ചെര്‍പുളശേരി പടക്കനിര്‍മാണ കേന്ദ്രത്തിലെ തീപിടുത്തം; മരണം 6 ആയി

 


പാലക്കാട്: ചെര്‍പുളശേരി പന്നിയാംകുറിശിയില്‍ പടക്കനിര്‍മാണ കേന്ദ്രത്തില്‍ തീപിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. പൊള്ളലേറ്റ രണ്ടു പേരെ അതീവ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പത്തു പേരാണ് തീപിടുത്തം നടക്കുമ്പോള്‍ പടക്ക നിര്‍മാണ കേന്ദ്രത്തിലുണ്ടായിരുന്നത്. അനധികൃതമായാണ് പടക്കനിര്‍മാണ കേന്ദ്രം പ്രവര്‍ത്തിച്ചുവന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍ പടക്ക നിര്‍മാണ കേന്ദ്രം ലൈസന്‍സോടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. മുഹമ്മദ്കുട്ടി എന്ന ആളുടെ പേരിലാണ് പടക്ക നിര്‍മാണ സ്ഥാപനത്തിന്റെ ലൈസന്‍സ്.

2013 മാര്‍ച് വരെ ലൈസന്‍സ് ഉണ്ടായിരുന്നതായി എ.ഡി.എം അറിയിച്ചു. നാല്‍പതോളം ജോലിക്കാര്‍ ഇവിടെ ജോലി ചെയ്യുന്നതായി നാട്ടുകാര്‍ പറഞ്ഞു. ഉഗ്രസ്‌ഫോടനത്തോടെയാണു പൊട്ടിത്തെറിയുണ്ടായത്. സമീപത്തെ പത്തോളം ക്ഷേത്രങ്ങളിലേക്കുള്ള വെടിമരുന്നുകള്‍ ഇവിടെ സംഭരിച്ചിരുന്നു. നിര്‍മാണകേന്ദ്രത്തിന് സമീപം തന്നെയാണ് പടക്കങ്ങള്‍ സൂക്ഷിക്കുന്ന ഗോഡൗണും പ്രവര്‍ത്തിക്കുന്നത്.
ശനിയാഴ്ച ഉച്ചയ്ക്ക് 12.15 മണിയോടെയാണ് അപകടമുണ്ടായത്. അപകടം നടന്ന സ്ഥലത്ത് ഫയര്‍ഫോഴ്‌സും പോലീസും കുതിച്ചെത്തി നാട്ടുകാരുടെ സഹായത്തോടെയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പൊട്ടിത്തെറിയെതുടര്‍ന്ന് പ്രദേശമാകെ വെടിമരുന്നിന്റെ ഗന്ധം പരന്നിരുന്നു. മരിച്ചവരില്‍ രണ്ടു പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇൗ സ്ഥാപനത്തിലെ ജോലിക്കാരായ ചെര്‍പുളശ്ശേരി സ്വദേശി സദന്‍, മുസ്ത്വഫ എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. മരിച്ചവരില്‍ രണ്ടു പേരുടെ മൃതദേഹങ്ങള്‍ പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു.

ഒറ്റപ്പെട്ട സ്ഥലമായിരുന്നതിനാല്‍ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്താന്‍ വൈകിയിരുന്നു. വിഷുവിപണി ലക്ഷ്യമാക്കിയും വന്‍തോതില്‍ പടക്കം ഉണ്ടാക്കിയിരുന്നതായി സൂചനയുണ്ട്.
ചെര്‍പുളശേരി പടക്കനിര്‍മാണ കേന്ദ്രത്തിലെ തീപിടുത്തം; മരണം 6 ആയി

(Updated)

Keywords:  Fireworks, Fire, Obituary, Dies, Palakkad, Kerala, Injured, Police, Hospital, Accident,  Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News. 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia