സി.പി­.എ­മ്മി­ന് ക­ക്കാ­ന­റി­യാം.... നി­ക്കാനും

 


ക­ക്കാന്‍ പഠി­ച്ചാല്‍­പോ­ര നില്‍­ക്കാനും പഠി­ക്ക­ണ­മെ­ന്ന് പ­ണ്ട് മു­തിര്‍­ന്ന­വര്‍ പ­റ­യുന്ന­ത് കേ­ട്ടി­ട്ടില്ലെ. അതു­പോ­ലാ­ണ് സി­.പി­.എ­മ്മി­ന്റെ അ­വ­സ്ഥ­യും. അ­വര്‍­ക്ക് ക­ക്കാ­നു­മ­റി­യാം പി­ടി­ച്ചു­നില്‍­ക്കാ­നു­മ­റി­യാം. പ­ണ്ട് മു­തല്‍ സി­.പി­.എം കൊ­ല­പാ­ത­ക­രാ­ഷ്­ട്രീ­യ­ത്തി­ന്റെ മര്‍­മ­മ­റി­ഞ്ഞ് പ്ര­വര്‍­ത്തി­ക്കുന്നവ­രാ­ണെ­ന്ന് ന­മു­ക്കെല്ലാ­മ­റി­യാം. പാര്‍­ട്ടി­യിലെ പ­രല്‍­മീ­നുക­ളെ പാര്‍­ട്ടിതന്നെ നി­യ­മ­ത്തി­നു­മു­ന്നില്‍ എ­റി­ഞ്ഞു­കൊ­ടു­ത്ത് വന്‍ സ്രാ­വു­കള്‍ ത­ടി­ത­പ്പു­ന്ന­താ­ണ് പ­തി­വ്.

പ്ര­മാ­ദമാ­യ അ­രി­യില്‍ അ­ബ്ദുല്‍ ഷു­ക്കൂര്‍ വ­ധ­ക്കേ­സി­ലും ഇ­പ്പോ­ഴു­ണ്ടാ­കു­ന്ന വ­ഴി­ത്തി­രി­വ് ഇ­തി­ലേ­ക്കാ­ണ് വി­രല്‍ ചൂ­ണ്ടു­ന്നത്. ഷുക്കൂര്‍ വധക്കേസിലെ നിയമയുദ്ധത്തില്‍ മുസ്ലിംലീഗിനും യു.ഡി.എഫിനും പാ­ളി­ച്ച പ­റ്റി­യ­പ്പോള്‍ ജയിക്കുന്ന­ത് എ­ക്കാ­ല­ത്തേയും പോലെ സി.പി.എമ്മി­ന്റെ കു­ടി­ല­ത­ന്ത്ര­മാണ്. കൊ­ല­പാ­ത­ക­ത്തില്‍ സി­.പി­.എ­മ്മി­ന്റെ ഗൂഢാലോചന തെളിയിക്കാനായി പ്രോസിക്യൂഷന്‍ മുന്നോട്ടുവെച്ച സാക്ഷികളുടെ കാര്യത്തിലാണ് യു.ഡി­.എ­ഫിനും ലീ­ഗിനും പിഴവ് പറ്റിയ­ത്. ഈ പഴുത് ബുദ്ധിപൂര്‍വം ഉപയോ­ഗി­ച്ച സി­.പി­.എ­മ്മിന് ഷുക്കൂര്‍ വധ­ക്കേസ് കോ­ടതി പരിഗണിക്കും മുമ്പ് തന്നെ സാക്ഷികളുടെ മൊ­ഴി മാ­റ്റി­യെ­ടു­ക്കാന്‍ സാ­ധി­ച്ചു.

സി.പി­.എ­മ്മി­ന് ക­ക്കാ­ന­റി­യാം.... നി­ക്കാനുംഅ­തായ­ത് ഗോ­ദ­യി­ലി­റങ്ങും മു­മ്പ് സി­.പി­.എം വി­ജ­യി­ച്ചു­വെ­ന്നര്‍ത്ഥം. ഷുക്കൂര്‍ വധക്കേസില്‍ പി .ജയരാജനെയും രാജേഷ് എം.എല്‍.എയും ഉള്‍പ്പെടുത്തിയത് ഗൂഢാലോചനയുടെ ഭാ­ഗ­മാണെന്നും സംഭവത്തെക്കുറിച്ച് ഉന്നത തല അന്വേഷണം നടത്ത­ണ­മെന്നും പാര്‍­ട്ടി­യു­ടെ ത­ല­തൊ­ട്ട­പ്പന്‍ പി­ണ­റാ­യി ആ­വശ്യ­പ്പെ­ട്ടി­രുന്നു. എ­ന്നാല്‍ പിണറായി വിജയന്‍ തന്റേടമുണ്ടെങ്കില്‍ സി.ബി.ഐ അന്വേഷണം നടത്താന്‍ തയാറുണ്ടോയെന്ന് ജില്ലാ മുസ്ലിംലീഗ് കമ്മറ്റി ഭാരവാഹികളുടെ അടിയന്തര യോഗം ആവശ്യ­പ്പെ­ടു­ക­യു­ണ്ടാ­യി. സാക്ഷികളെ ഭീഷണിപ്പെടുത്തല്‍ തൊഴിലാക്കിയ സി.പി. എം തലകുത്തി മറിഞ്ഞാലും പ്രതികള്‍ക്ക് രക്ഷപ്പെടാനാവില്ല. അര്‍ഹമായ ശിക്ഷ വാങ്ങിക്കൊടുക്കാന്‍ പാര്‍ട്ടി ഏതറ്റം വരെയും പോ­കു­മെന്നും ലീ­ഗ് നേ­താ­ക്കള്‍ ഘോ­ര­ഘോ­രം പ്ര­സം­ഗി­ച്ചു.

ഇത്ത­രം ബാ­ലി­ശമാ­യ വാ­ഗ്­ദാ­ന­ങ്ങ­ളും, പ്ര­ഖ്യാ­പ­ന­ങ്ങളും മാ­ത്ര­മാ­യി ലീഗും യു­.ഡി­.എഫും ചു­രു­ങ്ങു­മ്പോള്‍ ജ­യി­ക്കുന്ന­ത് ന­മ്മു­ടെ സ­ഖാ­ക്കന്‍­മാര്‍­തന്നെ. ലീഗ് പ്രവര്‍ത്തകന്റെ വധത്തിന് പിന്നിലെ യ­ഥാര്‍ഥ ശക്തികളെ കണ്ടെത്താനുള്ള അവസരം ബുദ്ധിമോശം കൊണ്ട് കളഞ്ഞുകുളിക്കുകയാണ് ലീഗ് നേതൃത്വം ചെയ്­തത്. ഗൂഢാലോചന അറിഞ്ഞിട്ടും പോലീസിനെ അറിയിച്ചില്ലെന്ന കുറ്റത്തിന് സാക്ഷികള്‍ക്കെതിരെ കേസ് വരുമെന്ന ഘട്ടത്തിലാണ് സാക്ഷികളുടെ മൊഴിമാ­റ്റം. ലീഗ്കാരുടെ മൊഴിമാറ്റത്തിലൂടെ സി.പി.എം നേതാക്കള്‍ രക്ഷപ്പെടുമ്പോള്‍ കേസ് ദുര്‍ബലപ്പെടുത്തിയതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ലീ­ഗ്­-കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇനി സാധി­ക്കില്ല.

1970ല്‍ സി. എച്ച്. മുഹമ്മദ് കോയ ആഭ്യന്തരമ­ന്ത്രി­യാ­യി­രി­ക്കു­ന്ന കാ­ലത്തും സി­.പി­.എം നേ­താ­ക്കള്‍ മൊ­ഴി­മാ­റ്റ­ത്തി­ലൂ­ടെ ര­ക്ഷ­പ്പെട്ട­ത് ച­രി­ത്ര­മാണ്. ഈ ച­രി­ത്രം 2013ലും ആ­വര്‍­ത്തി­ക്ക­പ്പെ­ടു­ക­യാണ്. സാക്ഷികള്‍ക്ക് സംരക്ഷണം നല്‍കാനും നിയമം നിയമത്തിന്റെ വഴിക്ക് നീക്കാനുമുളള ഇച്ഛാ­ശക്തി അ­ന്നും ഇ­ന്നും യു­.ഡി.എഫ് സര്‍ക്കാറിനി­ല്ലെന്ന് ഷുക്കൂര്‍ വധക്കേസിലെ മൊഴി മാറ്റത്തിലൂടെ വ്യ­ക്ത­മാ­വു­ക­യാണ്. ഈ സാ­ഹ­ച­ര്യ­ത്തില്‍ സി­.പി­.എം വീണ്ടും വിജ­യം വ­രി­ക്കു­മ്പോള്‍ അ­വര്‍ ആ മു­ദ്രാ­വാക്യം ഒ­രി­ക്കല്‍­കൂ­ടി ഏ­റ്റു­വി­ളി­ക്കും.... കാ­ലം സാ­ക്ഷി ച­രിത്രം സാ­ക്ഷി... ര­ണാ­ങ്ക­ണ­ത്തി­ലെ ര­ക്തം സാ­ക്ഷി...

-എം.കെ. ജോസഫ്

Keywords: CPM, Shukkur murder case, Witness, UDF, Muslim league, C.H.Mohammed Koya, Victory, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia