പിതൃസഹോദരനോടൊപ്പം ഒളിച്ചോടിയ പെണ്‍കുട്ടി മരിച്ച നിലയില്‍

 


പിതൃസഹോദരനോടൊപ്പം ഒളിച്ചോടിയ പെണ്‍കുട്ടി മരിച്ച നിലയില്‍
കാഞ്ഞങ്ങാട്: ഒരു വര്‍ഷം മുമ്പ് പിതൃസഹോദരനോടൊപ്പം ഒളിച്ചോടിയ പെണ്‍കുട്ടിയെ തിങ്കളാഴ്ച പുലര്‍ചെ താമസ സ്ഥലത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വേലാശ്വരം കളരിക്കാല്‍ ക്ഷേത്രത്തിനു സമീപത്തെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന രാവണീശ്വരം മാക്കിയിലെ കുഞ്ഞിരാമന്റെ മകള്‍ രഹ്‌നയാണ് (17) മരണപ്പെട്ടത്.

ഇളയച്ഛന്‍ ഗിരീഷിനോടൊപ്പമായിരുന്നു രഹ്‌നയുടെ താമസം. വിവരമറിഞ്ഞെത്തിയ പോലീസ് ഗിരീഷിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ മരണത്തില്‍ ബന്ധുക്കളും നാട്ടുകാരും സംശയം പ്രകടിപ്പിച്ചു. രഹ്‌നയുടെ മൃതദേഹം കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിനായി ജില്ലാശുപത്രി മോര്‍ചറിയിലേക്ക് മാറ്റും. ക്വാര്‍ട്ടേഴ്‌സ് മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ട രഹ്‌നയെ ഉടന്‍ തന്നെ താന്‍ മന്‍സൂര്‍ ആശുപത്രിയില്‍ എത്തിച്ചുവെന്നും അപ്പോഴേക്കും മരണപ്പെട്ടുവെന്നുമാണ് ഗിരീഷ് പറയുന്നത്.

2011 ഒക്‌ടോബര്‍ മാസത്തിലാണ് രഹ്‌ന പിതൃസഹോദരന്‍ ഗിരീഷിനോടൊപ്പം ഒളിച്ചോടിയത്. ഇത് സംബന്ധിച്ച് പെണ്‍കുട്ടിയുടെ അമ്മ പോലീസില്‍ പരാതി നല്‍കിയിരുന്നു. രഹ്‌നയെ ഗിരീഷ് തട്ടിക്കൊണ്ടുപോയെന്നാരോപിച്ച് അമ്മ രാധ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹരജി നല്‍കുകയും ചെയ്തു.

എന്നാല്‍ ഹൈക്കോടതി രഹ്‌നയെ പ്രായപൂര്‍ത്തിയാകുന്നതുവരെ ബളാലിലെ ഗിരീഷിന്റെ ബന്ധു ചെല്ലമ്മയുടെ സംരക്ഷണത്തില്‍ കഴിയാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഏറെ വിവാദമുയര്‍ത്തിയ സംഭവമായിരുന്നു രഹ്‌നയുടെ തിരോധാനം. വെള്ളിക്കോത്ത് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഒമ്പതാം ക്ലാസില്‍ പഠിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് രഹ്‌നയെ കാണാതായത്.

Keywords:  Kanhangad, Death, Kasaragod, Terrorists, Kerala, Rahna, High Court, High School, 9th Class, Missing, Malayalam News, Kerala Vartha.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia