തേനീച്ചക്കൊമ്പുള്ള പൂമ്പാറ്റ

 


കെ. പ്രദീപ്

''പുരുഷന്റെ കരുത്തിനൊപ്പം സ്ത്രീയുടെ ചാരുതയും'' അങ്ങനെയൊരു പരസ്യവാചകം കമ്പനി നല്‍കിയിട്ടില്ലെങ്കിലും ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്ക് കണ്ടാലങ്ങനെയാണ്. കേരളത്തിലെ വാഹന പ്രേമികളുടെ ഇപ്പോഴത്തെ പ്രണയം ഈ അപൂര്‍വ കോമ്പിനേഷനോടാണ്. 110-ാം പിറന്നാള്‍ ആഘോഷിക്കുന്ന ഈ ലോകോത്തര കമ്പനി ഇന്ത്യന്‍ വിപണിയും കീഴടക്കുന്നു. ഇന്ത്യക്കാരന് പറ്റിയ മോഡലുകളും ഓഫറുകളുമായാണ് ഹാര്‍ലി ഡേവിഡ്‌സണ്‍ എത്തിയിരിക്കുന്നത്. കേരളത്തില്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ പ്രണയം പൂത്തുലയാന്‍ അധികനാള്‍ വേണ്ടിവന്നില്ല.

വില എട്ട് ലക്ഷത്തില്‍ തുടങ്ങി 40 ലക്ഷത്തില്‍ അവസാനിക്കുന്നു. എങ്കിലും കേരളത്തിലെ റോഡുകളില്‍ 100 എണ്ണം ഹാര്‍ലിയുണ്ട്. ഏക മെട്രോ നഗരമായ കൊച്ചിയില്‍ 30 എണ്ണമാണ് ഓടുന്നത്. ബുക്ക് ചെയ്ത് കാത്തിരിക്കുന്നവരുടെ എണ്ണമെടുത്താല്‍ കണക്ക് ഇനിയും കൂടും.

തേനീച്ചക്കൊമ്പുള്ള പൂമ്പാറ്റ
റൈഡിംഗ് സുഖമാണ് ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കുകളുടെ പ്രത്യേകത. ബൈക്കില്‍ ഇരുന്ന് താക്കോല്‍ തിരിച്ചാല്‍ ഉടന്‍ ബൈക്കിന്റെ മുരള്‍ച്ച കേള്‍ക്കാം. തുടര്‍ന്ന് റണ്‍ സ്വിച്ച് ഓണ്‍ ചെയ്ത് പവര്‍ സ്വച്ചില്‍ കൈവെക്കാം. ആദ്യ ഗിയര്‍ താഴേക്ക്. ബാക്കി നാലും മുകളിലേക്ക്. വലിയ വാഹനമാണ് കൈകാര്യം ചെയ്യുന്നതെന്ന തോന്നലുണ്ടാകില്ല. മികച്ച റോഡുകളില്‍ ഗിയറുകള്‍ മാറ്റി പൂമ്പാറ്റകളെ പോലെ പറന്നു നടക്കാന്‍ തേനീച്ചയപ്പോലെ കരുത്തനായ ബൈക്ക് അതാണ് ഹാര്‍ലി ഡേവിഡ്‌സണ്‍. അപകടകരമായ ഡ്രൈവിംഗ് ഹാര്‍ലി പ്രോത്സാഹിപ്പിക്കുകയില്ല. സുരക്ഷിതമായും, ആസ്വദിച്ചും ബൈക്കോടിക്കുക എന്നതാണ് ഹാര്‍ലി നയം. സുരക്ഷയ്ക്ക് കൂടുതല്‍ ബലം നല്‍കി മുന്നിലും പിന്നിലും കാലിബര്‍ ടൈപ്പ് ഡിസ്‌ക് ബ്രേക്കാണ്. കോയിലോവര്‍ പ്രീലോഡഡ് ഡ്യൂവല്‍ അഡ്ജസ്റ്റിബിള്‍ റിയര്‍ ഷോക്‌സ് കയറ്റിറക്കങ്ങളെ സുഖകരമായി പിന്തള്ളാന്‍ സാധിക്കും.

ബൈക്കിന്റെ മുരള്‍ച്ച ലോക പ്രശ്‌സതമാണ്. തേനീച്ചയെ പോലെ മുരളുകയും പൂമ്പാറ്റയെപോലെ അഴകുമുള്ള ബൈക്ക്. മലയാളി മനസിനെ ഇത് കീഴടക്കിയില്ലെങ്കിലേ അത്ഭുതമുള്ളൂ. ആറ് ലക്ഷം മുതല്‍ 20 ലക്ഷം വരെയുള്ളത് കൊച്ചിയിലെ ഷോറൂമില്‍ കിട്ടും. ഇന്ത്യയിലെ ഏറ്റവും വലിയ ഷോറൂമാണിത്. 25 ലക്ഷത്തിന് മുകളില്‍ വിലയിള്ളതിന് ആദ്യം ഓര്‍ഡര്‍ കൊടുക്കണം. കൊച്ചിയിലെ സ്‌പൈസ് കോസ്റ്റ് ഹാര്‍ലി ഷോറൂമിലെ ഹാര്‍ലി അംഗങ്ങള്‍ക്ക് എല്ലാ ശനിയാഴ്ചയും റൈഡിംഗ് സൗകര്യമുണ്ട്.

മറ്റു കമ്പനികള്‍ കരുതിയിരിക്കുക. ഹാര്‍ലി ഡോവിഡ്‌സണ്‍ നിരത്തിലിറങ്ങിയിരിക്കുന്നു. നേനീച്ചയുടെ മുരളിച്ചയോടെ, പൂമ്പാറ്റയുടെ ഏഴഴകോടെ....

Download Harley Davidson PRICE LIST here

Download Harley Davidson BROCHURE here

Also Read:
ഉമര്‍ നിസാറിന്റെ ഹാര്‍ലി ഡേവിഡ്‌സണ്‍ നിരത്തിലൊഴുകുന്നു; നബീലിന്റെയും
Keywords:  Harley Davidson, Bike, Motor Cycle, Butterfly, Bee, Man, Woman, Advertisement, Disc Brake, Kochi, Kerala, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia