അന്‍­ഫ­ലി­ന്റെ മി­ക­വില്‍ കേ­ര­ള­ത്തി­ന് ഒ­ന്നാം ഇ­ന്നിം­ഗ്‌­സ് ലീഡ്

 


അന്‍­ഫ­ലി­ന്റെ മി­ക­വില്‍ കേ­ര­ള­ത്തി­ന് ഒ­ന്നാം ഇ­ന്നിം­ഗ്‌­സ് ലീഡ്
പനാജി: പാ­നാ­ജി­യില്‍ ന­ട­ക്കു­ന്ന സി.കെ. നായിഡു ട്രോഫി ക്രിക്കറ്റില്‍ കാസര്‍­കോട്ടെ പി.എം. അന്‍­ഫ­ലി­ന്റെ മി­ക­വില്‍ കേരളത്തിന് ഗോവയ്‌ക്കെതിരേ ഒന്നാം ഇന്നിംഗ്‌സ് ലീ­ഡ് ല­ഭിച്ചു. 125 റണ്‍സെടുത്ത പി.എം. അന്‍­ഫ­ലാ­ണ് കേ­ര­ള­ത്തി­നു­വേ­ണ്ടി ലീ­ഡ് സ­മ്മാ­നി­ച്ച­ത്.

രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 177 എന്ന നിലയില്‍ മൂന്നാം ദി­വ­സം ക്രീ­സി­ലി­റങ്ങിയ കേരളം നാലു വിക്കറ്റ് നഷ്ടത്തില്‍ 382 ന് ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തു. രണ്ടാം ഇന്നിംഗ്‌സിനു ക്രീസിലെത്തിയ ഗോവ മൂന്നാം ദി­വസ­ത്തെ കളി അവസാനിക്കുമ്പോള്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 45 എന്ന നി­ല­യില്‍ പ­രു­ങ്ങ­ലി­ലാ­ണ്.

എട്ടു വിക്കറ്റ് ശേഷിക്കേ ഗോവ 82 റണ്‍സ് പിന്നി­ലാണ്. ഗോവയുടെ ഒന്നാം ഇന്നിംഗ്‌സ് 255 ല്‍ അവസാനിച്ചിരുന്നു. 196 പന്തില്‍ നിന്ന് രണ്ടു സിക്‌സും എട്ടു ഫോറും അടക്കമാണ് അന്‍ഫല്‍ 125 റണ്‍­സ് കേ­ര­ള­ത്തി­നു­വേ­ണ്ടി കൂ­ട്ടി­ച്ചേര്‍­ത്തത്. സഞ്ജു വിശ്വനാഥ് 80, സച്ചിന്‍ ബേബി 37, സനു 35, നിഖിലേഷ് 38 എ­ന്നി­വര്‍ കേ­ര­ള­ത്തി­നു­വേ­ണ്ടി റ­ണ്ണു­കള്‍ നേ­ടി.

Also Read:

അന്‍ഫലിന്റെ മനസ്സില്‍ ബൗണ്ടറിയും സിക്‌സറും മാത്രം

Keywords:  Goa, Sports, Cricket, Kasaragod, National, Panaji, C.K. Anfal
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia