അബൂദാബിയിൽ ഗ്രോസറികൾ അടച്ചുപൂട്ടിയത് പ്രദേശവാസികൾക്ക് ദുരിതമായി

 


അബൂദാബിയിൽ ഗ്രോസറികൾ അടച്ചുപൂട്ടിയത് പ്രദേശവാസികൾക്ക് ദുരിതമായി
അബൂദാബി: അബൂദാബി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായിരുന്ന ഗ്രോസറികൾ അടച്ചുപൂട്ടിയതോടെ നഗരത്തിന്റെ മുഖഛായ പാടെ മാറി. മുക്കിലും മൂലയിലുമുണ്ടായിരുന്ന ഗ്രോസറികൾ അടച്ചതോടെ തെരുവുകൾ വിജനമായതായി പ്രദേശവാസികൾ പറഞ്ഞു. നഗരവൽക്കരണത്തിന്റെ ഭാഗമായാണ് അബൂദബിയിലെ ഗ്രോസറികൾ അടച്ചുപൂട്ടിയത്. എന്നാൽ ഗ്രോസറികളുടെ പ്രവർത്തനങ്ങൾ നിലച്ചതോടെ സാധനങ്ങൾ വാങ്ങാൻ അകലെയുള്ള സൂപ്പർമാർക്കറ്റുകളെ ആശ്രയിക്കേണ്ടി വരുന്നത് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായാണ് റിപോർട്ട്. ഉപഭോക്താക്കളുടെ ആവശ്യത്തിനനുസരിച്ച് ഗ്രോസറികൾ സാധനങ്ങൾ അവരുടെ വീടുകളിൽ എത്തിച്ചുനൽകാറുണ്ടായിരുന്നു. എന്നാലിപ്പോൾ ചെറിയ സാധനങ്ങൾ വാങ്ങാൻ പോലും അകലെയുള്ള സൂപ്പർമാർക്കറ്റിലേയ്ക്ക് കാറുമെടുത്ത് പോകേണ്ട അവസ്ഥയാണ് നഗരവാസികൾക്കുള്ളത്.

നഗരത്തിലെ ബഹുനില കെട്ടിടങ്ങളിലെ താഴെ നിലയിലെ മുറികളെല്ലാം തന്നെ അടച്ചിട്ട നിലയിലാണ്. ഗ്രോസറികൾ അടച്ചതോടെ എന്തുചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് ഗ്രോസറി ഉടമകൾ. ഭൂരിഭാഗം ഉടമകളും നാട്ടിലേയ്ക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലാണ്. അതേസമയം ചിലർ പുതിയ പങ്കാളിത്തത്തോടെ പുതിയ സൂപ്പർ മാർക്കറ്റുകൾ തുറക്കാനുള്ള തയ്യാറെടുപ്പിലാണ്.

SUMMERY: Abu Dhabi: The closure of many grocery stores has changed the outlook of the Abu Dhabi city. Many corners of the city are looking deserted after the closure of the stores, dismayed residents have told Gulf News.

Keywords: Gulf, Abu Dhabi, Closure, Grocery stores, Abu Dhabi city, Corners, Looking, Deserted, Ddismayed, Residents,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia