തേജസിന്റെ 'പരസ്യ വിലക്ക്' തല്‍ക്കാലം നീങ്ങി; തുണയായത് 3 പത്രങ്ങള്‍ക്കെതിരായ റിപോര്‍ട്ട്
May 17, 2013, 10:00 IST
തിരുവനന്തപുരം: മൂന്നു പ്രമുഖ പത്രങ്ങള്‍ക്കെതിരേ ഇന്റലിജന്‍സ് നല്‍കിയ റിപോര്‍ട്ട് തള്ളിക്കളഞ്ഞ് മാപ്പു പറഞ്ഞ സംസ്ഥാന സര്‍ക്കാര്‍, പോപ്പുലര്‍ ഫ്രണ്ട് പത്രം തേജസിന് ഏര്‍പെടുത്തിയിരുന്ന 'പരസ്യ വിലക്കും' നീക്കി. തേജസിന് സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികവുമായി ബന്ധപ്പെട്ട ഫുള്‍പേജ് പരസ്യമാണ് വെള്ളിയാഴ്ച ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പുവഴി നല്‍കിയത്.
ഇക്കാര്യത്തില്‍ തേജസിനോടു മാത്രമായി വിവേചനം വേണ്ടെന്നും മറ്റു പത്രങ്ങള്‍ക്കു നല്‍കുന്ന അതേ പരിഗണന അവര്‍ക്കും നല്‍കാനും ഉന്നതതല നിര്‍ദേശമുണ്ടായതായാണു വിവരം. പോപ്പുലര്‍ ഫ്രണ്ടിനെതിരേ നേരത്തേ ഇന്റലിജന്‍സ് വിഭാഗം ഹൈക്കോടതിയില്‍ നല്‍കിയ റിപോര്‍ട്ടിന്റെ ചുവടുപിടിച്ചാണ് തേജസിന് സര്‍ക്കാര്‍ പരസ്യങ്ങള്‍ നല്‍കുന്നതില്‍ നിയന്ത്രണം ഏര്‍പെടുത്തിയത്. ഫലത്തില്‍ അത് വിലക്കുതന്നെയായി മാറിയിരുന്നു.
കണ്ണൂര്‍ ജില്ലയിലെ നാറാത്ത് നിന്നു പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ സംശയകരമായ സാഹചര്യത്തില്‍ യോഗം ചേര്‍ന്നുവെന്നതിന്റെ പേരില്‍ അറസ്റ്റു ചെയ്തതിനു പിന്നാലെ, സംഘടനക്കെതിരായ നടപടി പോലീസ് കര്‍ക്കശമാക്കിയിരിക്കെയാണ് പത്രത്തോട് വിവേചനം വേണ്ടെന്ന നിലപാട് സര്‍ക്കാര്‍ സമാന്തരമായി സ്വീകരിച്ചത്. ഇത് നാറാത്ത് കേസില്‍ പോലീസ് ഭാഷ്യം അതേപടി വിശ്വസിച്ച് നടപടി ആരംഭിച്ച കാര്യത്തിലും സ്വാധീനിച്ചേക്കുമെന്നാണു സൂചന.
ഇന്റലിജന്‍സ് റിപോര്‍ട്ട് അതേപടി കണക്കിലെടുക്കാനാകില്ലെന്ന്, മനോരമ, മാതൃഭൂമി, കേരളകൗമുദി പത്രങ്ങള്‍ക്കെതിരായ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിനു സമ്മതിക്കേണ്ടി വന്നിരുന്നു. ഈ മൂന്നു പത്രങ്ങളുടെ ചെന്നൈ ലേഖകര്‍ തമിഴ്‌നാട് സര്‍ക്കാരില്‍ നിന്ന് ആനുകൂല്യങ്ങള്‍ കൈപ്പറ്റി അന്തര്‍ സംസ്ഥാന നദീജല പ്രശ്‌നങ്ങളില്‍ തമിഴ്‌നാടിനു വേണ്ടി വാര്‍ത്തകള്‍ ചമച്ചുവെന്നായിരുന്നു റിപോര്‍ട്ട്. ചീഫ്‌സെക്രട്ടറി ഭരത് ഭൂഷണ്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്‍ദേശപ്രകാരം നടത്തിയ അന്വേഷണത്തില്‍ ഈ റിപോര്‍ട്ട് തെറ്റാണെന്നു കണ്ടെത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി തന്നെ വാര്‍ത്താ സമ്മേളനത്തില്‍ ആ റിപോര്‍ട്ട് തള്ളിക്കളയുകയും മാധ്യമങ്ങളോടു മാപ്പു പറയുകയും ചെയ്തത്.
പോപ്പുലര്‍ ഫ്രണ്ടിനെതിരേ ആരോപിക്കപ്പെടുന്ന തീവ്രവാദ ബന്ധങ്ങള്‍ തെളിയിക്കണമെന്നും പോലീസ് നടത്തുന്ന പ്രചരണത്തിന്റെ സത്യാവസ്ഥ സര്‍ക്കാര്‍ വസ്തുതാപരമായി അന്വേഷണിക്കണമെന്നും ആവശ്യപ്പെട്ട് സംഘടനയുടെ ഉന്നത നേതൃത്വം പ്രമുഖ കോണ്‍ഗ്രസ് നേതാക്കളെയും മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും മറ്റും സമീപിച്ചിരുന്നു. അതിനൊപ്പം, മുഖ്യധാരയിലെ മൂന്നു പത്രങ്ങള്‍ക്കെതിരായ ഇന്റലിജന്‍സ് റിപോര്‍ട്ട് സര്‍ക്കാരിന് നാണക്കേടാവുക കൂടി ചെയ്തതോടെയാണ് തേജസിനെതിരായ വിലക്കും നീക്കാന്‍ തീരുമാനമായത്.
അതേസമയം, പോപ്പുലര്‍ ഫ്രണ്ടിനെതിരായ ഇന്റലിജന്‍സ് റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണം തുടരും. നാറാത്ത് കേസില്‍ ആരോപിക്കപ്പെടുന്ന നുണപ്രചാരണത്തിന്റെ സത്യാവസ്ഥയും സര്‍ക്കാര്‍ നിരീക്ഷിക്കുമെന്നാണു വിവരം.

Keywords: News Paper, Advertisement, Report, Thiruvananthapuram, Kerala, Popular Front of India, Chief Minister, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.