മാധ്യമ വേട്ടക്കെതിരെ പോപ്പുലര്‍ഫ്രണ്ട് കോടതിയിലേക്ക്

 


തിരുവനന്തപുരം: കണ്ണൂര്‍ നാറാത്തെ ആയുധവേട്ടയുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ പോപ്പുലര്‍ ഫ്രണ്ടിനെതിരെ നടത്തുന്ന പ്രചാരണങ്ങള്‍ക്ക് തടയിടാന്‍ സംഘടന കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നു. തങ്ങള്‍ക്ക് അപകീര്‍ത്തികരമായതും പോലീസ് ഭാഷ്യം അതേപടി പ്രചരിപ്പിക്കുന്നതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതുമായ വിലക്കണം എന്നാണ് ആവശ്യം. ഇതോടെ, ഇടക്കാലത്ത് പോപ്പുലര്‍ ഫ്രണ്ട് നിര്‍ത്തിവെച്ചിരുന്ന മാധ്യമങ്ങള്‍ക്കെതിരായ നിയമ നടപടികള്‍ വീണ്ടും ആരംഭിക്കുകയാണ്.

നേരത്തേ പോപ്പുലര്‍ ഫ്രണ്ട് എന്‍.ഡി.എഫ്. ആയിരിക്കെ നിരവധി പ്രശ്‌നങ്ങളില്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ക്കെതിരേ പല വട്ടം കോടതിയെ സമീപിച്ചിരുന്നു. നിയമ നടപടികളിലൂടെ മാത്രമേ മാധ്യമങ്ങള്‍ തങ്ങള്‍ക്കെതിരായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത് തടയാന്‍ സാധിക്കൂ എന്ന നയത്തിന്റെ ഭാഗമാണിത്. ഇടക്കാലത്ത് സ്വന്തമായി സംഘടന ദിനപത്രം ആരംഭിച്ച ശേഷമാണ് മാധ്യമങ്ങള്‍ക്കെതിരായ അപകീര്‍ത്തിക്കേസുകളില്‍ നിന്നു പിന്നോട്ടുപോയത്.

കണ്ണൂര്‍ നാറാത്തു നിന്ന് കഴിഞ്ഞ ദിവസം 21 പേരെ ആള്‍താമസമില്ലാത്ത വീട്ടില്‍ നിന്ന് അറസ്റ്റു ചെയ്യുകയും ആയുധങ്ങള്‍ പിടിക്കുകയും ചെയ്ത സംഭവം സംസ്ഥാനത്തെ പത്രങ്ങളും ചാനലുകളും ആഘോഷിക്കുകയാണ് എന്നാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ പരാതി. ബംഗളൂരു സ്‌ഫോടനവുമായി വരെ സംഘടനയെ ബന്ധപ്പെടുത്തി നിരോധിക്കാനുള്ള പോലീസ് - ആര്‍.എസ്.എസ്. ശ്രമത്തിന്റെ ഭാഗമാണ് ഇതെന്നും അവര്‍ കുറ്റപ്പെടുത്തുന്നു.

മാധ്യമ വേട്ടക്കെതിരെ പോപ്പുലര്‍ഫ്രണ്ട് കോടതിയിലേക്ക്സാധാരണ നിലയിലുള്ള വ്യക്തിത്വ പരിശീലന ക്യാമ്പും യോഗാ ക്ലാസുമാണ് നാറാത്ത് നടന്നതെന്നും അതിനെ ഭീകരവാദ ക്യാമ്പായി ചിത്രീകരിച്ച് മാധ്യമങ്ങള്‍ ഓരോ ദിവസവും പുതിയ നുണക്കഥകള്‍ മെനയുകയാണെന്നും പോപ്പുലര്‍ ഫ്രണ്ട് പത്രമായ തേജസിലൂടെ പ്രതിരോധിക്കുന്നുണ്ട്. അത് പോരെന്ന് സംഘടനയുടെ ദേശീയ നേതൃത്വം വിലയിരുത്തിയതിനെത്തുടര്‍ന്നാണ് ഇപ്പോഴത്തെ നീക്കം.

അടുത്ത ദിവസം തന്നെ ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകന്‍ മുഖേന ഒരു വിഭാഗം മാധ്യമങ്ങളിലെ വാര്‍ത്തകള്‍ പ്രത്യേകം ചൂണ്ടിക്കാട്ടി അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്യുമെന്നാണ് സൂചന.

Also read:
പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിനു കളമൊരുങ്ങുന്നു? തേജസിന് വീണ്ടും പരസ്യം വിലക്കി
Keywords: Thiruvananthapuram, Raid, High Court, Kerala, NDF, Police, Bomb, Popular front of India, Kerala News, Kvartha, Malayalam News, Gold News, National news, World News, Stock News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia