ഫേസ് ടു ഫേസും വീണു, മമ്മൂട്ടി നിലയില്ലാക്കയത്തില്‍

 


ഫേസ് ടു ഫേസും വീണു, മമ്മൂട്ടി നിലയില്ലാക്കയത്തില്‍
ടുവില്‍ ഇറങ്ങിയ തന്റെ ഒന്‍പത് സിനിമകളും ബോക്‌­സോഫീസില്‍ തകര്‍ന്നു വീഴുന്നത് കണ്ട മമ്മൂട്ടിയുടെ അവസാന പ്രതീക്ഷയായിരുന്നു ഫേസ് ടു ഫേസ്. വി.എം. വിനും സംവിധാനം ചെയ്ത ഫേസ് ടു ഫേസും തിയേറ്ററുകളില്‍ ചലനമുണ്ടാക്കുന്നില്ലെന്നാ­ണ് ആദ്യ റിപോര്‍ട്ട്. അതിനര്‍ഥം മമ്മൂട്ടിയുടെ തുടര്‍പരാജയ പട്ടിക രണ്ടക്കത്തിലേക്ക് കടന്നിരിക്കുന്നു. മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ മോളിവുഡില്‍ തരംഗമാവുമ്പോവാണ് മമ്മൂട്ടിയുടെ സിനിമകള്‍ പൊട്ടിപ്പാളീസാവുന്നതെന്ന യാഥാര്‍ഥ്യം.

ഫേസ് ടു ഫേസ് കുടുംബചിത്രമാണോ, യുവാക്കള്‍ക്കു വേണ്ടിയുള്ള ചിത്രമാണോ എന്ന് സംവിധായകന് പോലും ബോധ്യമില്ലെന്നാണ് അണിയറപ്രവര്‍ത്തകര്‍ പോലും പറയുന്നത്. ബാലേട്ടന്‍, വേഷം, ബസ് കണ്ടക്ടര്‍ എന്നീ കുടുംബ ചിത്രങ്ങള്‍ സംവിധാനം ചെയ്ത വി.എം.വിനുവിന് ഇപ്പോഴും ആ ഹാങ്ങോവറില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിച്ചിട്ടില്ല. ഇതുതന്നെയാണ് ഫേസ് ടു ഫേസിന്റെ പരാജയവും. കാലത്തിനൊപ്പം മാറാന്‍ വിനുവിന് കഴിഞ്ഞില്ല, മമ്മൂട്ടിക്കും.

മനോജ് തിരക്കഥയെഴുതിയ ചിത്രത്തില്‍ നഗരമധ്യത്തില്‍ നടക്കുന്ന കൊലപാതകം അന്വേഷിക്കുന്നതാണ് പ്രമേയം. യൗവനത്തിന്റെ യാത്രയും അവരുടെ വഴിപിഴയ്ക്കലില്‍ രക്ഷിതാക്കള്‍ക്കുള്ള പങ്കുമാണ് കഥയില്‍ പ്രധാനമായും ഊന്നല്‍ നല്‍കിയത്. അതിലേക്ക് കുടുംബ ബന്ധങ്ങള്‍ കൂടി കടന്നുവന്നപ്പോള്‍ കഥ എന്താണെന്നു മനസ്സിലാക്കാന്‍ നായകനും സംവിധായകനും സാധിച്ചില്ല. ജവാന്‍ ഓഫ് വെള്ളിമല എന്നചിത്രം പരാജയപ്പെടാന്‍ കാരണമായി ചൂണ്ടിക്കാട്ടിയിരുന്നത് തിരക്കഥയില്‍ മമ്മൂട്ടിയുടെ ഇടപെടലായിരുന്നു. ഇവിടെ അങ്ങനെയുണ്ടായില്ലെങ്കിലും തിരക്കഥ മനസ്സിലാക്കാന്‍ സംവിധായകനു സാധിച്ചില്ല.

കാലത്തിനൊപ്പം മാറാനുള്ള ശ്രമം നടത്താനുള്ള സംവിധായകന്റെ പ്രയത്‌­നം വെറുതെയായിപ്പോയി എന്ന് ഫേസ് ടു ഫേസ് കണ്ടാല്‍ അറിയാം. മനോജ് തിരക്കഥയെഴുതിയ ചിത്രത്തില്‍ നഗരമധ്യത്തില്‍ നടക്കുന്ന കൊലപാതകം അന്വേഷിക്കുന്നതാണ് പ്രമേയം. പുതിയ യൗവനത്തിന്റെ യാത്രയും അവരുടെ വഴിപിഴയ്ക്കലില്‍ രക്ഷിതാക്കള്‍ക്കുള്ള പങ്കുമാണ് പ്രധാനമായും ഊന്നല്‍ നല്‍കിയത്. അതിലേക്ക് കുടുംബ ബന്ധങ്ങള്‍ കൂടി കടന്നുവന്നപ്പോള്‍ കഥ എന്താണെന്നു മനസ്സിലാക്കാന്‍ നായകനും സംവിധായകനും സാധിച്ചില്ലത്രെ. ജവാന്‍ ഓഫ് വെള്ളിമല എന്നചിത്രം പരാജയപ്പെടാന്‍ കാരണമായി ചൂണ്ടിക്കാട്ടിയിരുന്നത് തിരക്കഥയില്‍ മമ്മൂട്ടിയുടെ ഇടപെടലായിരുന്നു. ഇവിടെ അങ്ങനെയുണ്ടായില്ലെങ്കിലും തിരക്കഥ മനസ്സിലാക്കാന്‍ സംവിധായകനു സാധിച്ചില്ല.

വി.എം. വിനു മാത്രമല്ല, മലയാളത്തിലെ പ്രമുഖ സംവിധായകരുടെയൊക്കെ മമ്മൂട്ടി ചിത്രങ്ങള്‍ നിലതൊടാതെ പൊട്ടി.ഷാജി കൈലാസ്, ഷാഫി, ജോണി ആന്റണി തുടങ്ങിയവരെല്ലാം ഈ പട്ടികയിലുണ്ട്.ഇവരെല്ലാം പരാജയപ്പെട്ടിടത്താണ് ജി.എസ്. വിജയനും തോംസണും മമ്മൂട്ടി ചിത്രങ്ങളുമായി എത്തുന്നത്. സംവിധായകന്‍ രഞ്ജിത്ത് തിരക്കഥയെഴുതി ജി.എസ്. വിജയന്‍ സംവിധാനം ചെയ്യുന്ന ബാവൂട്ടിയുടെ നാമത്തില്‍, ദിലീപിനൊപ്പമുള്ള കമ്മത്ത് ആന്‍ഡ് കമ്മത്ത് എന്നീ ചി­ത്ര­ങ്ങ­ളിലാണ് ഇനി പ്രതീക്ഷയുള്ളത്.

പ്രാഞ്ചിയേട്ടനു ശേഷം രഞ്ജിത്തും മമ്മൂട്ടിയും ഒന്നിക്കുന്നു എന്നതാണ് ബാവൂട്ടിയുടെ നാമത്തില്‍ എന്ന ചിത്രത്തിന്റെ പ്രത്യേകത. കാര്യസ്ഥന്‍ സംവിധാനം ചെയ്ത തോംസണ്‍ ദിലീപിനും മമ്മൂട്ടിക്കും തുല്യപ്രാധാന്യം നല്‍കിയാണ് കമ്മത്ത് സഹോദരന്‍മാരുടെ കഥയുമായി എത്തുന്നത്. തമിഴ്താരം ധനുഷും ചിത്രത്തിലുണ്ട്. ഈ രണ്ട് സിനിമകളോടെ മമ്മൂട്ടിയുടെ മലയാള സിനിമയിലെ ഭാവി അറിയുവാന്‍ സാധി­ക്കും.

അതിനിടെ സിനിമാ ലോകത്ത് ഇപ്പോള്‍ മമ്മൂട്ടിയെക്കുറിച്ച് പ്രചരിക്കുന്നത് ഇങ്ങനെയാണ്. മമ്മൂട്ടി ഒന്നുകില്‍ സിനിമാഭനയം നിറുത്തണം. അല്ലെങ്കില്‍ മമ്മൂട്ടി­യെവെച്ച് പടം പിടിക്കുന്ന സംവിധായകര്‍ കുറേക്കൂടി യാഥാര്‍ത്ഥ്യ ബോധത്തോടെ പെരുമാറണം. അവര്‍ പ്രേക്ഷകരുടെ സാമാന്യബുദ്ധിയെ വെല്ലുവിളിക്കാത്ത സിനിമകളെടുക്കണം. ഇത് സംഭവിച്ചില്ലെങ്കില്‍ മമ്മൂട്ടിയെ വച്ച് സിനിമ നിര്‍മ്മിക്കുന്നവരുടെ കാര്യം കട്ടപ്പൊകയാണെന്നു­റപ്പ്.

-ബ്രഹത്

Keywords: Mammootty, Film, Article, Director, Actor, Dulkar Salman, Mollywood, Entertainment, Script, Malayalam Film, Face to Face, Face to Face of Mammootty falls
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia