പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിനു കളമൊരുങ്ങുന്നു? തേജസിന് വീണ്ടും പരസ്യം വിലക്കി
Apr 24, 2013, 12:43 IST
തിരുവനന്തപുരം: എന്‍.ഡി.എഫ്. പേരുമാറ്റിയ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ കളമൊരുങ്ങുന്നു. സംസ്ഥാന സര്‍ക്കാര്‍ ഇതുസംബന്ധിച്ചു കേന്ദ്രത്തോട് ശുപാര്‍ശ ചെയ്യണമെന്ന് പോലീസിലും യു.ഡി.എഫിലും അഭിപ്രായം ശക്തമായി. മാസങ്ങള്‍ക്കു മുമ്പ് സംസ്ഥാന ഇന്റലിജന്‍സ് ഹൈക്കോടതിയില്‍ നല്‍കിയ റിപോര്‍ട്ട് ശരിവയ്ക്കുന്ന വിധത്തില്‍ ചൊവ്വാഴ്ച കണ്ണൂരില്‍ നിന്ന് ആയുധങ്ങളും മറ്റും പിടിച്ചതോടെ. പോപ്പുലര്‍ ഫ്രണ്ടിനെ പരോക്ഷമായി സംരക്ഷിക്കാന്‍ ശ്രമിച്ച ഭരണപക്ഷ നേതാക്കള്‍ പോലും അമ്പരന്നിരിക്കുകയാണ്.
കണ്ണൂര്‍ നാറാത്തു തെങ്ങിന്‍ തോപ്പിനുള്ളിലെ കെട്ടിടത്തില്‍ നിന്നാണ് വടിവാള്‍, നാടന്‍ബോംബ്, ആയുധപരിശീലനത്തിനു വേണ്ടി നിര്‍മിച്ച മനുഷ്യരൂപം, ഇറാനിലെ തിരിച്ചറിയല്‍ കാര്‍ഡ്, മൊബൈല്‍ ഫോണുകള്‍, വര്‍ഗീയത പ്രചരിപ്പിക്കുന്ന ലഘുലേഖകള്‍ എന്നിവയും രണ്ട് ഇരുചക്രവാഹനങ്ങളും പിടിച്ചെടുത്തതായി പോലീസ് പറഞ്ഞത്.
പോപ്പുലര്‍ ഫ്രണ്ടിന്റെ നിയന്ത്രണത്തിലുള്ളതാണു കെട്ടിടമെന്നാണ് പോലീസിനു ലഭിച്ച വിവരം. 21 പേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊലപാതകങ്ങളുമായി ബന്ധമുള്ള തീവ്രവാദ സംഘടനയാണ് പോപ്പുലര്‍ ഫ്രണ്ടെന്നാണ് നേരത്തേ ഇന്റലിജന്‍സ് ഹൈക്കോടതിക്കു നല്‍കിയ റിപോര്‍ട്ട്. ആ റിപോര്‍ട്ട് ഇപ്പോഴും നിലനില്‍ക്കുകയാണ്. അതിനിടെ, പോപ്പുലര്‍ഫ്രണ്ട് പത്രമായ തേജസിനു സര്‍ക്കാര്‍ പരസ്യങ്ങള്‍ നല്‍കുന്നതു ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് താല്‍ക്കാലികമായി അടുത്തിടെ നിര്‍ത്തിവച്ചു.
തേജസിന് സര്‍ക്കാര്‍ പരസ്യം നല്‍കുന്നതിനെ ചോദ്യം ചെയ്തുകൊണ്ട് വി.എസ്. സര്‍ക്കാരിന്റെ കാലത്ത് കേന്ദ്ര ക്യാബിനറ്റ് സെക്രട്ടേറിയറ്റ് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് അയച്ച റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തേജസിന് പരസ്യങ്ങള്‍ നല്‍കുന്നത് നിര്‍ത്തിവച്ചിരുന്നു. എന്നാല്‍ മാസങ്ങള്‍ക്കു മുമ്പ് അത് പുന:സ്ഥാപിക്കുകയും മറ്റു മാധ്യമങ്ങള്‍ക്കു നല്‍കുന്നതു പോലെതന്നെ തേജസിനും സര്‍ക്കാര്‍ പരസ്യങ്ങള്‍ നല്‍കിത്തുടങ്ങുകയും ചെയ്തിരുന്നു.
എന്നാല്‍ മുന്നറിയിപ്പില്ലാതെ അടുത്തയിടെ വീണ്ടും പരസ്യങ്ങള്‍ നല്‍കുന്നത് നിര്‍ത്തിവച്ചു. കണ്ണൂര്‍ സംഭവത്തോടെ, സര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ടിനെതിരേ കൂടുതല്‍ ശക്തമായ നടപടികള്‍ക്ക് തയ്യാറാകണം എന്ന സമ്മര്‍ദത്തെ മറികടക്കാന്‍ യു.ഡി.എഫ്. നേതൃത്വത്തില്‍ പോപ്പുലര്‍ ഫ്രണ്ട് ഇടപെടല്‍ ആരംഭിച്ചിട്ടുമുണ്ട്.
