കാസര്‍കോട്ട് ജ്വല്ലറിയില്‍ നിന്ന്‍ 75 പവന്‍ സ്വര്‍ണവും 14 കിലോ വെള്ളിയും കവര്‍ന്നു
Dec 1, 2012, 13:03 IST
കാസര്‍കോട്: കാസര്‍കോട് എം.ജി.റോഡിലെ നക്ഷത്ര ജ്വല്ലറി കുത്തിതുറന്ന് 75 പവന്‍ സ്വര്‍ണവും 14 കിലോ വെള്ളിയും 30 ഗ്രാം തങ്കവും 10,000 രൂപയും കവര്‍ച ചെയ്തു. ജ്വല്ലറിയുടെ ഓടു മേഞ്ഞ മേല്‍ക്കുര തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാക്കള്‍ കോണിപ്പടിയുടെ ഇരുമ്പ് വാതില്‍ തകര്‍ത്ത് താഴത്തെ നിലയിലെത്തുകയായിരുന്നു. മോഷ്ടാക്കള്‍ ലോക്കര്‍ വെച്ചിരുന്ന രണ്ടാമത്തെ മുറിയിലെത്തുകയും ലോക്കര്‍ കള്ളത്താക്കോലിട്ടും കുത്തിപൊളിച്ചുമാണ് സ്വര്‍ണവും വെള്ളിയും തങ്കവും കവര്‍ന്നത്.
ഇതു കൂടാതെ ഒരു ടീസോര്‍ട് വാച്ചും നഷ്ടപ്പെട്ടിട്ടുണ്ട്. കോഴിക്കോട് കാരപറമ്പിലെ സജേഷ്, വടകര മുക്കാളിയിലെ മുസ്തഫ എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് ജ്വല്ലറി. ഇവര്‍ ഫോര്‍ട്ട് റോഡില്‍ വാടക വീട്ടിലാണ് താമസം. വെള്ളിയാഴ്ച രാത്രി 7.30 മണിയോടെ ജ്വല്ലറി പൂട്ടിപ്പോയതാണെന്ന് പാട്ട്ണര്‍മാര്‍ പറഞ്ഞു. ശനിയാഴ്ച രാവിലെ 9.30 മണിയോടെ ഷട്ടറിട്ട ജ്വല്ലറി തുറന്ന് നോക്കിയപ്പോഴാണ് സാധനങ്ങളെല്ലാം വാരിവലിച്ചെറിഞ്ഞ നിലയില്‍ കണ്ടെത്തിയത്. പരിശോധിച്ചപ്പോഴാണ് സ്വര്‍ണവും വെള്ളിയും സൂക്ഷിച്ച ലോക്കര്‍ തകര്‍ത്ത് കവര്‍ച നടത്തിയതായി വ്യക്തമായതെന്ന് പാട്ട്ണര്‍മാര്‍ പറഞ്ഞു.
വിവരമറിഞ്ഞ് കാസര്‍കോട് സി.ഐ. സി.കെ. സുനില്‍കുമാര്‍, എസ്.ഐ. ദിനേശ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ജ്വല്ലറിയിലെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിരലടയാള വിദഗ്ദ്ധരും പോലീസ് നായയും സ്ഥലത്തെത്തി പരിശോധന നടത്തും. ജ്വല്ലറി പാട്ട്ണര്‍മാരുടെ പരാതിയില്‍ ശനിയാഴ്ച ഉച്ചയോടെ പോലീസ് കേസെടുത്തിട്ടുണ്ട്.
പ്രതികള്‍ക്കു വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു. നേരത്തെ കവര്‍ചാകേസില്‍ പിടിയിലായ ഏതാനും ചിലരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പോലീസിന്റെ പട്രോളിംഗ് പുലര്‍ചെ വരെ ഈ ഭാഗത്ത് നടന്നിരുന്നു. ഇതിനിടയില്‍ വന്‍ ജ്വല്ലറി കവര്‍ച നടന്നത് പോലീസിനെയും വ്യാപാരികളെയും ഒരേപോലെ ഞെട്ടിച്ചിരിക്കുകയാണ്.
Keywords: Theft, Jwellery, Gold, Silver Ornaments, Police, Cash, Case, Custody, Dog, Kasaragod, Kerala, Malayalam News, Robbery in Kasargod jewellery

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.