ലൈക്കുകള്‍ കിട്ടുന്നില്ലേ? ഫേസ് ബുക്കിലെ അബ്ബാസിന്റെ കുബ്ബൂസ് രസായനം!
Apr 14, 2013, 07:24 IST
എം.കെ. ജോസഫ്
അബ്ബാസ് കുബ്ബൂസിനെ പ്രണയിക്കേണ്ടിവന്നവന്‍ എന്ന് ഫേസ് ബുക്കില്‍ കണ്ടാല്‍ ഒട്ടും മടിക്കേണ്ട. റിക്വസ്റ്റ് അയച്ചോളൂ. വാളിലെ ഓരോ പോസ്റ്റും വായിച്ചാല്‍ നിങ്ങള്‍ ചിരിച്ച് ചിരിച്ച് വാളുവയ്ക്കും. ചിരിക്കിടയില്‍ ചിന്തിക്കാനുള്ള നുറുങ്ങുകളും അബ്ബാസിന്റെ എഴുത്തിലുടനീളമുണ്ടെന്ന് വായിച്ചാല്‍ മനസിലാകും.
റിക്വസ്റ്റ് അയക്കുന്നതിന് മുമ്പ് അബ്ബാസിന്റെ വാക്കുകള്‍ കൂടി വായിക്കാം.
ക്ഷമിക്കണം കൂട്ടുകാരെ.. അയ്യായിരമായി.. ഇനി ഫോളോ ചെയ്യാനേ പറ്റൂ.. പണ്ടത്തെ കാലത്ത് ആവശ്യമില്ലാതെ അങ്ങോട്ട് അപേക്ഷ അയച്ചു ഫ്രണ്ട്സ് ആക്കിയ കുറെ അന്യഭാഷാ പെണ്ണുങ്ങളും.. നമ്മുടെ സീരിയല്‍ നടിമാരും ഒക്കെ ഉണ്ട് . അവരെയെല്ലാം തിരഞ്ഞു പിടിച്ചു ഒഴിവാക്കുന്നതിനനുസരിച്ചു ഓരോരുത്തരെ ആയി ഫ്രണ്ട് ആക്കാം.
ഇതിപ്പം ഇങ്ങനൊക്കെ ആകുംന്നു ആരെങ്കിലും കുളിര്‍ത്തോ.. രണ്ടേ രണ്ടു മാസം കൊണ്ടല്ലേ പത്തുമുവ്വായിരം ആള്‍ക്കാര് ഇന്നീം കൂട്ടീം.. ഇന്നീം കൂട്ടീംന്നും പറഞ്ഞു ബന്നത്..
കൊറചീസത്തിനു ഇങ്ങള് സബൂറാക്കീം.. നമ്മക്ക് ബജ്ജുണ്ടാക്കാ..
ഈ പാവം പാലക്കാട്ടുകാരന്റെ തമാശകള്‍ ഫേസ്ബുക്കിലൂടെ നാട്ടിലെങ്ങും പാട്ടായിരിക്കുകയാണ്. അദ്ദേഹം മികച്ചൊരു ജ്യോതിഷ പണ്ഡിതനാണെന്ന് തെളിയിക്കുന്ന രീതിയിലാണ് ഈയിടെ ഫേസ്ബുക്ക് വാരഫലം എഴുതിയിരിക്കുന്നത്.
അശ്വതി: ലൈക്കുകള്‍ കിട്ടുന്നില്ല എന്ന അലട്ടിക്കൊണ്ടിരുന്ന പ്രശ്‌നത്തിന് പരിഹാരം കാണാം.
താന്‍ ഇട്ട പോസ്റ്റ് എവിടെന്നെങ്കിലും കോപ്പി ചെയ്ത പോസ്റ്റ് ആണെന്ന് ആരെങ്കിലും പറയുമോ എന്ന അപവാദഭീതിയുണ്ടാകും.
വിദേശത്ത് നിന്നുള്ളവരെ ഫ്രെണ്ട് ആക്കാനുള്ള ആഗ്രഹം അവരുടെ വാള്‍ കണ്ട ഉടനെ തന്നെ തീരും.