തീവ്രവാദ സ്വഭാവമുണ്ടെന്ന് സര്‍ക്കാരിന്റെ രഹസ്യാന്വേഷണ വിഭാഗം ഔദ്യോഗികമായി ഹൈക്കോടതിക്ക് നല്‍കിയ റിപോര്‍ട്ട് നിലനില്‍ക്കെ, അതേ സംഘടനയുടെ പ്രവര്‍ത്തകരെ സംശയകരമായ സാഹചര്യത്തില്‍ ആയുധങ്ങളുമായി പിടിച്ചത് അതീവ ഗൗരവമുള്ള കാര്യമായാണ് പോലീസിലെ വലിയൊരു വിഭാഗം കാണുന്നത്. കോണ്‍ഗ്രസിലെ എ ഗ്രൂപ്പിലും ഐ ഗ്രൂപ്പിലുമുള്ള ചില ഉന്നത നേതാക്കളും ഇതേ അഭിപ്രായം മുഖ്യമന്ത്രിയുമായി പങ്കുവച്ചതായി അറിയുന്നു.
വരള്‍ചയുമായി ബന്ധപ്പെട്ട ജില്ലാതല അവലോകനത്തിന് മലപ്പുറത്തുള്ള മുഖ്യമന്ത്രി ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ഫോണിലും ഉത്തരമേഖലാ റേഞ്ചിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി നേരിട്ടും സ്ഥിതിഗതികളെക്കുറിച്ച് സംസാരിച്ചു.
അതിനിടെ നാറാത്ത് നിര്‍മാണത്തിലുള്ള കെട്ടിടത്തിന് സമീപത്തുനിന്ന് ആയുധങ്ങള്‍ കണ്ടെത്തിയ സംഭവത്തിലെ ദുരൂഹത നീക്കാന്‍ നിഷ്പക്ഷ അന്വേഷണം നടത്തണമെന്ന ആവശ്യവുമായി പോപ്പുലര്‍ ഫ്രണ്ട് നേതൃത്വം രംഗത്തുവന്നിട്ടുണ്ട്. ധാരാളം വീടുകള്‍ സ്ഥിതിചെയ്യുന്ന സ്ഥലത്ത് പട്ടാപകല്‍ ആയുധപരിശീലനം നടക്കുന്നു എന്നതിലെ യുക്തി ജനങ്ങള്‍ തിരിച്ചറിയണമെന്നാണ് സംഘടന ആവശ്യപ്പെടുന്നത്.
ദുബൈയില്‍ നിന്ന് വിസ മാറ്റിയെടുക്കുന്നതിനായി ഇറാനിലെ കിഷ് ദ്വീപിലേക്ക് പോകുന്നവര്‍ക്ക് നല്‍കുന്ന കാര്‍ഡാണ് ഒരു പ്രവര്‍ത്തകനില്‍ നിന്നും പോലീസ് പിടിച്ചെടുത്തതെന്ന് സംഘടനാ നേതാക്കള്‍ വ്യക്തമാക്കുന്നു. ഇതിനെ ഇറാനിയന്‍ പൗരന്റെ കാര്‍ഡ് പിടിച്ചു എന്ന് പറയുന്നത് വസ്തുതാപരമല്ലെന്ന് സംഘടന വിശദീകരിക്കുന്നു.
'ആരോഗ്യമുള്ള ജനത ആരോഗ്യമുള്ള രാഷ്ട്രം' എന്ന ക്യാമ്പയിനിന്റെ ഭാഗമായി നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനെത്തിയവരാണ് പ്രവര്‍ത്തകരെന്ന് നേതാക്കളായ കെ.പി. തസ്‌നീമും സി.എം. നസീറും പറയുന്നു. കണ്ണേറുകൊള്ളാതിരിക്കാന്‍ കെട്ടിങ്ങള്‍ക്ക് മുന്നില്‍വെക്കുന്ന രൂപത്തെയാണ് പരിശീലനത്തിന് വേണ്ടിയുള്ള മനുഷ്യ ഡെമ്മിയാണെന്ന് പ്രചരിപ്പിക്കുന്നത്. ഇതിനുമുമ്പ് ഉണ്ടായിട്ടുള്ള രാഷ്ട്രീയ സംഘട്ടനങ്ങളുടെ പകപോക്കലിന്റെ ഭാഗമായി ചില ഭരണപക്ഷ രാഷ്ട്രീയക്കാര്‍ പോലീസിനെ ഉപയോഗിച്ച് നടത്തിയ റെയിഡ് നാടകമാണ് ഇതെന്നും സംഘന കുറ്റപ്പെടുത്തുന്നു.
Also Read:
മാധ്യമ വേട്ടക്കെതിരെ പോപ്പുലര്‍ഫ്രണ്ട് കോടതിയിലേക്ക്
Keywords: Thiruvananthapuram, NDF, Police, UDF, High Court, Bomb, Kerala, Popular front of India, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.