വാര്‍ഡനെ ആക്രമിച്ച് കാസര്‍കോട് സബ് ജയിലില്‍ നിന്നും 4 തടവുകാര്‍ ജയില്‍ ചാടി
Nov 20, 2012, 10:05 IST
Mohammed Iqbal |
Rajan |
പ്രതികള്‍ ഒരു ജീപ്പിലാണ് സ്ഥലംവിട്ടതെന്ന് സംശയമുണ്ട്. പുലര്‍ചെ അഞ്ച് മണിയോടെ പ്രഭാത ഭക്ഷണം ഉണ്ടാക്കാന്‍ ജയിലിലെ അടുക്കളയില്‍ കയറിയതായിരുന്നു രക്ഷപ്പെട്ട നാല് തടവുപുള്ളികളും. അടുക്കളയില്‍ കുറേ ചപ്പാത്തി ചുട്ടുവെച്ചിട്ടുണ്ട്. അതിനിടെ ഇവര്‍ വാര്‍ഡനെ ആക്രമിച്ച് ജയില്‍ ചാടിയതാണെന്ന് കരുതുന്നു. മറ്റു മൂന്ന് വാര്ഡന്മാര് ജയിലിലുണ്ടെങ്കിലും അവര്‍ മുകളിലെ നിലയില്‍ ഉറക്കത്തിലായിരുന്നു. രാജീവന്, ഉമേഷ് ചന്ദ്രന്, രഞ്ജിത്ത് എന്നിവരായിരുന്നു ഉറങ്ങിക്കിടന്നിരുന്ന വാര്ഡന്മാര്.
Rajesh |
Mohammed Rasheed |
രക്ഷപ്പെട്ട മുഹമ്മദ് ഇഖ്ബാല്‍ മൂന്നര വര്‍ഷം മുമ്പ് ഭാര്യയെയും കുട്ടിയേയും കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ്. മഞ്ചേശ്വരം പോലീസാണ് ഇാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. മുഹമ്മദ് റഷീദിനെതിരെ മാല പൊട്ടിച്ച സംഭവത്തിലാണ് മഞ്ചേശ്വരം പോലീസ് കേസെടുത്തിരുന്നത്. രാജനെതിരെ ചാരായം പിടികൂടിയ സംഭവത്തില്‍ ബദിയടുക്ക എക്സൈസും ആദൂര്‍ പോലീസും കേസെടുത്തിട്ടുണ്ട്. രാജേഷ് രണ്ട് ചാരായ കേസിലെ പ്രതിയാണ്.
നാല് പ്രതികള്‍ ജയില്‍ ചാടിയ സംഭവം പോലീസ് ഉദ്യോഗസ്ഥരെ ഞെട്ടിച്ചു. പ്രതികള്‍ക്കായി വ്യാപകമായ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരുടെ കൃത്യ വിലോപമാണ് പ്രതികളുടെ രക്ഷപ്പെടലിന് കളമൊരുക്കിയതെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
Keywords: Kasaragod, Jail, Police, Attack, Hospital, Kerala, Mohammed Rasheed, Rajesh, Mohammed Iqbal, Rajan, Malayalamn News, Kerala Vartha
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.