മഅ്ദനി രാഷ്ട്രപതിക്കയച്ച കത്തിന്റെ പൂര്‍ണ രൂപം. ഭാഗം- 6
ആ കേസില്‍ ആദ്യം എന്നെ 84-ാം പ്രതിയാക്കി പിന്നീട് മാറിമാറി അവസാനം 14- ാം പ്രതിയാക്കുകയും ഞാന്‍ കോയമ്പത്തൂര്‍ കേസിലെ പ്രധാന പ്രതിയാണെന്ന് മാധ്യമങ്ങള്‍ വഴി ചില ഉദ്യോഗസ്ഥന്മാരെ ഉപയോഗിച്ച് പ്രചരിപ്പിക്കുകയും ചെയ്തു.
ഞാന്‍ തുടക്കത്തില്‍ സൂചിപ്പിച്ചത് പോലെ ആവശ്യമായ ചികിത്സപോലും നല്‍കാതെ എന്നെ ഒന്‍പതര വര്‍ഷം ജയിലിട്ട് പീഡിപ്പിക്കുകയും അറസ്റ്റ് ചെയ്യുമ്പോള്‍ ജയില്‍ രേഖകള്‍ പ്രകാരം 105 കിലോ ശരീരഭാരമുണ്ടായിരുന്ന ഞാന്‍ അവസാനം 48 കിലോഭാരം മാത്രമുള്ള ഒരു അസ്ഥികൂടം പോലെ ആവുകയും ചെയ്തു. ഞാനും എന്റെ കുടുംബവും അനുഭവിക്കേണ്ടിവന്ന പീഢനങ്ങള്‍, മാനഹാനി, സാമ്പത്തികനഷ്ടം, ആരോഗ്യതകര്‍ച്ച, എല്ലാം കഴിഞ്ഞ സര്‍വ്വശക്തനായ ദൈവത്തിന്റെ അനുഗ്രഹത്താല്‍ 2007 ആഗസ്റ്റ് ഒന്നാം തീയതി പൂര്‍ണ്ണ നിരപരാധിയാണെന്ന് കോടതി വിധിയോടെ ഞാന്‍ ജയില്‍ മോചിതനായി.
2007 ആഗസ്റ്റ് ഒന്നിന് ജയില്‍ മോചിതനായ എനിക്ക് ആഗസ്റ്റ് 2-ാം തീയതി തിരുവനന്തപുരത്ത് ശംഖുമുഖം കടപ്പുറത്ത് പൗരസമിതിയുടെ ആഭിമുഖ്യത്തില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ കേരളത്തിലെ വിവിധ ജാതിമതവിഭാഗത്തില്‍ പെട്ട പതിനായിരങ്ങളാണ് പങ്കെടുത്തത്. കേരളത്തിലെ അന്നത്തെ ആഭ്യന്തരമന്ത്രി ശ്രീ. കോടിയേരി ബാലകൃഷ്ണന്‍, വിദ്യാഭ്യാസ മന്ത്രി, എം.എ. ബേബി, ജലവിഭവവകുപ്പ് മന്ത്രി ശ്രീ. എന്‍.കെ. പ്രേമചന്ദ്രന്‍ തുടങ്ങി മന്ത്രിമാരും എം.പി.മാരും എം.എല്‍.എ.മാരും ഹിന്ദുസന്യസിമാരും ക്രിസ്ത്യന്‍ ബിഷപ്പുമാരും മുസ്ലിം നേതാക്കളുമെല്ലാം പങ്കെടുത്തു.
കേരളത്തിലെ ജനങ്ങളും ഗവണ്‍മെന്റും മുഖ്യധാരാ രാഷ്ട്രീയപ്രസ്ഥാനങ്ങളുമെല്ലാം എന്നെ കേരളത്തിന്റെ ഒരു പ്രിയപൗരനായിട്ടാണ് കാണുന്നതെന്നും കേരളീയ സമൂഹം എന്നെ ഒരു തീവ്രവാദി, രാജ്യദ്രോഹിയായോ ആയിട്ടല്ല കാണുന്നതെന്നും തെളിയിക്കുന്നതായിരുന്നു തിരുവനന്തപുരത്ത് എനിക്ക് നല്‍കപ്പെട്ട സ്വീകരണം.
ഞാന്‍ ഒന്‍പതരവര്‍ഷം ജയിലിലായിരുന്നപ്പോള്‍ എന്റെ മോചനത്തിന് വേണ്ടി പരിശ്രമിക്കുകയും ഞാന്‍ ജയില്‍ മോചിതനായപ്പോള്‍ എനിക്ക് ആവേശകരമായ സ്വീകരണം നല്‍കുകയും ചെയ്ത എന്റെ പ്രിയസംസ്ഥാനത്തെ ജനങ്ങളോട് ഞാന്‍ അന്ന പ്രഖ്യാപിച്ച് മൂന്ന് കാര്യങ്ങളുണ്ടായിരുന്നു.
Most Respected President,
ഞാന്‍ അന്ന് പതിനായിരക്കണക്കിന് കേരളീയ സമൂഹത്തിന് നല്‍കിയ വാഗ്ദാനങ്ങള്‍ പ്രധാനമായും ഇതായിരുന്നു.
1) 1992 ആഗസ്റ്റ് 6-ന് എന്റെ വലതുകാല്‍ ബോംബ് വെച്ച് തകര്‍ത്ത കേസിലെ പ്രതികളായ ആര്‍.എസ്.എസ്. കാര്‍ക്ക് ഞാന്‍ മാപ്പ് കൊടുക്കുന്നു. അവര്‍ക്കെതിരെ ഞാന്‍ കോടതിയില്‍ പോയി സാക്ഷിമൊഴി നല്‍കില്ല. ഇതുവഴി ഞാന്‍ സംസ്ഥാനത്തെ മതസൗഹാര്‍ദ്ദം ശക്തിപ്പെടുത്താന്‍ എനിക്ക് കഴിയുന്ന ഒരു കാര്യം ചെയ്യുകയാണ്. (ഈ വാക്ക് ഞാന്‍ പാലിച്ചു. കൊല്ലം ഫാസ്റ്റ് ട്രാക് കോടതിയില്‍ എനിക്കെതിരെ നടന്ന വധശ്രമകേസ് വിചാരണക്ക് വന്നപ്പോള്‍ പ്രധാനസാക്ഷിയായി കോടതി വിസ്തരിക്കുമ്പോള്‍ പ്രതികൂട്ടില്‍ നിന്ന ആര്‍.എസ്.എസ്. പ്രവര്‍ത്തകരാണ് എന്നെ ബോംബെറിഞ്ഞതും എന്റെ വലതുകാല്‍ തര്‍ത്തതെന്നും എനിക്ക് അറിയാമായിരുന്നിട്ടും ഈ പ്രതികള്‍ക്ക് ഞാന്‍ മാപ്പ് കൊടുക്കുന്നുവെന്നും ഇവര്‍ക്കെതിരെ യാതൊന്നും കോടതിയില്‍ ബോധിപ്പിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല എന്നും കോടതിയില്‍ ഞാന്‍ രേഖാമൂലം സ്റ്റേറ്റ്‌മെന്റ് കൊടുക്കുകയും അത്ഭുതത്തോടെ എന്റെ സ്റ്റേറ്റ്‌മെന്റ് കേട്ട ജഡ്ജ് അവസാനം എന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതികളെ വെറുതെ വിടുകയും ചെയ്തു.
2) എന്റെ പൊതുപ്രവര്‍ത്തനത്തിന്റെ ഏറ്റവും ആദ്യകാലമായ 1990-1992 കാലഘട്ടങ്ങളില്‍ ബാബരി മസ്ജിദ് സംഭവങ്ങളോട് ബന്ധപ്പെട്ട് നടത്തിയ പ്രസംഗങ്ങള്‍ ആരെയെങ്കിലും വേദനിപ്പിക്കുകയോ ആരുടെയെങ്കിലും വികാരങ്ങള്‍ വ്രണപ്പെടുത്തുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ഞാന്‍ പരസ്യമായി കേരളത്തിലെ മുഴുവന്‍ ജനങ്ങളോടും മാപ്പ് ചോദിക്കുന്നു.
3) ഇനി എന്റെ ജീവിതത്തില്‍ ഒരിക്കലും എന്റെ ഒരു പ്രസംഗങ്ങളിലും, രാഷ്ട്രീയത്തിന്റെ പേരിലായാലും അല്ലെങ്കിലും ഞാന്‍ ആരെയും ആക്ഷേപിക്കുകയോ ആരുടെയും വികാരങ്ങള്‍ വ്രണപ്പെടുത്തുകയും ചെയ്യില്ല.
4) ഇനിയുള്ള എന്റെ പ്രവര്‍ത്തനങ്ങളും പ്രസംഗങ്ങളുമെല്ലാം രാജ്യത്തിന് ദോഷം ചെയ്യുന്ന എല്ലാതരം പ്രവര്‍ത്തനങ്ങളെയും എതിര്‍ക്കുന്നതും സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പ്രത്യേകിച്ച് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടരുടെ നന്മയ്ക്കുതകുന്ന നിലയിലും അവര്‍ക്ക് സേവനം ചെയ്യുന്നതുമായിരിക്കും. മത-മാനവസൗഹൃദത്തിന് വേണ്ടി ശക്തമായി നിലകൊള്ളും.
PART 7: പൊലിറ്റിക്കല്‍ മൈലേജ്
PART 5: ഹിന്ദു-ക്രിസ്ത്യാന്‍-മുസ്ലിം നേതാക്കള്‍ ചേര്‍ന്ന് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി

Keywords : Abdul Nasar Madani, Jail, President, Letter, Kerala, Full Matter of Letter, Prime Minister, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.