സുകുമാരിയുടെ സംസ്‌ക്കാരം വൈകിട്ട്; ചെന്നൈയിലേക്ക് താരങ്ങളുടെ ഒഴുക്ക്
Mar 27, 2013, 11:00 IST
ചെന്നൈ: ദക്ഷിണേന്ത്യന്‍ ചലച്ചിത്രലോകം കീഴടക്കിയ നടന സൗകുമാര്യം ഒരുനോക്കുകാണാന്‍ ബുധനാഴ്ച താരങ്ങള്‍ ചെന്നൈയിലെത്തും. പലരും ചൊവ്വാഴ്ചതന്നെ ചെന്നൈയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ് എന്നിവര്‍ ചെന്നൈയിലെ വസതിയിലെത്തി. ഹൃദയാഘാതത്തെത്തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആസ്പത്രിയില്‍ ചൊവ്വാഴ്ച വൈകിട്ട് അഞ്ചോടെയായിരുന്നു സുകുമാരിയുടെ അന്ത്യം.
മൃതദേഹം ചെന്നൈ ടി. നഗര്‍ ബോഗ് റോഡിലെ വീട്ടില്‍ പൊതുദര്‍ശനത്തിനു വെക്കും. സംസ്‌കാരം വൈകിട്ട് നടത്തും. പൂജാമുറിയില്‍നിന്ന് പൊള്ളലേറ്റതിനെത്തുടര്‍ന്ന് ഫിബ്രവരി 28നാണ് സുകുമാരിയെ ചെന്നൈയ്ക്കടുത്തുള്ള ഗ്ലോബല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. തലേന്ന് പ്രാര്‍ഥനാമുറിയില്‍ നിലവിളക്ക് കൊളുത്തുന്നതിനിടെയാണ് പൊള്ളലേല്‍ക്കുന്നത്. ആസ്പത്രിയില്‍ അവരെ പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയയാക്കി.
ഇതിനിടയില്‍ വൃക്ക തകരാറിലായതിനെത്തുടര്‍ന്ന് ഡയാലിസിസും നടത്തി. അണുബാധയുണ്ടാകാതിരിക്കാനുള്ള മുന്‍കരുതലിനായി പ്രത്യേക വാര്‍ഡിലാണ് കിടത്തിയിരുന്നത്. മൃതദേഹം റോയപ്പേട്ട ജനറല്‍ ആശുപത്രിയിലേക്കു മാറ്റി. പരേതനായ സംവിധായകന്‍ തിരുപ്പതി സ്വദേശി ഭീംസിങ്ങാണ് ഭര്‍ത്താവ്. ഡോ. സുരേഷ് ഏക മകനാണ്. ഉമ മരുമകളും.
സുകുമാരി എന്ന നടി ബാക്കിവെച്ചുപോകുന്നത് മലയാളസിനിമയുടെ ചരിത്രംകൂടിയാണ്. നായികയും ഉപനായികയും ചേച്ചിയും അമ്മയും മുത്തശ്ശിയുമൊക്കെയായി അവര്‍ തിരശ്ശീലയില്‍ നിറഞ്ഞു. സിനിമ അവര്‍ക്ക് ജീവവായുതന്നെയായിരുന്നു. വിവിധ അഭിനയസംസ്‌കാരങ്ങളിലും തലമുറകളിലും നിറഞ്ഞു നിന്ന യാത്ര. ഇതിലുപരി നാട്യങ്ങളില്ലാത്ത ഒരു സാധാരണ സ്ത്രീ. അതായിരുന്നു സുകുമാരി.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഒറിയ, ബംഗാളി ഭാഷകളിലായി 2500ഓളം സിനിമകളില്‍ സുകുമാരി അഭിനയിച്ചിട്ടുണ്ട്. എം.ജി.ആര്‍, ശിവാജി ഗണേശന്‍, ജെമിനി ഗണേശന്‍, സത്യന്‍, പ്രേംനസീര്‍, മോഹന്‍ലാല്‍, മമ്മൂട്ടി, കുഞ്ചാക്കോബോബന്‍ തുടങ്ങി മലയാളത്തിലെ പഴയതലമുറയ്ക്കും പുതുതലമുറയ്ക്കും ഒപ്പം സുകുമാരി അഭിനയിച്ചിട്ടുണ്ട്.
ജയലളിതയുടെ അമ്മയായാണ് സ്‌ക്രീനില്‍ ആദ്യ അമ്മവേഷം. അരനൂറ്റാണ്ട് മലയാള സിനിമയില്‍ സകലകലാവല്ലഭയായി സുകുമാരി നിറഞ്ഞാടി. സുകുമാരിക്കു വഴങ്ങാത്ത വേഷമുണ്ടായിരുന്നില്ല. മുണ്ടിലും നേര്യതിലും വാല്‍സല്യനിധിയായ വീട്ടമ്മയാകുമ്പോള്‍ മിഡിയിലും ടോപ്പിലും പച്ചപ്പരിഷ്‌കാരിയുടെ മോഡേണ്‍ വേഷങ്ങളും സുകുമാരിക്കിണങ്ങി.
മോഹന്‍ സംവിധാനം ചെയ്ത 'നമ്മ ഗ്രാമം ' എന്ന ചിത്രത്തിലെ അഭിനയത്തിന് 2010ല്‍ മികച്ച സഹനടിക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു. 1974, 1978 വര്‍ഷങ്ങളില്‍മികച്ച സഹനടിക്കുള്ള കേരള സര്‍ക്കാരിന്റെ അവാര്‍ഡ് നേടി. 1985ല്‍ പത്മരാജന്റെ 'അരപ്പെട്ട കെട്ടിയ ഗ്രാമ'ത്തിലെ വേഷത്തിനും സംസ്ഥാന പുരസ്‌കാരം ലഭിച്ചു. 2003ല്‍ രാഷ്ട്രം പത്മശ്രീ നല്‍കി ആദരിച്ചു.
Related News:
പ്രശസ്ത നടി സുകുമാരി അന്തരിച്ചു

Keywords : Chennai, Death, Actress, National, Film, Actors, Sukumari Amma, Jayalalitha, Award, Hospital, Injured, Obituary, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Sports News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.