അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റി; രാജ്യവ്യാപകമായി കനത്ത സുരക്ഷ

 


ന്യൂ ഡെല്‍ഹി: അഫ്‌സല്‍ ഗുരുവിന്റെ കഴുത്തില്‍ ഒടുവില്‍ തൂക്കുകയര്‍ മുറുകി. ശനിയാഴ്ച പുലര്‍ച്ചെ 6.25നാണ് പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയത്. തിഹാര്‍ ജയിലില്‍ വെച്ച് നടപ്പാക്കിയ വധശിക്ഷ രാവിലെ എട്ടരയോടെ ആഭ്യന്തര സെക്രട്ടറിയാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

അഫ്‌സലിന്റെ ദയാഹര്‍ജി ഇക്കഴിഞ്ഞ ജനുവരി 26 നാണ് രാഷ്ട്രപതി പ്രണബ് മുഖര്‍ജി തള്ളിയിരുന്നു. അതോടെയാണ് ഗുരുവിന്റെ വധശിക്ഷ നടപ്പാക്കാനുള്ള നടപടികള്‍ക്ക് വേഗത കൈവന്നത്. വധശിക്ഷ നടപ്പാക്കിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ക്രമസമാധന പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന റിപോര്‍ട്ടുകളെ തുടര്‍ന്ന് കാശ്മീരില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. ഡെല്‍ഹിയും മറ്റ് പ്രധാനപ്പെട്ട നഗരങ്ങളുമടക്കം രാജ്യവ്യാപകമായി സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പെടുത്തിയിറ്റുണ്ട്.

2001 ഡിസംബര്‍ 13ലെ ലാണ് ഡെല്‍ഹിയിലെ പാര്‍ലമെന്റിനു നേരെ ആക്രമണമുണ്ടായത്. ഈ സംഭവത്തിന്റെ ഗൂഢാലോചന കുറ്റത്തിന് 2002 ഡിസംബര്‍ 18ന് ആണ് അഫ്‌സല്‍ ഗുരുവിനു വധശിക്ഷ വിധിച്ചത്. വധ ശിക്ഷ 2003 ഒക്‌ടോബര്‍ 29നു ഹൈക്കോടതിയും 2005 ആഗസ്റ്റ് നാലിനു സുപ്രീം കോടതിയും ശരിവെക്കുകയും ചെയ്തു. 2006 ഒക്‌ടോബര്‍ 20നു തിഹാര്‍ ജയിലില്‍ വധശിക്ഷ നടപ്പാക്കാന്‍ കോടതികള്‍ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.

അതിനിടയിലാണ് അഫ്‌സല്‍ ഗുരു വധശിക്ഷ നടപ്പാക്കരുതെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കിയത്. രാഷ്ട്രപതി ദയാഹര്‍ജി തള്ളിയതോടെയാണ് അഫ്‌സലിന്റെ കഴുത്തില്‍ തൂക്കുകയര്‍ മുറുകിയത്. കാശ്മീര്‍ സ്വദേശിയായ അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ നടപ്പാക്കുന്നതിനോടു ജമ്മു കശ്മീരിലെ നാഷനല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി ആദ്യം എതിര്‍പുപ്രകടിപ്പിക്കുകയും പിന്നീട് വധശിക്ഷ നടപ്പാക്കുന്നതിനോട് യോജിക്കുകയും ചെയ്തു.

അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റി; രാജ്യവ്യാപകമായി കനത്ത സുരക്ഷ ഡെല്‍ഹി പോലീസിലെ നാലു പേര്‍, സിആര്‍പിഎഫ്, പാര്‍ലമെന്റ് വാച്ച് ആന്‍ഡ് വാര്‍ഡ് എന്നിവയിലെ ഓരോ അംഗങ്ങള്‍ എന്നിവരാണു 2001 ഡിസംബര്‍ 13നു നടന്ന പാര്‍ലമെന്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

കേസിലെ മറ്റൊരു പ്രധാന പ്രതിയും ജയ്‌ഷെ മുഹമ്മദ് ഭീകരനുമായ ഷൗക്കത്ത് ഹുസൈന്‍ ഗുരുവിന്റെ വധശിക്ഷ 10 വര്‍ഷം കഠിന തടവായി കുറക്കുകയും വിചാരണക്കോടതി വധശിക്ഷയ്ക്കു വിധിച്ച ഡെല്‍ഹി സര്‍വകലാശാലാ കോളജ് അധ്യാപകന്‍ എസ്.എ.ആര്‍. ഗീലാനിയെ സുപ്രീം കോടതി വെറുതെ വിടുകയും ചെയ്തിരുന്നു. മൂംബൈ ആക്രമണ കേസിലെ പ്രതി പാക് സ്വദേശി അജ്മല്‍ കസബിന്റെ വധശിക്ഷ നടപ്പാക്കിയതിന് ശേഷം രാജ്യത്ത് നടപ്പാക്കിയ പ്രധാനപ്പെട്ട വധശിക്ഷയാണ് അഫല്‍ ഗുരുവിന്റെത്. 


Keywords: Afzal Guru, Attack, Parliament, Delhi,s Tihar Jail, President Pranab Mukherjee, Rejected, Petition, Clearing, Hanged, Security, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia