ബേക്കല്‍ പൂച്ചക്കാട്ട് ബസും ഓട്ടോയും കൂട്ടിയിടി­ച്ച പി­ഞ്ചു­കു­ഞ്ഞ് ഉള്‍­പ്പെടെ നാലുപേര്‍ മ­രിച്ചു

 


 ബേക്കല്‍ പൂച്ചക്കാട്ട് ബസും ഓട്ടോയും കൂട്ടിയിടി­ച്ച പി­ഞ്ചു­കു­ഞ്ഞ് ഉള്‍­പ്പെടെ നാലുപേര്‍ മ­രിച്ചു

ബേക്കല്‍:
ബേക്കല്‍ പൂച്ച­ക്കാ­ട്ട് സ്വ­കാര്യ ബസും ഓട്ടോയും കൂട്ടിയിടിച്ച് നാലു പേര്‍ മരിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടമുണ്ടായത്. ഓട്ടോ ഡ്രൈവര്‍ അജാനൂര്‍ കടപുറ­ത്തെ ഭാ­സ്­ക­രന്‍-വി­ശാ­ലു ദ­മ്പ­തി­ക­ളു­ടെ മകന്‍ രതീഷ് (28), ബ­ന്ധുവാ­യ നീലേശ്വരത്തെ രമണന്‍റെ മകള്‍ അം­ഗി­ത(18), പ­രി­ക്കേ­റ്റ് അ­ബോ­ധാ­വ­സ്ഥ­യില്‍ ക­ഴി­യു­ന്ന രാ­ജേ­ഷി­ന്റെ ഭാ­ര്യ ഷീ­ബ­യു­ടെ(26) മകന്‍ ഷി­ബിന്‍ (ര­ണ്ട്), സച്ചു(അഞ്ച്) എ­ന്നി­വ­രാ­ണ് മ­രി­ച്ചത്.

കാ­ഞ്ഞ­ങ്ങാ­ട് ഭാഗ­ത്ത് നിന്നും ഉദു­മ ഭാ­ഗ­ത്തേ­ക്ക് തെ­റ്റാ­യ ദി­ശ­യില്‍ വ­ന്ന കെ.എല്‍. 60 എ. 7677 ന­മ്പര്‍ ഷ­ഹ­നാ­സ് ബ­സ് കാ­ഞ്ഞ­ങ്ങാ­ട് ഭാ­ഗ­ത്തേ­ക്ക് പോ­വു­ക­യാ­യി­രുന്ന കെ.എല്‍. 60 ഡി. 6507 ന­മ്പര്‍ ആ­പെ ഓ­ട്ടോ­യില്‍ ഇ­ടി­ക്കു­ക­യാ­യി­രു­ന്നു.

അപകടം വരുത്തിയ സ്വകാര്യ ബസ് ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. അപകടത്തില്‍ ഓ­ട്ടോ­യു­ടെ മുന്‍­ഭാഗം പൂര്‍ണമായും തകര്‍ന്നു. പരിക്കേറ്റവരെ ഉടന്‍തന്നെ കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അധികം വൈകാതെ നാലുപേരും മരിക്കുകയായിരു­ന്നു. ഗുരുതരമായി പരിക്കേറ്റ സച്ചുവിനെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുന്നതിന്‌ മുമ്പാണ് മരണം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ ഏതാനും പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇ­തില്‍ ഒ­രു കു­ട്ടി­യെ മം­ഗ­ലാ­പു­ര­ത്തേ­ക്ക് മാറ്റി. മ­രി­ച്ച ഓട്ടോ ഡ്രൈ­വര്‍ രതീ­ഷി­ന്റെ സ­ഹോ­ദ­രങ്ങള്‍: രാ­ജേഷ്, ര­ഞ്­ജിത്ത്, ര­ജ­നീഷ്. വിവാ­ഹ ച­ട­ങ്ങി­ല്‍ പ­ങ്കെ­ടു­ക്കാന്‍ പോ­വു­ക­യാ­യി­രു­ന്നു ഓ­ട്ടോ­യി­ലു­ണ്ടാ­യി­രു­ന്നവര്‍.


 ബേക്കല്‍ പൂച്ചക്കാട്ട് ബസും ഓട്ടോയും കൂട്ടിയിടി­ച്ച പി­ഞ്ചു­കു­ഞ്ഞ് ഉള്‍­പ്പെടെ നാലുപേര്‍ മ­രിച്ചു  ബേക്കല്‍ പൂച്ചക്കാട്ട് ബസും ഓട്ടോയും കൂട്ടിയിടി­ച്ച പി­ഞ്ചു­കു­ഞ്ഞ് ഉള്‍­പ്പെടെ നാലുപേര്‍ മ­രിച്ചു


Photos: Junaid Bekal & Abid Thekkepuram

(Updated 1:50 PM)

Keywords: Kasaragod, Auto Driver, bus, Kerala, kanhangad, Dead, hospital, Ratheesh, Baby, Accident kills three in Kasargod
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia