ഫേസ് ബുക്ക് അറസ്റ്റ്: രണ്ട് പോലീസുകാർക്ക് സസ്പെൻഷൻ

 


ഫേസ് ബുക്ക് അറസ്റ്റ്: രണ്ട് പോലീസുകാർക്ക് സസ്പെൻഷൻ
മുംബൈ: ഫേസ്ബുക്ക് പരാമർശത്തെതുടർന്ന് രണ്ട് യുവതികളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ രണ്ട് പോലീസുകാർക്ക് സസ്പെൻഷൻ. താനെ റൂറൽ എസ്പി രവീന്ദ്ര സെങാവോൺകർ, പൽഘർ പോലീസ് ഇൻസ്പെക്ടർ ശ്രീകാന്ത് പിങ്കിൾ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. സംസ്ഥാന ആഭ്യന്തരമന്ത്രി ആർ.ആർ പാട്ടീലാണ് ഇക്കാര്യം മാധ്യമപ്രവർത്തകരെ അറിയിച്ചത്.

അറസ്റ്റിലായ യുവതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട ജഡ്ജിക്ക് സ്ഥലം മാറ്റം നൽകിയതിനു തൊട്ടുപിറകേയാണ് പോലീസുകാരെ സസ്പെൻഡ് ചെയ്തത്. മുതിർന്ന ഓഫീസർമാരുടെ നിർദ്ദേശങ്ങൾ അനുസരിക്കാത്തതിനും തിരക്കിട്ട് നടപടികൾ എടുത്തതിനുമാണ് സസ്പെൻഷൻ. യുവതികൾക്കെതിരെ ഐടി ആക്ട് അനുസരിച്ച് കേസെടുക്കരുതെന്ന് പോലീസിന് നിർദ്ദേശം നൽകിയതായും ആർ.ആർ പാട്ടീൽ പറഞ്ഞു.

പൽഘറിലെ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റായ രാമചന്ദ്ര ബഗാഡെയെ മുംബൈ ഹൈക്കോടതി ജൽഗാവൂണിലേയ്ക്ക് സ്ഥലം മാറ്റിയിരുന്നു. ശഹീൻ ദാദ, രേണു എന്നിവരാണ് ഫേസ് ബുക്ക് പോസ്റ്റിനെത്തുടർന്ന് അറസ്റ്റിലായത്.

SUMMERY: Mumbai: Sending out a strong signal, the Maharashtra government on Tuesday suspended two police officials over the arrest of two girls in Thane for a Facebook post criticising the shutdown a day after the death of Shiv Sena supremo Bal Thackeray.

Keywords: National, Bal Thackeray, Bandh, Mumbai, Shiv Sena, Police, Facebook, Arrest, Suspension, Transfer,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia