കേന്ദ്ര സര്‍വകലാശാലയില്‍ പീഡന വിവാദം; പരാതി പോലീസിന് കൈമാറിയേക്കും

 


കാസര്‍കോട്: നായന്മാര്‍മൂലയില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രസര്‍വകലാശാല രജിസ്ട്രാറിനെതിരെ പീഡന വിവാദം ഉയര്‍ന്നതോടെ സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു. രജിസ്ട്രാറുടെ പ്രൈവറ്റ് സെക്രട്ടറിയും സെക്ഷനിലെ മറ്റൊരു ജീവനക്കാരിയുമാണ് വൈസ് ചാന്‍സലര്‍ ജാന്‍സി ജെയിംസിന് പരാതി നല്‍കിയിരിക്കുന്നത്. ഇവരെ രജിസ്ട്രാര്‍ ശാരീരികമായും മാനസികമായും ശല്യം ചെയ്യുന്നതായാണ് പരാതി.

രജിസ്ട്രാറായി ചുമതലയേറ്റശേഷം ഇദ്ദേഹം ആവശ്യപ്പെട്ടതനുസരിച്ചാണ് പി.എ യായി ഇവരെ നിയമിച്ചത്. പി.എ ആയ ജീവനക്കാരിയാണ് ആദ്യം പരാതി നല്‍കിയത്. ഇക്കഴിഞ്ഞ ജനുവരിയില്‍ തന്നെ ജീവനക്കാരി വൈസ് ചാന്‍സലര്‍ക്ക് പരാതി നല്‍കിയിരുന്നു. കരാര്‍ അടിസ്ഥാനത്തില്‍ ജോലിയില്‍ പ്രവേശിച്ച ഇവരെ സ്ഥിരപ്പെടുത്താമെന്ന് വാഗ്ദാനം നല്‍കിയാണ് പടന്നക്കാട് സെന്ററില്‍ നിന്ന് കാസര്‍കോട് കേന്ദ്ര ആസ്ഥാനത്തേക്ക് മാറ്റിയത്. രാത്രി വൈകിയും ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കുകയും പലപ്പോഴും ക്വാര്‍ട്ടേഴ്‌സിലേക്ക് വിളിപ്പിച്ച് മോശമായി സംസാരിക്കുകയും മറ്റും ചെയ്തതായാണ് പരാതിയില്‍ പറയുന്നത്.

കൂടെ ജോലിചെയ്യുന്നരോട് സംസാരിക്കാന്‍ പോലും അനുവദിച്ചിരുന്നില്ല. മറ്റുള്ളവരുടെ മുന്നില്‍ വെച്ച് പരസ്യമായി ശകാരിക്കുകയും ദുരുദ്ദേശത്തോടെ പെരുമാറുകയും ചെയ്തതോടെയാണ് പി.എ വൈസ്ചാന്‍സലര്‍ക്ക് രേഖാമൂലം പരാതി നല്‍കിയത്. അര്‍ധരാത്രിയിലും ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തിയതായും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇക്കഴിഞ്ഞ ജനുവരിയില്‍ രജിസ്ട്രാര്‍ക്കെതിരെ സെക്ഷനിലെ മറ്റു ജീവനക്കാരിയും പരാതിയുമായി വൈസ്ചാന്‍സലറെ സമീപിച്ചതോടെയാണ് വിവാദം മുറുകിയത്. ആദ്യ പരാതി ലഭിച്ച ഉടനെ രജിസ്ട്രാറുടെ സെക്ഷനില്‍നിന്ന് യുവതിയെ വൈസ്ചാന്‍സലര്‍ ഇടപെട്ട് മാറ്റൊരു സെക്ഷനിലേക്ക് മാറ്റിയിരുന്നു. പരാതി നല്‍കിയതിന്റെ പേരില്‍ യുവതിക്കെതിരെ ഭീഷണിയും രജിസ്ട്രാര്‍ നടത്തിയിരുന്നു. സെക്ഷനില്‍ കയറാന്‍ പാടില്ലെന്ന് നിര്‍ദേശിച്ചിരുന്നുവെങ്കിലും രജിസ്ട്രാര്‍ അതും പാലിച്ചില്ല. രണ്ട് പരാതികളിലും സര്‍വകലാശാലയിലെ ആന്റി ഹറാസ്‌മെന്റ് കമ്മിറ്റിയാണ് അന്വേഷിക്കുന്നത്.

കേന്ദ്ര സര്‍വകലാശാലയില്‍ പീഡന വിവാദം; പരാതി പോലീസിന് കൈമാറിയേക്കുംവകുപ്പു തല അന്വേഷണവും ആരംഭിച്ചതായി സൂചനയുണ്ട്. പി.എയുടെ പരാതിയുടെ അന്വേഷണം ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ട്. പി എ യെ മാറ്റിയ ശേഷം മറ്റൊരു സെക്ഷനിലുള്ള യുവതിയെ ടൈപ്പ് ചെയ്യാനുണ്ടെന്ന് പറഞ്ഞ് രജിസ്ട്രാര്‍ ക്യാബിനിലേക്ക് വിളിപ്പിക്കുകയും ചെയ്തിരുന്നു. രജിസ്ട്രാറുടെ ശല്യം സഹിക്കാന്‍ കഴിയാതെയാണ് ഈ യുവതിയും വിസിക്ക് പരാതി നല്‍കിയത്. പുതിയ നിയമപ്രകാരം തൊഴില്‍ സ്ഥാപനങ്ങളിലെ പീഢനം സംബന്ധിച്ച് പരാതി ലഭിച്ചാല്‍ മേലധികാരികള്‍ അത് ഉടന്‍ പോലീസിന് കൈമാറണമെന്ന വ്യവസ്ഥയുണ്ട്. ഈ സാഹചര്യത്തില്‍ അന്വഷണം പൂര്‍ത്തിയാക്കി പരാതി പോലീസിന് കൈമാറാനും സാധ്യതയുണ്ട്. പിതൃതുല്യമായ വാത്സല്യത്തോടെയുള്ള പെരുമാറ്റം മാത്രമാണ് തന്റെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് രജിസ്ട്രാര്‍ അന്വേഷണ കമ്മീഷന് നല്‍കിയ വിശദീകരണം.

Related News: 

Keywords: Kasaragod, Kerala, Complaint, Mobile Phone, Harassment, Police, Case, Keywords: Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News. Vice Chancellor, PA, Registrar, Jancy James, Nainmarmoola, Abdul Rasheed, Woman
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia