ബി.എം. ജമാലിനെതിരെയുള്ള കേസ് വസ്തുതാവിരുദ്ധമെന്ന് പോലീസ് റിപോര്‍ട്
Nov 23, 2012, 11:11 IST
കൊച്ചി: വഖഫ് ബോര്‍ഡ് സി.ഇ.ഒ. ബി.എം. ജമാലിനും മറ്റുള്ളവര്‍ക്കെതിരെയുമുള്ള പരാതികള്‍ വസ്തുതാവിരുദ്ദമാണെന്ന് പോലീസ് റിപോര്‍ട്ട്. എറണാകുളം ജില്ലയിലെ പടമുഗര്‍ വഖഫുമായി ബന്ധപ്പെട്ട് കെട്ടിട നിര്‍മാണത്തിലും തുടര്‍ന്നു നടത്തിയ ലേലത്തിലും അഴിമതി നടന്നിട്ടുണ്ടെന്നും വഖഫ് ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ വ്യാജരേഖ ചമച്ചുവെന്നും ആരോപിച്ച് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബി.എം. ജമാല്‍, സീനിയര്‍ സൂപ്രണ്ടായിരുന്ന കെ.കെ. മുഹമ്മദ് അഷ്‌റഫ്, ജൂനിയര്‍ സൂപ്രണ്ട് പി.കെ. ജലീല്‍ തുടങ്ങിയ ഉദ്യോഗസ്ഥരെയും വഖഫ് കമ്മിറ്റി ഭാരവാഹികളെയും പ്രതി ചേര്‍ത്തുകൊണ്ട് ആലുവ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ 2012 മെയ് മാസം ഫയല്‍ ചെയ്ത പരാതിയില്‍ തൃക്കാക്കര പോലീസ് റഫര്‍ റിപോര്‍ട്ട് തയ്യാറാക്കി ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പിച്ചു.
പടമുഗളിലെ കെട്ടിടത്തിന്റെ ലേലത്തില്‍ പങ്കെടുക്കാന്‍ ഓഫര്‍ നല്‍കുകയും എന്നാല്‍ അതില്‍ നിന്ന് പിന്മാറുകയും ചെയ്ത ഇ.കെ. അബ്ദുല്‍ ഖാദര്‍ വാദിയായിട്ടാണ് പോലീസ് സ്‌റ്റേഷനില്‍ ക്രൈം നമ്പര്‍. 945/2012 ആയി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം നടത്തിയത്. പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ കളവാണെന്നും വ്യാജ ജോയിന്റ് വെഞ്ച്വര്‍ കരാര്‍ എന്ന് പരാതിക്കാരന്‍ പറയുന്ന രേഖ വഖഫ് ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഒരു വിധത്തിലും തെളിവായോ, യഥാര്‍ഥ രേഖയായോ ചെയ്തിട്ടില്ലെന്നും പോലീസ് കണ്ടെത്തി.
ഷോപ്പിംഗ് കോപ്ലക്‌സിനു വേണ്ടി വെറുതെ നല്‍കിയ ഓഫര്‍ പ്രകാരം കെട്ടിടം ഏറ്റെടുക്കുന്ന ബാധ്യത ചുമലില്‍ വരുകയും അതില്‍ നിന്നും ഒഴിഞ്ഞു മാറിയതുകൊണ്ട് ഹര്‍ജിക്കാര്‍ക്കെതിരെയുണ്ടായ ജനവികാരത്തെ ഭയന്നും വഖഫ് ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറില്‍ നിന്നും അനുകൂല ഉത്തരവ് ലഭിക്കാത്തതിനുമുള്ള വിരോധവുമാണ് വഖഫ് ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്കും ജമാഅത്ത് കമ്മിറ്റിക്കുമെതിരെ കേസ് കൊടുത്തതെന്നും പരാതി വസ്തുതാപരമല്ലെന്നും വ്യാജമായി കെട്ടിച്ചമച്ചതാണെന്നും ബോധ്യപ്പെട്ടതായി പോലീസ് കോടതിയില്‍ റിപോര്‍ട് ചെയ്തിട്ടുണ്ട്.
2012 ഏപ്രില്‍ മാസം വഖഫ് ബോര്‍ഡ് സീനിയര്‍ സൂപ്രണ്ട് കെ.കെ. മുഹമ്മദ് അഷ്‌റഫിന്റെ ക്യാബിനില്‍ കയറി അതിക്രമം കാണിക്കുകയും ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്തതിനും മറ്റും ടി.യു. സിയാദ് എന്ന അഭിഭാഷകനെതിരെ എറണാകുളം നോര്‍ത്ത് പോലീസ് സ്‌റ്റേഷനില്‍ ക്രൈം നമ്പര്‍ 696/2012 ആയി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
സീനിയര്‍ സൂപ്രണ്ടിന്റെ പരാതി, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് അയച്ചതുപ്രകാരമായിരുന്നു പ്രസ്തുത നടപടി. വഖഫുകളെ സംബന്ധിച്ച ഒരു രജിസ്റ്ററും പ്രസ്തുത അഭിഭാഷകന്‍ ഓഫീസില്‍ നിന്നും തട്ടിക്കൊണ്ടു പോയിരുന്നു. പ്രസ്തുത അഭിഭാഷകനെതിരെ ബാര്‍ കൗണ്‍സിലിനും സീനിയര്‍ സൂപ്രണ്ട് പരാതി നല്‍കിയിരുന്നു. ഈ സംഭവത്തിനു ശേഷമാണ് അഭിഭാഷകന്റെ കക്ഷികളായ പടമുഗളിലെ പരാതിക്കാരായ അബ്ദുല്‍ ഖാദര്‍, അബ്ദുല്‍ സലാം എന്നിവരെ ഉപയോഗിച്ച് മജിസ്‌ട്രേറ്റ് കോടതിയിലും വിജിലന്‍സ് കോടതിയിലും പരാതികള്‍ ഫയല്‍ ചെയ്തത്.
എറണാകുളത്തെ ഒരു വഖഫ് സ്ഥാപനമായ ഖദീജാബായ് ട്രസ്സിന്റെ കീഴിലുള്ള പുല്ലേപടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനും അഡ്വ. ടി.യു. സിയാദിന്റെ സഹോദരനുമായ ടി.യു. സാദാത്തിനെതിരെ അച്ചടക്ക നടപടികളിലുള്ള തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട് എറണാകുളം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനില്‍ 997/012, 998/012, 1959/012 എന്നീ നമ്പറുകളായി ടി.യു. സാദാത്ത്, എ.എ. റഷീദ്, നാസര്‍ മനയില്‍ എന്നിവര്‍ക്കെതിരെ നാല് ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പി.എസ്.സി. പരീക്ഷ തടസപെടുത്തിയതുള്‍പെടെയുള്ള കേസുകളാണിത്. അഭിഭാഷകന്റെ സഹോദരന്റെ കൂട്ടു പ്രതികളായ നാസിര്‍ മനയില്‍ , എ.എ. റഷീദ് എന്നിവരുടെ പേരിലും ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്കെതിരെ വിവിധ കേസുകള്‍ ഫയല്‍ ചെയ്യിപ്പിച്ച് ബോര്‍ഡിനെയും ഉദ്യോഗസ്ഥരെയും സമ്മര്‍ദത്തിലാക്കി കേസ് പിന്‍വലിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വഖഫ് ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസുകള്‍ ഫയല്‍ ചെയ്തിട്ടുള്ളത്.
വഖഫ് ബോര്‍ഡ് ഉദ്യോഗസ്ഥരെ സമൂഹ മധ്യത്തില്‍ അപഹാസ്യരാക്കുവാനും ശ്രദ്ധതിരിച്ച് പ്രതിരോധത്തിലാക്കുന്നതിനും വേണ്ടി വഖഫ് സംരക്ഷകര്‍ എന്നവകാശപ്പെടുന്ന ആളുകള്‍ നടത്തുന്ന ആസൂത്ര നീക്കത്തിനെതിരെ തക്കതായ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും വ്യാജ പരാതിയില്‍ നല്‍കിയ അബ്ദുല്‍ ഖാദറിനെതിരെ ഐ.പി.സി. 182-ാം വകുപ്പ് പ്രകാരം നടപടി സ്വീകരിക്കുമെന്നും മാനനഷ്ടത്തിന് കേസ് നല്‍കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Keywords: Kochi, Police, Complaint, Report, Kerala, B.M. Jamal, Wakf Board, Malayalam News, Kerala Vartha
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.