ഇഷ്ട നായകന്റെ ഫിലിം എട്ടു നിലയില്‍ പൊട്ടും. റിവ്യുവില്‍ പത്തില്‍ രണ്ട് മാര്‍ക്ക് കൊടുത്താല്‍ മതി. ഒരു പൈങ്കിളി ചാറ്റ് തരപ്പെടാം. സുഹൃദ് ഭാഗ്യം കിട്ടും. ഡിങ്കഗണപതിക്ക് കറുകമാല.
ഭരണി; കമെന്റില്‍ മടികൂടാം. ഫേസ്ബുക്കിലെ മുതിര്‍ന്നവരെ ദുഃഖിപ്പിക്കുന്ന പ്രവര്‍ത്തനം ഉണ്ടാകും. പുത്തന്‍ പ്രൊഫൈല്‍ സ്വന്തമാക്കാനുള്ള ശ്രമം വിജയിക്കും. ആശയ മുട്ടനുഭവപ്പെടാം. പോക്ക് ചെയ്യുന്നത് വളരെ ശ്രദ്ധിക്കുക. പോസ്റ്റുകള്‍ മോഷ്ട്ടിക്കപ്പെടാം.
ദീപാ അനിലിനു (ഭദ്രകാളിക്ക്) നെയ്ദീപം
കാര്‍ത്തിക: അകന്നിരുന്ന സുഹൃത്തുക്കളുമായി അടുക്കും. ഗ്രൂപ്പ് ഉണ്ടാക്കാന്‍ പഠിക്കും. ഏതുകാര്യത്തിനിറങ്ങിയാലും വിഘ്‌ന മനോഭാവത്തിനിടയുള്ളതുകൊണ്ട് പുതിയ പെണ്‍പിള്ളാര്‍ക്ക് റിക്വസ്റ്റ് അയക്കാതിരികുക. മ്യുച്ചല്‍ ഫ്രെണ്ടുകളെ മാറ്റിവാങ്ങാനായി ശ്രമിക്കും. ഇണയുടെ സ്‌നേഹം അവളെ കുറിച്ച് കവിത എഴുതി പിടിച്ചുപറ്റാനാകും.
സൂര്യ ഭഗവാന് പഞ്ചാമൃതാഭിഷേകം.
രോഹിണി: ഇണയുടെ ആള്‍ക്കാരെ അഥവാ ഫെസ് ബുക്കിലെ എല്ലാ അളിയന്മാരെയും സഹായിക്കാനിടവരും. സന്താനത്തിന്റെ കീര്‍ത്തിക്കായി അവന്റെ ഫോട്ടോ ഇടുന്നതടക്കം ചിലതുചെയ്യും. ഒരു ദിവസത്തെ ശമ്പളം ഫേസ്ബുക്കില്‍ ഇരുന്നതിനു ബോസ്സ് കട്ട് ചെയ്യുന്നതിനാല്‍ ജോലി ചെയ്യാനുള്ള മടി മാറിക്കിട്ടും. മുമ്പ് എഴുതിയ പോസ്റ്റുകള്‍ ഇടയ്ക്കിടയ്ക്ക് ലൈക്കടിച്ചു പൊക്കി കൊണ്ട് വന്നു വിജയിപ്പിക്കാനാകും. തര്‍ക്കം ഓഫ് ലൈന്‍ ആയി തീര്‍ക്കും. ശ്രീകൃഷ്ണഭഗവാന് കളഭം.
മകയിരം: സാമൂഹ്യ പ്രതിബദ്ധതയുള്ള പോസ്റ്റുകളില്‍ പൂച്ച പെറ്റു കിടക്കും.. അടുത്ത സുഹൃത്തുമായി ചെറുകലഹം മനഃക്ലേശത്തിനു വക നല്‍കും. ടാഗില്‍ വീഴാതെ ശ്രദ്ധിക്കുക. സുഖകരമല്ലാത്ത സന്ദേശം ഉറക്കം കൂട്ടാം. ലൈക്കിനോടുള്ള ആര്‍ത്തി കൂടും. പ്രൊഫൈല്‍ ഫോട്ടം കണ്ടു ആള്‍ക്കാര്‍ ചെറുപ്പക്കാരന്‍ ആണെന്ന് തെറ്റിദ്ധരിക്കും. ശത്രുസംഹാരാര്‍ചന.
തിരുവാതിര: പുതിയ കൂട്ടുകാര്‍ക്കിടയില്‍ ശോഭിക്കും. നേഴ്‌സിംഗ് മേഖലയിലുള്ളവര്‍ക്ക് വിദേശത്ത് നിന്നും കൂതറകളുടെ റിക്വസ്റ്റ് കിട്ടും. സഹോദരന്റെ കൈയ്യില്‍നിന്നും പ്രതീക്ഷിച്ച ആട്ടു കിട്ടാം... ഓഫാക്കി പോടാന്നോ പോടീന്നോ... മുമ്പ് എഴുതിയ കമെന്റില്‍ ആരെങ്കിലും ഒരാള്‍ ലൈക്കും. ശിവഭഗവാന് ജലധാര.
പുണര്‍തം: ശരീരത്തിനും മനസിനും ക്ഷീണം വരുന്ന തെറി വേണ്ടപ്പെട്ടവരില്‍നിന്നുണ്ടാകും. തൊഴില്‍തേടി വീടുവിട്ടുപോകും മുമ്പ് സൈന്‍ ഔട്ട് ചെയ്യാന്‍ മറക്കരുത്. ഇനി അവിടെ ഇരിക്കുന്നത് ചിലപ്പോള്‍ അച്ചനാവാം. ഇഷ്ടസ്ഥലത്ത് മാറ്റം കിട്ടാം. അല്ലെങ്കില്‍ മാറിയിരിക്കാം. കമ്പ്യുട്ടറും മാറ്റണം എന്നെ ഉള്ളൂ... പൊതു ജനം സന്തോഷിക്കാന്‍ പീഡന വാര്‍ത്തയുടെ വക നല്‍കും. നരസിംഹമൂര്‍ത്തിക്ക് പാനകം.
നാട്ടില്‍ പോകുന്ന വിജയേട്ടനെ രാഹു കാലത്തിനു മുന്നേ യാത്രയാക്കാന്‍ ഉള്ളതുകൊണ്ട് ബാക്കി നാളുകാരുടെ വാര ഫലം പിന്നീടു പോസ്റ്റാം. അതിനിടക്ക് ഗജനില്‍ ഗുജന്‍ കയറാതിരിക്കട്ടെ.
Part 2:
ഉപ്പാനെ വിഷമിപ്പിക്കണോ, ഉമ്മാക്ക് കൊടുത്ത വാക്ക് പാലിക്കണോ?
Keywords: Article, Abbas, Facebook, Like, Comment, Post, Comedy, Palakkad, Abbas Khubboos, Jyothisham, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, M.K. Joseph.
അബ്ബാസ് കുബ്ബൂസിനെ പ്രണയിക്കേണ്ടിവന്നവന്‍ എന്ന് ഫേസ് ബുക്കില്‍ കണ്ടാല്‍ ഒട്ടും മടിക്കേണ്ട. റിക്വസ്റ്റ് അയച്ചോളൂ. വാളിലെ ഓരോ പോസ്റ്റും വായിച്ചാല്‍ നിങ്ങള്‍ ചിരിച്ച് ചിരിച്ച് വാളുവയ്ക്കും. ചിരിക്കിടയില്‍ ചിന്തിക്കാനുള്ള നുറുങ്ങുകളും അബ്ബാസിന്റെ എഴുത്തിലുടനീളമുണ്ടെന്ന് വായിച്ചാല്‍ മനസിലാകും.
റിക്വസ്റ്റ് അയക്കുന്നതിന് മുമ്പ് അബ്ബാസിന്റെ വാക്കുകള്‍ കൂടി വായിക്കാം.
ക്ഷമിക്കണം കൂട്ടുകാരെ.. അയ്യായിരമായി.. ഇനി ഫോളോ ചെയ്യാനേ പറ്റൂ.. പണ്ടത്തെ കാലത്ത് ആവശ്യമില്ലാതെ അങ്ങോട്ട് അപേക്ഷ അയച്ചു ഫ്രണ്ട്സ് ആക്കിയ കുറെ അന്യഭാഷാ പെണ്ണുങ്ങളും.. നമ്മുടെ സീരിയല്‍ നടിമാരും ഒക്കെ ഉണ്ട് . അവരെയെല്ലാം തിരഞ്ഞു പിടിച്ചു ഒഴിവാക്കുന്നതിനനുസരിച്ചു ഓരോരുത്തരെ ആയി ഫ്രണ്ട് ആക്കാം.
ഇതിപ്പം ഇങ്ങനൊക്കെ ആകുംന്നു ആരെങ്കിലും കുളിര്‍ത്തോ.. രണ്ടേ രണ്ടു മാസം കൊണ്ടല്ലേ പത്തുമുവ്വായിരം ആള്‍ക്കാര് ഇന്നീം കൂട്ടീം.. ഇന്നീം കൂട്ടീംന്നും പറഞ്ഞു ബന്നത്..
കൊറചീസത്തിനു ഇങ്ങള് സബൂറാക്കീം.. നമ്മക്ക് ബജ്ജുണ്ടാക്കാ..
ഈ പാവം പാലക്കാട്ടുകാരന്റെ തമാശകള്‍ ഫേസ്ബുക്കിലൂടെ നാട്ടിലെങ്ങും പാട്ടായിരിക്കുകയാണ്. അദ്ദേഹം മികച്ചൊരു ജ്യോതിഷ പണ്ഡിതനാണെന്ന് തെളിയിക്കുന്ന രീതിയിലാണ് ഈയിടെ ഫേസ്ബുക്ക് വാരഫലം എഴുതിയിരിക്കുന്നത്.
അശ്വതി: ലൈക്കുകള്‍ കിട്ടുന്നില്ല എന്ന അലട്ടിക്കൊണ്ടിരുന്ന പ്രശ്‌നത്തിന് പരിഹാരം കാണാം.
താന്‍ ഇട്ട പോസ്റ്റ് എവിടെന്നെങ്കിലും കോപ്പി ചെയ്ത പോസ്റ്റ് ആണെന്ന് ആരെങ്കിലും പറയുമോ എന്ന അപവാദഭീതിയുണ്ടാകും.
വിദേശത്ത് നിന്നുള്ളവരെ ഫ്രെണ്ട് ആക്കാനുള്ള ആഗ്രഹം അവരുടെ വാള്‍ കണ്ട ഉടനെ തന്നെ തീരും.
ഇഷ്ട നായകന്റെ ഫിലിം എട്ടു നിലയില്‍ പൊട്ടും. റിവ്യുവില്‍ പത്തില്‍ രണ്ട് മാര്‍ക്ക് കൊടുത്താല്‍ മതി. ഒരു പൈങ്കിളി ചാറ്റ് തരപ്പെടാം. സുഹൃദ് ഭാഗ്യം കിട്ടും. ഡിങ്കഗണപതിക്ക് കറുകമാല.
ഭരണി; കമെന്റില്‍ മടികൂടാം. ഫേസ്ബുക്കിലെ മുതിര്‍ന്നവരെ ദുഃഖിപ്പിക്കുന്ന പ്രവര്‍ത്തനം ഉണ്ടാകും. പുത്തന്‍ പ്രൊഫൈല്‍ സ്വന്തമാക്കാനുള്ള ശ്രമം വിജയിക്കും. ആശയ മുട്ടനുഭവപ്പെടാം. പോക്ക് ചെയ്യുന്നത് വളരെ ശ്രദ്ധിക്കുക. പോസ്റ്റുകള്‍ മോഷ്ട്ടിക്കപ്പെടാം.
