ആപത്ത് വന്ന അവസരത്തില്‍ ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും കൈവിട്ടു: ജോര്‍ജ്

 


കൊച്ചി: എല്ലാവരും തന്റെ നേരെ കല്ലെറിഞ്ഞപ്പോള്‍  ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും  തന്നെ കൈവിട്ടുകളഞ്ഞതായി സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ്. ഉമ്മന്‍ ചാണ്ടിയെയും കുഞ്ഞാലിക്കുട്ടിയെയും താന്‍ ഒരുപാട്  സഹായിച്ചിട്ടുണ്ട്.

എന്നാല്‍ എല്ലാവരും തന്നെ വിമര്‍ശിക്കുകയും  എതിര്‍ക്കുകയും ചെയ്തപ്പോള്‍  അവര്‍ കൂടെ നില്‍ക്കാതെ കൈവിട്ടുകളയുകയാണുണ്ടായത്. ആപത്ത് വന്ന സമയത്ത് പാര്‍ട്ടി ലീഡര്‍ കെ.എം.മാണി മാത്രമാണ്  തന്നോടൊപ്പമുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ ഇനി ആരുടെയും ചട്ടുകമാവാനില്ലെന്നും സ്വന്തം കാര്യം നോക്കി പ്രവര്‍ത്തിക്കുമെന്നും ജോര്‍ജ  കൂട്ടിച്ചേര്‍ത്തു.

ആപത്ത് വന്ന അവസരത്തില്‍ ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും കൈവിട്ടു: ജോര്‍ജ്Keywords:  P.C George, Chief Minister, P.K Kunjalikutty, Kochi, Criticism, K.M.Mani, Kerala, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia