Ibrahim |
വെള്ളിയാഴ്ച ജുമാനിസ്‌കാരത്തിന് പോകണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് ഇബ്രാഹിമിനെ വര്‍ക്ക് ഷോപ്പിലെ മൂന്ന് സഹതൊഴിലാളികള്‍ നിഷ്ടൂരമായി പീഡിപ്പിച്ചതെന്നത് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. എന്നിട്ടും നാട്ടുകാര്‍ സംയമനം വെടിഞ്ഞില്ല. ഇത് വര്‍ഗീയ കലാപത്തിന് വരെ വഴിവെയ്ക്കാവുന്ന സംഭവമാണെങ്കിലും നടക്കാതിരുന്നത് നാട്ടുകാരുടെ അങ്ങേയറ്റത്തെ ഹൃദയ നൈര്‍മല്യം കൊണ്ടുതന്നെയാണ്.
Renjan Kumar |
ഒക്ടോബര്‍ 14നാണ് ഈ സംഭവം നടന്നത്. തുടര്‍ന്ന് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗലാപുരം ഫാദേര്‍സ് മുള്ളേര്‍സ് ആശുപത്രിയിലും മരണത്തോട് മല്ലിട്ട് കഴിഞ്ഞ ഇബ്രാഹിം ശനിയാഴ്ച രാത്രിയാണ് വേദനയില്ലാത്ത ലോകത്തേക്ക് യാത്രയായത്.
Pankaj |
കേരളത്തിന്റെ മറ്റേതെങ്കിലും ഭാഗത്തോ അന്യ സംസ്ഥാനങ്ങളിലോ ആയിരുന്നു മേല്‍പറഞ്ഞ ക്രൂരകൃത്യം നടന്നതെങ്കില്‍ എന്തായിരിക്കും സ്ഥിതിയെന്ന് ഊഹിക്കാവുന്നതേയുള്ളു. കാഞ്ഞങ്ങാട്ട് യാതൊരു തരത്തിലുമുള്ള നിയമ ലംഘന പ്രവര്‍ത്തനങ്ങളും നടന്നില്ലെന്നത് ഭാഗ്യം കൊണ്ടുകൂടിയാണ്. ഒരു അക്രമത്തെ മറ്റൊരു അക്രമം കൊണ്ട് നേരിടുന്നത് കൊണ്ട് ഒന്നും നേടുന്നില്ലെന്ന തിരിച്ചറിവും ഇവിടെ എടുത്തുപറയേണ്ടതാണ്.
Sonu |
ഓട്ടോയില്‍ മറന്നുവെച്ച ചില്ലിക്കാശ് തിരിച്ചേല്‍പ്പിച്ച് സത്യസന്ധത വിളംബരം ചെയ്യുന്നവരും, അവരെ കൊണ്ടാടുന്നവരും കാഞ്ഞങ്ങാട്ടുകാരുടെ മഹാമനസ്‌ക്കതയെ തമസ്‌ക്കരിക്കുകയായിരുന്നു. ഇങ്ങനെയല്ല, സംഭവം നേരെ തിരിച്ചായിരുന്നെങ്കില്‍ ഇവിടെ എന്തൊക്കെ സംഭവിക്കുമായിരുന്നു. ചാനല്‍ ചര്‍ച്ചകളും, വാര്‍ത്താ സമ്മേളനങ്ങളും, പത്രങ്ങള്‍ക്ക് പ്രത്യേക പതിപ്പുകളും, ശാന്തിയാത്ര പ്രഹസനങ്ങളും ഘോരഘോരമുള്ള പ്രസംഗങ്ങളും ഇവിടെയുണ്ടാകുമായിരുന്നവെന്നത് അവയില്‍ ചിലത് മാത്രം. കലികാലവൈഭവം എന്നല്ലാതെ ഇതേ കുറിച്ച മറ്റെന്ത് പറയാന്‍.
Keywords: Service station, Cars, Hospitalized, Doctors, Mangalore, Father Mullers, Kasaragod, Kerala News, Malayalam News, Kanhangad, Obituary, atrocity, brutality, Police, Biharis, Death, Ibrahim Kolavayal, Article
Related news:
മലദ്വാരത്തിൽ കാറ്റടിച്ചുകയറ്റിയസംഭവം: ഗുരുതരനിലയിലായിരുന്ന യുവാവ് മരിച്ചു
മറുനാടന്‍ തൊഴിലാളികള്‍ കൊലയാളികളാകുന്നു
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.