ദീപാ അനിലിനു (ഭദ്രകാളിക്ക്) നെയ്ദീപം
കാര്‍ത്തിക: അകന്നിരുന്ന സുഹൃത്തുക്കളുമായി അടുക്കും. ഗ്രൂപ്പ് ഉണ്ടാക്കാന്‍ പഠിക്കും. ഏതുകാര്യത്തിനിറങ്ങിയാലും വിഘ്‌ന മനോഭാവത്തിനിടയുള്ളതുകൊണ്ട് പുതിയ പെണ്‍പിള്ളാര്‍ക്ക് റിക്വസ്റ്റ് അയക്കാതിരികുക. മ്യുച്ചല്‍ ഫ്രെണ്ടുകളെ മാറ്റിവാങ്ങാനായി ശ്രമിക്കും. ഇണയുടെ സ്‌നേഹം അവളെ കുറിച്ച് കവിത എഴുതി പിടിച്ചുപറ്റാനാകും.
സൂര്യ ഭഗവാന് പഞ്ചാമൃതാഭിഷേകം.
Abbas |
മകയിരം: സാമൂഹ്യ പ്രതിബദ്ധതയുള്ള പോസ്റ്റുകളില്‍ പൂച്ച പെറ്റു കിടക്കും.. അടുത്ത സുഹൃത്തുമായി ചെറുകലഹം മനഃക്ലേശത്തിനു വക നല്‍കും. ടാഗില്‍ വീഴാതെ ശ്രദ്ധിക്കുക. സുഖകരമല്ലാത്ത സന്ദേശം ഉറക്കം കൂട്ടാം. ലൈക്കിനോടുള്ള ആര്‍ത്തി കൂടും. പ്രൊഫൈല്‍ ഫോട്ടം കണ്ടു ആള്‍ക്കാര്‍ ചെറുപ്പക്കാരന്‍ ആണെന്ന് തെറ്റിദ്ധരിക്കും. ശത്രുസംഹാരാര്‍ചന.
തിരുവാതിര: പുതിയ കൂട്ടുകാര്‍ക്കിടയില്‍ ശോഭിക്കും. നേഴ്‌സിംഗ് മേഖലയിലുള്ളവര്‍ക്ക് വിദേശത്ത് നിന്നും കൂതറകളുടെ റിക്വസ്റ്റ് കിട്ടും. സഹോദരന്റെ കൈയ്യില്‍നിന്നും പ്രതീക്ഷിച്ച ആട്ടു കിട്ടാം... ഓഫാക്കി പോടാന്നോ പോടീന്നോ... മുമ്പ് എഴുതിയ കമെന്റില്‍ ആരെങ്കിലും ഒരാള്‍ ലൈക്കും. ശിവഭഗവാന് ജലധാര.
പുണര്‍തം: ശരീരത്തിനും മനസിനും ക്ഷീണം വരുന്ന തെറി വേണ്ടപ്പെട്ടവരില്‍നിന്നുണ്ടാകും. തൊഴില്‍തേടി വീടുവിട്ടുപോകും മുമ്പ് സൈന്‍ ഔട്ട് ചെയ്യാന്‍ മറക്കരുത്. ഇനി അവിടെ ഇരിക്കുന്നത് ചിലപ്പോള്‍ അച്ചനാവാം. ഇഷ്ടസ്ഥലത്ത് മാറ്റം കിട്ടാം. അല്ലെങ്കില്‍ മാറിയിരിക്കാം. കമ്പ്യുട്ടറും മാറ്റണം എന്നെ ഉള്ളൂ... പൊതു ജനം സന്തോഷിക്കാന്‍ പീഡന വാര്‍ത്തയുടെ വക നല്‍കും. നരസിംഹമൂര്‍ത്തിക്ക് പാനകം.
നാട്ടില്‍ പോകുന്ന വിജയേട്ടനെ രാഹു കാലത്തിനു മുന്നേ യാത്രയാക്കാന്‍ ഉള്ളതുകൊണ്ട് ബാക്കി നാളുകാരുടെ വാര ഫലം പിന്നീടു പോസ്റ്റാം. അതിനിടക്ക് ഗജനില്‍ ഗുജന്‍ കയറാതിരിക്കട്ടെ.
Part 2:
ഉപ്പാനെ വിഷമിപ്പിക്കണോ, ഉമ്മാക്ക് കൊടുത്ത വാക്ക് പാലിക്കണോ?
Keywords: Article, Abbas, Facebook, Like, Comment, Post, Comedy, Palakkad, Abbas Khubboos, Jyothisham, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, M.K. Joseph.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.