കെ.ടി. ഹസന്‍
വെള്ളി കഴിഞ്ഞ രാത്രി ഡല്‍ഹി യാത്ര. ശനിയാഴ്ച വെളുപ്പിന് പഴയ ഡല്‍ഹിയില്‍ ഇറക്കം. ചാര്‍ട്ടേര്‍ഡ് ബസാണ് ന്യൂഡല്‍ഹി പഹാഡ് ഖഞ്ചിലെ റൂമിലേയ്ക്ക് കൊണ്ടുപോകാന്‍. പാര്‍ക്കിംഗ് ബുദ്ധിമുട്ടായതുകൊണ്ട് അല്‍പം നടന്നാണ് ബസ് കയറിയത്. തലസ്ഥാന നഗരിയിലെ സുപ്രഭാത കാഴ്ചകള്‍.
റൂമില്‍ നിന്നൊരുങ്ങിയിറങ്ങി പ്രാതലും കഴിഞ്ഞ് അതേ ബസില്‍. ചരിത്രപ്രസിദ്ധമായ ഇന്ത്യാഗേറ്റ്. ഹോ! ദേണ്ടേ പാര്‍ലമെന്റ്. നമുക്കു രക്ഷയായും ശിക്ഷയായും മാറുന്ന നൂറായിരം തീരുമാനങ്ങള്‍ ഇവിടെ നിന്നാണല്ലോ. രാഷ്ട്രത്തിന്റെ എഞ്ചിന്‍ നില്ക്കുന്നിടം. ഇന്ദിരാഗാന്ധിയുടെ വീട്ടില്‍ പോയി. അവരുടെ ഇഷ്ടങ്ങളിലൂടെയും ജീവിതത്തിലൂടെയും ഒരൊഴുക്ക്. ഇന്ദിരയും രാജീവും രക്തസാക്ഷിത്വം വരിച്ച അന്തിമനിമിഷങ്ങളുടെ ബാക്കിപത്രങ്ങള്‍. ഈ രാഷ്ട്രം കടന്നുപോയ വഴികള്‍. ഇന്നു ഭരണത്തിന്റെ താക്കോലിരിക്കുന്ന സോണിയയുടെ വീടും വഴിയില്‍ കണ്ടു.
മെഹ്‌റോയിലേയ്ക്കാണ് ബസ് പോയ്‌ക്കൊണ്ടിരിക്കുന്നത്. ഖാജാ മുഈനുദ്ദീന്‍ ചിഷ്തിയുടെ പിന്‍ഗാമി ഖുത്ബുദ്ദീന്‍ ഭക്തിയാര്‍ കാക്കിയുടെ ഖബറിടം ഇവിടെയാണ്. അദ്ദേഹത്തോടുള്ള ആദരവില്‍ ഖുത്ബുദ്ദീന്‍ ഐബക്ക് തുടക്കമിട്ട് ഇല്‍ത്തുമിഷ് പൂര്‍ത്തിയാക്കിയ എണ്ണൂറു വര്‍ഷം പഴക്കമുള്ള ഖുത്തബ്മിനാറും ഇവിടെയാണ്. രണ്ടിടത്തും പോയി. മിനാരപരിസരത്തെ തകര്‍ന്ന അവശിഷ്ടങ്ങള്‍ ഗതകാല രാഷ്ട്രീയം വിളമ്പുമ്പോള്‍ മഖ്ബറയില്‍ സ്‌നേഹം വഴിഞ്ഞൊഴുകുന്നു.
തുടര്‍ന്ന് തെക്കന്‍ ഡല്‍ഹിയില്‍ നിസാമുദ്ദീന്‍ ഔലിയ. ഞാന്‍ ആദ്യം പരതിയത് അമീര്‍ ഖുസ്രുവിന്റെ ഖബറിടമാണ്. തന്റെ ആ അരുമ ശിഷ്യനെ ആദ്യം കണ്ടിട്ടുമതി തന്നെയെന്നാണ് ഔലിയയുടെ കല്‍പന. നേരത്തെ സമാ എന്ന പേരിലുണ്ടായിരുന്ന സൂഫീസംഗീതത്തെ പരിഷ്‌ക്കരിച്ച് ഖവ്വാലി ആവിഷ്‌ക്കരിച്ചത് ഖുസ്രുവാണ്. ഔലിയയ്ക്ക് ഖുസ്രുവോടുള്ള അനശ്വരസ്‌നേഹത്തിന്റെ അടയാളമായി ഞാനാ മഖ്ബറ കണ്ടു. ഔലിയയുടെ തൊട്ടു കാല്‍ക്കീഴില്‍ ഖുസ്രു.
രാജ്ഘട്ടാണ് അടുത്ത ലക്ഷ്യം. മഹാത്മജി മരിച്ചുവീണ ബിര്‍ലാമന്ദിര്‍ നേരത്തേ കണ്ടിരുന്നു. സമാധി സ്ഥലത്തേയ്ക്ക് രണ്ടു ഭാഗത്തുനിന്നു വഴികള്‍. ഗേറ്റുകടന്നാല്‍ വഴിയോരം വിശാലം, ഗാന്ധിജിയുടെ മനസുപോലെ. സഹനത്തിന്റെ ഓര്‍മകള്‍ ജ്വലിപ്പിച്ചുകൊണ്ട് സദാ കത്തിനില്‍ക്കുന്ന തിരിനാളമുണ്ടു ശ്മശാനത്തില്‍. ചതുരാകൃതിയില്‍ അലങ്കരിച്ച മനോഹരമായ ശിലാഫലകത്തിനകത്താണ് അഹിംസയുടെ ശാന്തിസൂക്തത്തിലൂടെ ഒരു നാടിനെ സ്‌നേഹപൂര്‍വം സ്വാതന്ത്രത്തിലേയ്ക്ക് വിമോചിപ്പിച്ച നായകന്‍ കിടക്കുന്നത്. ഹേ റാം എന്ന അന്ത്യവചനങ്ങള്‍ അതില്‍ ആലേഖനം ചെയ്തിരിക്കുന്നു.
ചെങ്കോട്ടയും ഡല്‍ഹി ജുമാമസ്ജിദും നില്‍ക്കുന്ന പരിസരത്തെത്തിയപ്പോള്‍ ഇരുട്ടിയിരുന്നു. കോട്ട പൂട്ടുമല്ലോ. ജുമാമസ്ജിദിലേക്കുള്ള നടത്തത്തിനിടയില്‍ കോട്ട പുറമെ നിന്നു വിശദമായി കണ്ടു. ഇന്ത്യയിലെ ഏറ്റവും വലിയ പള്ളിയിലേയ്ക്ക് മുന്‍ഭാഗത്തൂടെ പ്രവേശിച്ചു. നിര്‍ദിഷ്ട സമയങ്ങളിലൊഴികെ സഞ്ചാരികള്‍ക്ക് പൊതുവായി പ്രവേശനമുള്ളതാണ് മസ്ജിദ്.
മസ്ജിദില്‍ നിന്നിറങ്ങിയാല്‍ മിനാബസാര്‍. അതൊന്നു കറങ്ങിത്തുടങ്ങിയതും കനത്ത ചുഴലിക്കാറ്റ്. കണ്ണിലും മൂക്കിലും പൊടിപാറുകയാണ്. പിന്നെയൊരോട്ടം. കച്ചവടക്കാര്‍ ചരക്കുഭാണ്ഡങ്ങള്‍ ചുരുട്ടിക്കൂട്ടി ഓടുന്നതും വിളക്കുകള്‍ കാറ്റത്തണയുന്നതും കണ്ടു. ലൈന്‍ ബസില്‍ ചാടിക്കയറി പഹാഡ്ഗഞ്ചില്‍ ഇറങ്ങി.
യാത്ര തീരാറാകുന്നു. പകല്‍കറക്കത്തിന്റെ ക്ഷീണത്തില്‍ പൊതുവെ നന്നായി ഉറങ്ങി. ഞായറാഴ്ച രാവിലെ മെട്രോ യാത്രയാണ്. ന്യൂഡല്‍ഹി സ്‌റ്റേഷനില്‍ നിന്ന് കാശ്മീര്‍ ഗേറ്റ് സ്‌റ്റേഷനില്‍ ലൈന്‍ മാറിക്കയറി ശാസ്ത്രിപാര്‍ക്കില്‍ ഇറങ്ങി. കാശ്മീര്‍ ഗേറ്റുവരെ ഭൂഗര്‍ഭ യാത്ര. ശേഷം പുറം കാഴ്ചകളിലൂടെ. വന്‍ നഗരങ്ങളുടെ മെട്രോ സൗകര്യത്തോടു കിടപിടിക്കുന്നതു തന്നെ. ഗാന്ധിനഗര്‍ സ്ട്രീറ്റിലെത്തി ഒരു കറക്കം. പഞ്ചാബും കാശ്മീരും അങ്ങനെ പല ദേശങ്ങളും വേഷങ്ങളും അവിടെ ഉരുകിയൊന്നായിട്ടുണ്ട്. ഉച്ചയോടെ തിരിച്ച് പഹാഡ്ഗഞ്ചിലെത്തുന്നു.
ഇനി മടക്കയാത്ര. അമൃത്‌സറില്‍ നിന്നു വരുന്ന കൊച്ചിവേളിയിലേക്കുള്ള പ്രതിവാരവണ്ടി. പഹാഡ്ഗഞ്ചിലെ താമസ സ്ഥലത്തുനിന്ന് ഏതാനും മിനിട്ടുകള്‍ നടക്കേണ്ട ദൂരത്താണ് ന്യൂഡല്‍ഹി സ്‌റ്റേഷന്‍. തലസ്ഥാനമേ ഞങ്ങളങ്ങു ദൂരെ , തെക്കനറ്റത്തേയ്ക്ക് പോവുകയാണ്. ഞങ്ങളൊക്കെയാണ് തലയെ ഉയര്‍ത്തി നിര്‍ത്തുന്നത്. ഇന്ത്യയുടെ നെഞ്ചത്താണ് ഡല്‍ഹിയെന്നും പറയാം. നെഞ്ചില്‍ ഹൃദയമുണ്ട്. അതില്‍ നിന്നു കനിവിന്റെ രക്തമുണ്ട്. അത് ഞങ്ങള്‍ ഇന്ത്യാശരീരത്തിന്റെ കീഴറ്റം വരെ നിര്‍വിഘ്‌നം ശുദ്ധമായൊഴുകണേ.
ഉച്ചയ്ക്ക് കൃത്യം 1.45 ന് വണ്ടി പുറപ്പെട്ടു. വിട ഡല്‍ഹി. ഉത്തര്‍പ്രദേശിലെത്തിയപ്പോള്‍ നീണ്ട ഗോതമ്പു പാടങ്ങള്‍. തുടര്‍ന്ന് രാജസ്ഥാന്‍ മരുഭൂമി. ഇന്ദിരാഗാന്ധി കനാല്‍ പദ്ധതി വഴി ജലസേചനത്തിലൂടെ അവിടെയും കൃഷിയും പച്ചപ്പും കാണാം. കൃഷി സാമാനങ്ങള്‍ വഹിക്കുന്ന ഒട്ടകങ്ങള്‍ റെയില്‍വേ ഗേറ്റില്‍ ക്ഷമയോടെ നില്‍ക്കുന്നത് ഇടയ്ക്കിടെയുള്ള കാഴ്ച. സ്‌റ്റോപ്പുകള്‍ കുറവുള്ള വണ്ടിയാണ്. ഉച്ചയ്ക്കു ന്യൂഡല്‍ഹിക്കു തൊട്ടുടനെ ഹസ്രത്ത് നിസാമുദ്ദീന്‍. അടുത്തതു സന്ധ്യയോടെ രാജസ്ഥാനിലെ കോട്ട. കേരളത്തില്‍ പാലായും തൃശൂരും പോലെ, പ്രൊഫഷണല്‍ കുഞ്ഞുങ്ങളെ വിരിയിച്ചെടുക്കുന്ന അഖിലേന്ത്യാ ആസ്ഥാനം. ഒരു ട്രെയിന്‍ രാത്രി കൂടി പൊഴിയുന്നു. പുലരുന്നതു സൂറത്തിന്റെ തുണിവ്യവസായപ്പെരുമയിലേയ്ക്ക്. ഗുജറാത്തിലേയ്ക്ക് കടന്നപ്പോള്‍ അതിന്റെ ഗാന്ധിയന്‍ ചരിത്രവും മോഡിയന്‍ വര്‍ത്തമാനവുമോര്‍ത്തു. വീണ്ടും പന്‍വേല്‍. കൊങ്കണ്‍പാത, നീണ്ട തുരങ്കങ്ങള്‍. ഒരു യാത്രയില്‍ എന്തെല്ലാമെന്തെല്ലാം. ഉമ്മര്‍ച്ച, ശാഫിച്ച, ഹുസൈന്‍ച്ച എന്നിവരോടൊത്ത് ലൂഡോ കളിച്ചു. ലുഡോയിലെ ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ ജീവിതത്തിന്റെ സമാനതയെ സാക്ഷ്യപ്പെടുത്തുന്നു.
തുടര്‍ന്ന് പി. മുഹമ്മദ് കുഞ്ഞിച്ചയുമായി കുശലത്തിനുശേഷം ഞാന്‍ ഒരിക്കലൂടെ ആലെഫ് വായിക്കാനെടുത്തു. നമ്മില്‍ നിന്നു നഷ്ടപ്പെടുന്നത് നമുക്കുവേണ്ടി പുതിയതിനുള്ള വലിയ ഇടങ്ങള്‍ തുറന്നിടുകയാണ് എന്ന അര്‍ത്ഥത്തിലുള്ള വാചകത്തിലെത്തിയപ്പോള്‍ വായന ഉടക്കി. അത് സ്‌നേഹത്തിന്റെ ഉദാത്തതയെ തിരിച്ചിടുകയല്ലേ എന്നായി ചിന്ത. നഷ്ടത്തിന്റെ ശൂന്യതയെ നാം മഹാവിസ്‌ഫോടനത്തിലൂടെ പ്രപഞ്ചം കണക്കെ വികസിപ്പിക്കുകയല്ലേ. അപ്പോഴല്ലേ താജ്മഹലുണ്ടാകുന്നത്? അജ്മീറും നിസാമുദ്ദീനും ഉണ്ടാകുന്നത്? കുത്തബ്മീനാറുണ്ടാകുന്നത്? രാജ്ഘട്ടുണ്ടാകുന്നത്?
ചൊവ്വാഴ്ച രാവിലെ കൃത്യസമയത്ത് ഞങ്ങള്‍ കാസര്‍കോട്ടിറങ്ങി. പരസ്പര ബന്ധവും ഓര്‍മയും എന്നുമുണ്ടാകണേ എന്ന ഓര്‍മപ്പെടുത്തലിലായിരുന്നു അന്യോന്യം. തികഞ്ഞില്ല, ഇനിയും ഒരുങ്ങിപ്പുറപ്പെടണം എന്ന നിശ്ചയങ്ങളിലും. നന്മയുടെയും സ്‌നേഹത്തിന്റെയും ഈ അനുഗ്രഹങ്ങള്‍ക്ക്
നന്ദി, കാരണക്കാരായ ഓരോരുത്തര്‍ക്കും.
Part 1:
അംജദിയോടൊപ്പം ഒരു യാത്ര

K.T. Hassan (Writer) |
നന്ദി, കാരണക്കാരായ ഓരോരുത്തര്‍ക്കും.
Part 1:
അംജദിയോടൊപ്പം ഒരു യാത്ര
Keywords: Amjadi, Travel, Ajmeer Darga, New Delhi, Agra, Study, Love, Kasaragod, Family, Train, Article,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.