തിരുവനന്തപുരം: സംസ്ഥാന ഭരണത്തിന്റെ വേഗത കുറയ്ക്കുന്ന രാഷ്ട്രീയ വിവാദങ്ങള്‍ക്കൊപ്പം, ഉന്നത ഉദ്യോഗസ്ഥ തലത്തില്‍ ആവശ്യത്തിന് ആളില്ലാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നു. ഐ.എ.എസുകാര്‍ കേരളത്തില്‍ ജോലി ചെയ്യാന്‍ മടിക്കുന്ന സ്ഥിതി രൂക്ഷമായതോടെയാണിത്. കേരള കേഡറില്‍ 164 ഐ.എ.എസുകാര്‍ ഉണ്ടാകേണ്ടിടത്ത് ഇപ്പോള്‍ വെറും 99 പേര്‍ മാത്രമാണുള്ളത്. 65 പേരുടെ കുറവ് ഭരണത്തെ ചെറിയ വിധത്തിലൊന്നുമല്ല ബാധിച്ചിരിക്കുന്നതെന്ന് ഉന്നത നേതാക്കളും മന്ത്രിമാരും തന്നെ സമ്മതിക്കുന്നു. അത് അവര്‍ പരസ്യമായി വെളിപ്പെടുത്തുന്നില്ലെന്നു മാത്രം. ഇവിടെയുള്ള 99ല്‍ 10 പേര്‍ക്കെതിരേ വിജിലന്‍സ് കേസോ വിജിലന്‍സ് അന്വേഷണമോ ഉണ്ടുതാനും. വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഈ വിവരങ്ങളുള്ളത്.
ടി.ഒ. സൂരജ്, രാജു നാരായണ സ്വാമി എന്നിവര്‍ വകുപ്പുതല നടപടിയുടെ വിളുമ്പിലാണ്. വൈകാതെ ഇവര്‍ക്കെതിരേ നടപടിയുണ്ടായേക്കും. സംസ്ഥാന സഹകരണ ബാങ്ക് എംഡിയായിരിക്കെ പദവി ദുരുപയോഗം ചെയ്ത് സ്വകാര്യ റിസോര്‍ട്ടിനു വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ടതുള്‍പെടെ രണ്ടു കേസുകളാണ് എക്‌സ് അനിലിന് എതിരേയുള്ളത്. ജെ.ജെ. റിസോര്‍ട്ട്‌സ് എന്ന സ്ഥാപനത്തില്‍ നിന്ന് നടപടിക്രമങ്ങള്‍ പാലിച്ച് അപേക്ഷ വാങ്ങാതെ 100 ലക്ഷം രൂപ വായ്പ അനുവദിച്ചു. മൂന്നാറില്‍ അവര്‍ ആരംഭിച്ച ഹോട്ടല്‍ പ്രോജക്ടിനു വേണ്ടിയായിരുന്നു അത്. കണ്ണൂരിലെ കേരള സ്റ്റേറ്റ് അഗ്രോ സഹകരണ ബാങ്കിന് അഞ്ചു കോടി രൂപ വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ടാണ് അനിലിനെതിരേ രണ്ടാമത്തെ വിജിലന്‍സ് കേസ്.
പി. ഷെയ്ഖ് പരീത്, ടി. ബാലകൃഷ്ണന്‍, എല്‍. രാധാകൃഷ്ണന്‍, ഇഷിതാ റോയ്, രാജീവ് സദാനന്ദന്‍, ജി.ജി. തോംസണ്‍, ജോസ് ഐസക്, ആനന്ദ സിംഗ്, ബിശ്വനാഥ് സിന്‍ഹ എന്നിവരാണ് വിജിലന്‍സ് കേസോ അന്വേഷണമോ നേരിടുന്ന മറ്റ് ഐ.എ.എസ്. ഉദ്യോഗസ്ഥര്‍.
അഖിലേന്ത്യാ സര്‍വീസ് റൂള്‍സ് ലംഘിച്ചതിനും മോശം പെരുമാറ്റത്തിനുമാണ് രാജു നാരായണ സ്വാമി നടപടി നേരിടുന്നത്. മാറാട് കലാപവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടിലെ ശുപാര്‍ശ പ്രകാരമാണ് അന്നത്തെ കോഴിക്കോട് കളക്ടറായിരുന്ന ടി.ഒ. സൂരജിനെതിരെ വകുപ്പുതല നടപടി വരുന്നതെന്ന് പൊതുഭരണ വകുപ്പിലെ സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി ഉഷാറാണി നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നു.
കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റ് വൈസ് ചാന്‍സിലര്‍ ഡോ. ബി അശോകിനെതിരേയുമുണ്ട് അന്വേഷണം. മുതിര്‍ന്ന ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ കെ. ജയകുമാറിനെതിരേ ആരോപണം ഉന്നയിച്ചതിന്റെ പേരിലാണിത്. അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം. ഏബ്രഹാമാണ് അന്വേഷണ ഉദ്യോഗസ്ഥന്‍.
Related News:
കോടതി വിളിച്ചാല്‍ തീര്‍ചയായും താന്‍ സത്യം ബോധിപ്പിക്കുമെന്ന് രാജു നാരായണസ്വാമി
വിജിലന്‍സ് അന്വേഷണമില്ല; അഴിമതിക്കെതിരായ പോരാട്ടം തുടരും: രാജു നാരായണ സ്വാമി
Keywords: Raju Narayana Swamy, IAS, Kerala, Vigilance Case, IAS officers says to Kerala -No, T.O. Suraj, Report, Marad Clash, Investigation, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.