വിജിലന്‍സ് അന്വേഷണമില്ല; അഴിമതിക്കെതിരായ പോരാട്ടം തുടരും: രാജു നാരായണ സ്വാമി

 


തിരുവനന്തപുരം: തനിക്കെതിരേ ഒരു വിജിലന്‍സ് കേസും ഉണ്ടായിട്ടില്ലെന്നും 23 വര്‍ഷത്തെ സര്‍വീസ് കാലയളവില്‍ ഒരിക്കല്‍പോലും വിജിലന്‍സ് അന്വേഷണം നേരിടേണ്ടി വന്നിട്ടില്ലെന്നും സംസ്ഥാന പൊതുഭരണ സെക്രട്ടറി (സൈനിക ക്ഷേമം) രാജു നാരായണ സ്വാമി അറിയിച്ചു. കേരളത്തിലെ 10 ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ക്കെതിരേ വിജിലന്‍സ് അന്വേഷണമോ കേസോ ഉണ്ടെന്നും രാജു നാരായണ സ്വാമിയും ടി.ഒ. സൂരജും വകുപ്പുതല നടപടിയുടെ വക്കിലാണെന്നുമുള്ള കെവാര്‍ത്ത റിപോര്‍ട്ടിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സത്യത്തിനൊപ്പം നില്‍ക്കുന്നതിന്റെ പേരില്‍ പല ഘട്ടങ്ങളിലും താന്‍ വേട്ടയാടപ്പെട്ടിട്ടുണ്ടെന്ന് രാജു നാരായണ സ്വാമി കെവാര്‍ത്തയ്ക്കു നല്‍കിയ വിശദീകരണത്തില്‍ പറയുന്നു. അഴിമതിക്കെതിരെയുള്ള പോരാട്ടത്തില്‍ നിന്നും പിന്മാറാന്‍ തയ്യാറല്ല. സത്യത്തിന്റെ വായടയ്ക്കാന്‍ അച്ചടക്ക നടപടികൊണ്ടു കഴിയില്ല. വ്യവസ്ഥിതി പൂര്‍ണമായും മാറ്റിമറിക്കാന്‍ തനിക്കു കഴിയില്ലെങ്കിലും അതിനു വേണ്ടിയുള്ള ശ്രമങ്ങളില്‍ ചെറിയ സംഭാവനയെങ്കിലും നല്‍കാനാണ് ശ്രമിക്കുന്നതെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തൃശ്ശൂരില്‍ കലക്ടറായിരിക്കെ അബ്ക്കാരി റൈഡും, വിവിധ വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുമ്പോള്‍ ചില ലോബികള്‍ക്ക് ഉണ്ടായ അനിഷ്ഠവുമാണ് തനിക്കെതിരെ ചില കേന്ദ്രങ്ങളില്‍ നിന്നും എതിര്‍പുണ്ടാകാന്‍ കാരണം. ഇതിന്റെ പേരില്‍ ഒരുവര്‍ഷക്കാലം തനിക്ക് കാര്യമായ ചുമതലകളൊന്നും നല്‍കാതെ മാറ്റിനിര്‍ത്തപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരു പ്രമുഖ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അപ്രിയ സത്യങ്ങള്‍ തുറന്നുപറഞ്ഞിരുന്നു. ഈകാരണംകൊണ്ട് മാധ്യമങ്ങളോട് സംസാരിച്ചതിന്റെ പേരില്‍ തനിക്ക് മെമ്മോ നല്‍കുകമാത്രമാണ് ഉണ്ടായത്.

വിജിലന്‍സ് അന്വേഷണമില്ല; അഴിമതിക്കെതിരായ പോരാട്ടം തുടരും: രാജു നാരായണ സ്വാമി
നാളിതുവരെ അഴിമതിക്കെതിരെ തുടര്‍ന്നുവരുന്ന പോരാട്ടം ഇനിയും ശക്തമായിതന്നെ തുടരും. നടപടിയെന്ന ആയുധം ഉപയോഗിച്ച് സത്യത്തിന്റെ പാതയില്‍നിന്നും തന്നെ വ്യതിചലിപ്പിക്കാമെന്ന് ആരെങ്കിലും കരുതിയാല്‍ അത് വ്യാമോഹമാണെന്ന് രാജു നാരായണ സ്വാമി പ്രതികരിച്ചു. താന്‍ മുറുകെപിടിക്കുന്ന മൂല്യങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടം ഇനിയും ശക്തമായിതന്നെ തുടരും.

അതേസമയം, രാജു നാരായണ സ്വാമി വകുപ്പുതല നടപടി നേരിടേണ്ടിവരുമെന്നു വ്യക്തമാക്കുന്ന വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയുടെ അടിസ്ഥാനത്തിലാണ് കെവാര്‍ത്ത റിപോര്‍ട്ട് പ്രസിദ്ധീകരിച്ചത്. അഖിലേന്ത്യാ സര്‍വീസ് ചട്ടം ലംഘിച്ചതിന്റെ പേരിലാണ് ഇതെന്നും പൊതുഭരണ വകുപ്പ് അണ്ടര്‍ സെക്രട്ടറി പി. ഉഷാറാണി നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഈ ചട്ടലംഘനം വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിന്റെ പേരില്‍ മാത്രമാണെന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്.

Related News:
കേരളം ഭരിക്കാന്‍ ഐ.എ.എസുകാരില്ല; വേണ്ടത് 164; ഉള്ളത് 99

കോടതി വിളിച്ചാല്‍ തീര്‍ചയായും താന്‍ സത്യം ബോധിപ്പിക്കുമെന്ന് രാജു നാരായണസ്വാമി

Keywords:   Raju Narayana Swamy, IAS, Kerala, Vigilance Case, IAS officers, T.O. Suraj, Report, Investigation, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia