കര്‍ണാടകയില്‍ ആംബുലന്‍സില്‍ ടാങ്കര്‍ ലോറിയിച്ച് 6 മരണം; മരിച്ചവരില്‍ മലയാളികളും
Mar 26, 2013, 16:00 IST
മംഗലാപുരം: കര്‍ണാടക ഹാസനില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെ ചെന്റായപട്ടണം കത്രിഗട്ടയില്‍ ആംബുലന്‍സില്‍ ടാങ്കര്‍ ലോറിയിടിച്ച് ആറു പേര്‍ മരിച്ചു. ഒരാളെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചവരില്‍ രണ്ടുപേര്‍ മലയാളികളാണെന്ന് വ്യക്തമായിട്ടുണ്ട്.
അപകടത്തില്‍പെട്ട ഒരാള്‍ പുല്ലൂര്‍ സ്വദേശിയായ ഹരിപ്രസാദാണെന്ന് സൂചനയുണ്ട്. ഹരിപ്രസാദിനെയാണ് ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളരിക്കുണ്ടിലെ ജെസി എന്ന സ്ത്രീയെ പുട്ടപര്‍ത്തിയില്‍ നിന്നും ആംബുലന്‍സില്‍ മംഗലാപുരം ആശുപത്രിയിലേക്ക് കൊണ്ടു വരുമ്പോഴാണ് ആംബുലന്‍സ് ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിച്ചത്.
ചൊവ്വാഴ്ച രാവിലെ 6.30 മണിയോടെയാണ് അപടമുണ്ടായത്. അപകടത്തില്‍ ആംബുലന്‍സ് പൂര്‍ണമായും തകര്‍ന്നു. ആംബുലന്‍സിനുള്ളില്‍ കുടുങ്ങിയവരെ വാഹനം വെട്ടിപ്പൊളിച്ചാണ് ഓടിക്കൂടിയ നാട്ടുകാരും പോലീസും ചേര്‍ന്ന് പുറത്തെടുത്തത്. അപ്പോഴേക്കും ആറു പേരും മരിച്ചിരുന്നു.
ജെസി, എല്‍ദോസ് മാത്യു, സുമന്ത്, ശേഖര്‍, അശോക്, രവി എന്നിവരാണ് മരിച്ചത്. ഇതില്‍ ജെസിയും എല്‍ദോസ് മാത്യുവും വെള്ളരിക്കുണ്ട് സ്വദേശികളാണെന്നാണ് സൂചന. അപകട വിവരമറിഞ്ഞ് ബന്ധുക്കള്‍ ഹാസനിലേക്ക് പോയിട്ടുണ്ട്. പരിക്കേറ്റ ഹരിപ്രസാദിന്റെ
നിലയും അതീവ ഗുരുതരമാണെന്ന് ചെന്റായപട്ടണം റൂറല്‍ സി.ഐ മാരപ്പ പറഞ്ഞു. മരിച്ചവരുടെ മൃതദേഹങ്ങള്‍ പരിസരത്തെ ആശുപത്രികളില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Related News:
കര്‍ണാടകയിലെ വാഹനാപകടം കാഞ്ഞങ്ങാടിനെ നടുക്കി
Keywords: Accident, Ambulance, Hospital, Vehicles, Police, Mangalore, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.