുകാരുടെ പുതിയപോസ്റ്റിഗ് അനുവദിച്ചു. ഇതില്‍ 82 പേര് ജില്ലയില്‍ എത്തിക്കഴിഞ്ഞു. മറ്റുള്ളവര്‍ ഉടന്‍ എത്തും. 50 വാഹനങ്ങളും അനുവദിച്ചിട്ടുണ്ട്. മൊബൈല്‍ഫോണും സിംകാര്‍ഡും പോലീസിന് നല്‍കും. കേന്ദ്ര ഇന്റലിജന്‍സ് റിപോര്‍ട്ടിലും കാസര്‍കോട്ടെ സമാധാനാന്തരീക്ഷം മെച്ചപ്പെട്ടതായി സൂചിപ്പിച്ചിട്ടുണ്ടെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഒറ്റപ്പെട്ട ഒന്നോ രണ്ടോ സംഭവങ്ങളുടെ പേരില്‍ സംഘര്‍ഷം വളരുന്നതായി വിലയിരുത്താന്‍ കഴിയില്ല. പോലീസില്‍ ക്രമിനല്‍ വല്‍ക്കരണം വളരെ കുറഞ്ഞുവന്നിട്ടുണ്ടെന്ന് മന്ത്രി ചോദ്യത്തിന് മറുപടിയായിപറഞ്ഞു. 55,000 പോലീസുകാരില്‍ 638 പേര് മാത്രമാണ് ക്രിമിനല്‍ കേസില്‍ പ്രതിയായിട്ടുള്ളതെന്ന് ഹൈക്കോടതിയില്‍ നല്കിയ അഫ്ഡിവേറ്റില് പറഞ്ഞിട്ടുണ്ട്. ഇത് ചെറിയ ശതമാനമാണ്. 13 പോലീസുകാരെമാത്രമാണ് കോടതി ക്രിമിനല്‍ കേസുകളില്‍ ശിക്ഷിച്ചിട്ടുള്ളത്. ഇവരെ സര്‍വീസില്‍ നിന്നും റിമൂവ്ചെയ്തിട്ടുമുണ്ട്.
മന്ത്രിയോടൊപ്പം എം.എല്‍.എമാരായ എന്‍.എ. നെല്ലിക്കുന്ന്, പി.ബി. അബ്ദുര്‍ റസാഖ്, ഡി.സി.സി. പ്രസിഡന്റ് കെ. വെളുത്തമ്പു എന്നിവരും ഉണ്ടായിരുന്നു.
Keywords: Kasaragod, Thiruvanchoor Radhakrishnan, Guest-house, Kerala, Police, UDF, Congress, Malayalam News, Keralavartha
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.