സുശീല്‍ കുമാര്‍ ഷിന്‍ഡെയുടെ വീട്ടിലേയ്ക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് പോലീസ് തടഞ്ഞു

 



ന്യൂഡല്‍ഹി: ബിജെപിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയുടെ വീട്ടിലേക്ക് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞു. ജയ്പൂരില്‍ കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിരില്‍ നടത്തിയ പ്രസംഗത്തില്‍ ബിജെപിയുടെയും ആര്‍എസ്എസിന്റെയും പരിശീലനക്യാമ്പുകള്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് ഷിന്‍ഡെ അഭിപ്രായപ്പെട്ടിരുന്നു. ഇതിനെതിരേ ആയിരുന്നു പ്രതിഷേധം.

ബിജെപി അധ്യക്ഷന്‍ രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് പ്രതിഷേധത്തിന് എത്തിയത്. ജന്തര്‍ മന്ദറില്‍ സംഘടിച്ച ഇവര്‍ അഞ്ച് കിലോമീറ്റര്‍ അകലെയുള്ള ഷിന്‍ഡെയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്താന്‍ തുടങ്ങവേ പോലീസ് തടയുകയായിരുന്നു. പ്രവര്‍ത്തകര്‍ നുഴഞ്ഞുകടക്കാതിരിക്കാന്‍ ബാരിക്കേഡുകള്‍ ഉയര്‍ത്തിയായിരുന്നു പോലീസ് മാര്‍ച്ച് തടഞ്ഞത്.
സുശീല്‍ കുമാര്‍ ഷിന്‍ഡെയുടെ വീട്ടിലേയ്ക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് പോലീസ് തടഞ്ഞു
മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി രാജ്‌നാഥ് സിംഗ് ഉള്‍പ്പെടെയുള്ള നേതാക്കളെ പോലീസ് അല്‍പനേരം കരുതല്‍ തടങ്കലില്‍ വെയ്ക്കുകയും ചെയ്തു. പോലീസിന്റെ ഇടപെടലിനെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ പിന്നീട് പിരിഞ്ഞുപോകുകയായിരുന്നു. പ്രസ്താവന പിന്‍വലിച്ച് ഷിന്‍ഡെ മാപ്പുപറയണമെന്നാണ് ബിജെപിയുടെ ആവശ്യം.

SUMMARY: BJP President Rajnath Singh and several other senior leaders were released after brief detention on Wednesday during their protest against Union Home Minister Sushil Kumar Shinde for his ''saffron terror'' remark.

Keywords: National news, BJP, President, Rajnath Singh, Senior leaders, Released, Brief detention, Wednesday, Protest, Union Home Minister, Sushil Kumar Shinde, Saffron terror
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia