ഡോ­ക്ട­റു­ടെ 5 ല­ക്ഷം ത­ട്ടി­യ­തി­ന് പി­ടി­യി­ലായ­ത് പര്‍­ദ വിവാദനാ­യി­കയും മാ­താവും

 


കാസര്‍­കോട്: ഹൈ­ദ­രാ­ബാ­ദി­ലെ ശ്രീ സ­ത്യ­ല­ക്ഷ്­മി കോ­ളജ് ഓ­ഫ് ന­ഴ്‌­സിം­ഗില്‍ മെ­ഡിക്കല്‍ സീ­റ്റ് വാ­ഗ്­ദാ­നം നല്‍­കി ഡോ­ക്ട­റു­ടെ അ­ഞ്ചുല­ക്ഷം രൂ­പ ത­ട്ടി­യെ­ടു­ത്ത കേ­സില്‍ കാസര്‍­കോട്ട് പി­ടി­യി­ലായ­ത് പര്‍­ദ വിവാ­ദ നാ­യി­കയും മാ­താ­വും.

കാസര്‍­കോ­ട് വി­ദ്യാ­ന­ഗര്‍ ചാ­ല­ ബെദി­ര­ സം­സം ന­ഗ­റിലെ വാ­ട­ക ക്വാര്‍­ട്ടേ­ഴ്‌­സില്‍ താ­മ­സി­ക്കു­ന്ന­ റിയാന(25), മാ­താ­വ് കെ.എം. സു­ഹ­റ(45) എ­ന്നി­വ­രെ­യാ­ണ് ഹൈ­ദ­രാ­ബാ­ദ് മോ­നാ ശാ­ലി­പു­റം എ­സ്.ഐ. വി. രാ­ജു­വി­ന്റെ നേ­തൃ­ത്വ­ത്തി­ലു­ള്ള സംഘം കാസര്‍­കോ­ട് സി.ഐ. സി.കെ.സു­നില്‍­കു­മാ­റി­ന്റെ­യും, വ­നി­താ പോ­ലീ­സി­ന്റെയും സ­ഹാ­യ­ത്തോ­ടെ അ­റ­സ്­റ്റു ചെ­യ്­തത്.

ഹൈ­ദ­രാ­ബാ­ദ് സി­റ്റി­യി­ലെ ദ­ന്ത­രോ­ഗ­വി­ദ­ഗ്­ധന്‍ ഡോ.സാ­ംബീ­റെ­ഡ്ഡി­യില്‍ നി­ന്നാ­ണ് റിയാ­നയും മാ­താവും ചേര്‍­ന്ന് പ­ണം ത­ട്ടി­യത്. റി­യാന­­യ്ക്കും മാ­താ­വി­നുമെ­തി­രെ കര്‍­ണാ­ട­ക­യി­ലെ വിവി­ധ മെ­ഡി­ക്കല്‍ വി­ദ്യാ­ഭ്യാ­സ സ്ഥാ­പ­ന­ങ്ങ­ളു­ടെ പ­രാ­തി­യില്‍ വിവിധ പോ­ലീ­സ് സ്‌­റ്റേ­ഷ­നു­ക­ളിലും സ­മാ­നമാ­യ കേ­സു­കള്‍ നി­ല­വി­ലുണ്ട്. ചി­ല മെ­ഡി­ക്കല്‍ കോ­ള­ജ് അ­ധി­കൃ­ത­രില്‍ നിന്നും കു­ട്ടിക­ളെ എ­ത്തി­ക്കാ­മെ­ന്നു പറ­ഞ്ഞ് മുന്‍­കൂ­റാ­യി റിയാനയും മാ­താവും ചേര്‍­ന്ന് ക­മ്മീ­ഷന്‍ ഇ­ന­ത്തില്‍ പ­ണം ത­ട്ടു­കയായി­രുന്നു.

ഡോ­ക്ട­റു­ടെ 5 ല­ക്ഷം ത­ട്ടി­യ­തി­ന് പി­ടി­യി­ലായ­ത് പര്‍­ദ വിവാദനാ­യി­കയും മാ­താവുംസാം­ബീ­റെ­ഡ്ഡി ത­ന്റെ ബ­ന്ധു­വി­നു വേ­ണ്ടി­യാ­ണ് മെ­ഡി­ക്കല്‍ സീ­റ്റി­നാ­യി പ­ണം നല്‍­കി­യത്. ഹൈ­ദ­രാ­ബാ­ദില്‍ താ­മ­സി­ച്ചു­വ­രു­ന്ന­തി­നി­ട­യി­ലാ­ണ് റിയാനയും മാ­താവും ഡോക്ട­റെ പ­രി­ച­യ­പ്പെ­ട്ടത്. ആ­റു­മാ­സം മു­മ്പാ­ണ് ര­ണ്ടു ത­വ­ണ­ക­ളാ­യി അ­ഞ്ചുല­ക്ഷം രൂ­പ സീ­റ്റി­നു­വേ­ണ്ടി ഇ­വര്‍ വാ­ങ്ങി­യത്. പി­ന്നീ­ട് പ­റഞ്ഞ കോ­ള­ജില്‍ സീ­റ്റ് നല്‍­കാതെ അ­വി­ടെ നിന്നും മു­ങ്ങു­ക­യാ­യി­രുന്നു. ത­ട്ടി­പ്പി­നി­രയായ ഡോ­ക്ടര്‍ മോ­നാ ശാ­ലി­പു­റം പോ­ലീ­സില്‍ പ­രാ­തി നല്‍­കി­യ­തി­ന്റെ അ­ടി­സ്ഥാ­ന­ത്തില്‍ ഇ­വര്‍­ക്കെ­തി­രെ കേ­സെ­ടു­ക്കു­ക­യാ­യി­രുന്നു.

സൈ­ബര്‍­സെല്ലി­ന്റെ സ­ഹാ­യ­ത്തോ­ടെ റിയാ­ന­യു­ടെ മൊ­ബൈല്‍ ഫോ­ണ്‍ ട­വര്‍ പ­രി­ധി കാസര്‍­കോ­ട്ടാ­ണെ­ന്നു ക­ണ്ടെ­ത്തിയ ഹൈ­ദ­രാ­ബാ­ദ് പോ­ലീ­സ് കാസര്‍­കോ­ട് പോ­ലീ­സി­നെ സ­മീ­പി­ച്ച് ഇ­രു­വ­രേയും ത­ന്ത്ര­പൂര്‍­വ­മാ­ണ് അ­റ­സ്റ്റു­ചെ­യ്­തത്. ആ­ന്ധ്രാ, ത­മി­ഴ്‌­നാട്, കര്‍­ണാ­ട­ക സം­സ്ഥാ­ന­ങ്ങ­ളിലും റിയാ­ന­യ്‌­ക്കെ­തി­രെ ഇ­ത്ത­ര­ത്തി­ലു­ള്ള വഞ്ച­നാ കേ­സ് നി­ല­വി­ലു­ണ്ടെ­ന്ന് പോ­ലീ­സ് വെ­ളി­പ്പെ­ടുത്തി.

പര്‍­ദ ധ­രി­ക്കാത്ത­തി­ന്റെ പേ­രില്‍ ചി­ലര്‍ കൊല്ലു­മെന്ന് ഭീ­ഷ­ണി­പ്പെ­ടു­ത്തു­ന്ന­താ­യി കാ­ണി­ച്ച് ഏ­താനും വര്‍­ഷം മു­മ്പ് കേരള ഹൈ­ക്കോ­ട­തി­യില്‍ ഹര്‍ജി നല്‍­കി­യ­തോ­ടെ­യാ­ണ് റിയാ­ന മാ­ധ്യ­മ­ങ്ങ­ളില്‍ നി­റ­ഞ്ഞത്. ഹൈ­ക്കോട­തി റിയാ­ന­യ്­ക്ക് സം­രക്ഷ­ണം നല്‍­കാന്‍ നിര്‍­ദേ­ശി­ച്ചി­രുന്നു. ചി­ല രാ­ഷ്ട്രീ­യ പാര്‍­ട്ടി­കളും മ­ഹി­ളാ സം­ഘ­ട­ന­കളും വി­ഷ­യ­മേ­റ്റെ­ടു­ക്കു­ക­യും ഇ­വര്‍­ക്ക് സ­ഹാ­യ­ങ്ങള്‍ വാ­ഗ്­ദാ­നം ചെ­യ്യു­കയും ചെ­യ്­തി­രു­ന്നു.

ബാം­ഗ്ലൂ­രിലും മറ്റും പഠി­ച്ച താന്‍ ജീന്‍­സും ടോ­പ്പും ധ­രി­ച്ചു­ന­ട­ക്കു­ന്ന­തി­നാ­ലാ­ണ് ബ­ന്ധു­ക്ക­ള­ട­ക്ക­മു­ള്ള­വര്‍ പര്‍­ദ ധ­രി­ക്ക­ണ­മെ­ന്നാ­വ­ശ്യ­പ്പെ­ട്ട് ഭീ­ഷ­ണി­പ്പെ­ടു­ത്തി­യതെ­ന്നാ­യി­രു­ന്നു റിയാ­ന നല്‍കി­യ പ­രാതി. പി­ന്നീ­ട് പോ­ലീ­സ് ബ­ന്ധു­ക്ക­ളട­ക്കം ഏ­താനും പേര്‍­ക്കെ­തി­രെ റിയാ­ന­യു­ടെ പ­രാ­തി­യില്‍ കേ­സെ­ടു­ക്കു­ക­യും റിയാ­ന­യ്­ക്ക് മാസ­ങ്ങ­ളോ­ളം പോ­ലീ­സ് സം­രക്ഷ­ണം നല്‍­കു­കയും ചെ­യ്­തി­രുന്നു.

ഡോ­ക്ട­റു­ടെ 5 ല­ക്ഷം ത­ട്ടി­യ­തി­ന് പി­ടി­യി­ലായ­ത് പര്‍­ദ വിവാദനാ­യി­കയും മാ­താവും
Riyana (File photo)
പോ­ലീ­സ് സം­രക്ഷ­ണം മ­റ­യാ­ക്കി­യാ­ണ് പി­ന്നീ­ട് റിയാ­ന കര്‍­ണാ­ട­ക അ­ട­ക്ക­മു­ള്ള നി­രവ­ധി സ്ഥ­ല­ങ്ങ­ളില്‍ നിന്നും മെ­ഡി­ക്കല്‍ സീ­റ്റി­ന്റെ പേ­രില്‍ ല­ക്ഷ­ങ്ങള്‍ കൈ­ക്ക­ലാ­ക്കി­യത്. എം.ബി.ബി.എ­സ്, നഴ്‌­സിംഗ്, പാ­രാ­മെ­ഡി­ക്കല്‍ സീ­റ്റി­ന്റെ പേ­രി­ലാ­യി­രു­ന്നു ത­ട്ടിപ്പ്. പ­ല ത­ട്ടി­പ്പു­ക­ളിലും പ്ര­തി­യാ­ക്ക­പ്പെ­ട്ടെ­ങ്കിലും പി­ടി­ക്ക­പ്പെ­ടുന്ന­ത് ഇ­താ­ദ്യ­മാ­യാണ്. ആ­രെയും വ­ശീ­ക­രി­ക്കു­ന്നതും വ­ല­യി­ലാ­ക്കു­ന്ന­തുമാ­യ സം­ഭാഷ­ണം ന­ട­ത്തി­യാ­ണ് റിയാ­ന ഓരോ ത­ട്ടിപ്പും ന­ട­ത്തി­വ­ന്നത്. നേര­ത്തെ റിയാ­ന­യു­ടെ ത­ട്ടി­പ്പ് സം­ബ­ന്ധി­ച്ച് കര്‍­ണാ­ട­ക­യി­ലെ ചി­ല വി­ദ്യാ­ഭ്യാ­സ സ്ഥാ­പ­ന­ങ്ങള്‍ കാസര്‍­കോ­ട്ട് വാര്‍­ത്താ­സ­മ്മേള­നം ന­ട­ത്തു­കയും ചെ­യ്­തി­രുന്നു.

ഗാ­ന്ധി­ജി­യെ­കു­റി­ച്ച് എ­ത്ര­വേ­ണ­മെ­ങ്കിലും എ­ഴു­താനും പ്ര­സം­ഗി­ക്കാനും ത­നി­ക്ക് ക­ഴി­യു­മെ­ന്ന് അ­വ­കാ­ശ­പ്പെ­ട്ട് റിയാ­ന സ്­കൂ­ളു­ക­ളില്‍ ക്ലാ­സെ­ടു­ത്ത­തോ­ടെ അ­ധ്യാ­പ­കര്‍ ഇ­വ­രു­ടെ ക­ഴി­വി­നെ മാ­ധ്യ­മ­ങ്ങ­ളു­ടെ മു­ന്നി­ലെ­ത്തി­ക്കുകയായിരുന്നു. പി­ന്നീ­ട് രാ­ഷ്ട്ര­പ­തി­യാ­യി­രു­ന്ന എ.പി.ജെ. അ­ബ്ദുല്‍ ക­ലാ­മി­ന് എ­യ­റോ­നോ­ട്ടി­ക്കല്‍ എന്‍­ജി­നീ­യ­റിം­ഗി­ന് പഠി­ക്ക­ണ­മെ­ന്ന് ആ­വ­ശ്യ­പ്പെ­ട്ട് ക­ത്തെ­ഴു­തു­കയും രാ­ഷ്ട്രപ­തി ഇ­തി­ന് മ­റുപ­ടി നല്‍­കി­യ­താ­യി അ­വ­കാ­ശ­പ്പെ­ട്ട് റിയാ­ന രംഗ­ത്തു വ­രികയും ചെയ്തിരുന്നു. ഇ­തി­നു പി­ന്നാ­ലെ­യാ­ണ് പര്‍­ദ­യു­ടെ പേ­രില്‍ റിയാന കോട­തി ക­യ­റി­യത്.  

Also Read:

അഞ്ച് ലക്ഷം രൂപയുടെ തട്ടിപ്പ്: കാസര്‍കോട്ടെ അമ്മയും മകളും പിടിയില്‍

 Keywords : Kasaragod, Cheating, Case, Arrest, Kerala, Riyana, Hyderabad, Police, Pardha, Doctor, Vidyanagar, Mother, Cash, President, Karnataka, Court, Kvartha, Malayalam News, Two arrested for cheating doctor. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia