മഅ്ദനി രാഷ്ട്രപതിക്കയച്ച കത്തിന്റെ പൂര്‍ണ രൂപം. ഭാഗം- 14
Keywords: Abdul Nasar Madani, Jail, President, Letter, Kerala, Full Matter of Letter, Prime Minister, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
കോടതി സ്വന്തം ചെലവില്‍ ചികിത്സയ്ക്ക് അനുമതി നല്‍കിയിട്ട് പോലും അതിനുള്ള അനുമതി നല്‍കാത്ത കൊടും നീതിനിഷേധത്തിനെതിരെ കേരളത്തില്‍ അതിശക്തമായ ജനവികാരം ഉണര്‍ന്നു. കേരളത്തിലെ മുഴുവന്‍ മാധ്യമങ്ങളും സജീവമായി രംഗത്തുവന്നു. കേരളാ അസംബ്ലിയില്‍ ഇക്കാര്യത്തില്‍ ഭരണപക്ഷത്തുനിന്നും പ്രതിപക്ഷത്തുനിന്നും പ്രമേയങ്ങള്‍ അവതരിപ്പിക്കപ്പെട്ടു. ഭരണപക്ഷത്ത് നിന്ന് കെ.പി.സി.സി. പ്രസിഡന്റ് ശ്രീ. രമേശ് ചെന്നിത്തലയും പ്രതിപക്ഷത്തുനിന്ന് സി.പി.ഐ.എം. പോളിറ്റ് ബ്യൂറോ മെമ്പര്‍ ശ്രീ. എം.എ. ബേബിയുമാണ് പ്രമേയങ്ങള്‍ അവതരിപ്പിച്ചത്. ഈ ആവശ്യം ഉന്നയിച്ച് കേരളാ മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ചാണ്ടി, പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ. വി.കെ. ഇബ്രാഹിംകുഞ്ഞ്, കോണ്‍ഗ്രസ് എം.പി. ശ്രീ. എം.ഐ. ഷാനവാസ്, മുസ്ലിം ലീഗ് എം.പി. ശ്രീ. ഇ.ടി. മുഹമ്മദ് ബഷീര്‍, ശ്രീ പാലോട് രവി എം.എല്‍.എ. എന്നിവരും കേരളത്തിലെ പ്രമുഖ ഇസ്ലാം മതപണ്ഡിതനും അഖിലേന്ത്യാ ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയുമായ ജനാബ് കാന്തപുരം ഏ.പി. അബൂബക്കര്‍ മുസ്‌ല്യാര്‍ തുടങ്ങിയവരൊക്കെ കര്‍ണ്ണാടക മുഖ്യമന്ത്രി ശ്രീ. ജഗദീഷ് ഷെട്ടാറെ നേരില്‍ സന്ദര്‍ശിച്ചു.
എന്റെ ജന്മസ്ഥലം ഉള്‍ക്കൊള്ളുന്ന മാവേലിക്കര പാര്‍ലമെന്റ് മണ്ഡലത്തിലെ എം.പി.യും കേന്ദ്രതൊഴില്‍ സഹമന്ത്രിയുമായ ശ്രീ. കൊടികുന്നില്‍ സുരേഷ്, സിവില്‍ ഏവിയേഷന്‍ വകുപ്പ് സഹമന്ത്രി ശ്രീ. കെ.സി. വേണുഗോപാല്‍ എന്നിവര്‍, Honourable Prime Minister of India യുടെ ശ്രദ്ധയില്‍ എനിക്ക് ചികിത്സ നിഷേധിക്കപ്പെടുന്ന വിഷയം കൊണ്ടുവരികയും പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് കര്‍ണ്ണാടക ഗവണ്‍മെന്റിനോട് വിശദീകരണം തേടുകയും ചെയ്തു. ഇതിനെല്ലാം ശേഷമാണ് എന്റെ സ്വന്തം ചെലവില്‍ ചികിത്സ ലഭ്യമാക്കുവാനുള്ള കര്‍ണ്ണാടക ഹൈക്കോടതിയുടെ ഉത്തരവ് പാലിച്ചുകൊണ്ട് എന്നെ 07-01-2013-ല്‍ ആശുപത്രിയിലേക്ക് മാറ്റുന്നത്.
ബാംഗ്ലൂര്‍ വൈറ്റ്ഫീല്‍ഡിലെ സൗഖ്യാ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്യപ്പെട്ട എന്നെ ഫെബ്രുവരി 21-ാം തീയതിയാണ് അവിടുന്ന് ഡിസ്ചാര്‍ജ് ചെയ്തതെങ്കിലും യഥാര്‍ത്ഥത്തില്‍ സൗഖ്യാ ഹോസ്പിറ്റലില്‍ നിന്നുള്ള ശ്രദ്ധാപൂര്‍വ്വമായ ഒരു ചികിത്സ എനിക്ക് കിട്ടുകയോ എന്റെ രോഗാവസ്ഥയ്ക്ക് മാറ്റം ഉണ്ടാവുകയോ ചെയ്യാതെയാണ് ഞാന്‍ അവിടുന്ന് ഡിസ്ചാര്‍ജ് ചെയ്യപ്പെടുന്നത്.
Disc Prolapse, Spinal Cod Fracture, Cervical Spondylosis തുടങ്ങിയുള്ള എന്റെ രോഗങ്ങള്‍ക്ക് മൊത്തം 6 ആഴ്ചത്തെ ചികിത്സ തീരുമാനിച്ചുകൊണ്ടാണ് സൗഖ്യയിലെ ഡോക്ടര്‍മാരുടെ ടീം എനിക്കുള്ള ചികിത്സ ആരംഭിക്കുന്നത്. പക്ഷേ ചികിത്സ ആരംഭിച്ച് 10 ദിവസമായപ്പോള്‍ 18-01-2013-ന് രാത്രി എനിക്ക് ശരീരം തളര്‍ച്ചയും ബോധക്ഷയം സംഭവിക്കുകയും അതുകാരണം എം.ആര്‍.ഐ. സ്‌കാന്‍ ഉള്‍പ്പെടെയുള്ള വിദഗ്ധ പരിശോധനയ്ക്കായി മണിപ്പാല്‍ ഹോസ്പിറ്റലിലേക്ക് മാറ്റുകയും അവിടുത്തെ പരിശോധനയില്‍ Transient Ishemic Attack ആണെന്ന് കണ്ടെത്തുകയും ചെയ്തു. (Medical Report attached).
തുടര്‍ന്ന് വീണ്ടും സൗഖ്യാ ആശുപത്രിയില്‍ എത്തിച്ച എന്റെ കണ്ണുകളുടെ അവസ്ഥ വളരെ പരിതാപകരമായതിനാല്‍ കണ്ണുകളുടെ ചികിത്സയ്ക്കായി അഗര്‍വാള്‍ ഐ ഹോസ്പിറ്റലിലേക്ക് മാറ്റി. അവിടെ എന്റെ കണ്ണുകളെ പരിശോധിച്ചശേഷം ഡോക്ടര്‍മാര്‍ പറഞ്ഞത് ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി നില്‍ക്കുന്നതിനാലും യഥാസമയം ചികിത്സ കിട്ടാത്തതിനാലും രണ്ടു കണ്ണുകളിലേക്കുമുള്ള രക്തധമനികള്‍ പൊട്ടി കണ്ണില്‍ രക്തം നിറഞ്ഞിരിക്കുകയാണെന്നും വലതുകണ്ണിന്റെ റെറ്റിന ചരുങ്ങി റെറ്റിനയും ഞരമ്പുകളും തമ്മിലുള്ള ബന്ധം വേര്‍പെടുന്ന അവസ്ഥയില്‍ ആണെന്നുമാണ്. (Medical Report attached).
കണ്ണിനുള്ള ചികിത്സകളുടെ പ്രഥമഘട്ടമായി രണ്ട് കണ്ണുകളുടെയും കാറ്ററാക്ട് ഓപ്പറേഷനുകള്‍ നടത്തുകയും Lucentis Injection എടുക്കുകയും ചെയ്തു.
പക്ഷേ ഈ ചികിത്സകള്‍ മതിയാവില്ലെന്നും അടിയന്തിരമായി വലതുകണ്ണിന് Vitrectomy എന്ന മേജര്‍ സര്‍ജറി നടത്തണമെന്നും അഗര്‍വാള്‍ ഹോസ്പിറ്റലില്‍ ഇന്‍പേഷ്യന്റ് ആയി ചികിത്സിക്കാന്‍ സൗകര്യമില്ലാത്തതുകൊണ്ടും സര്‍ജറി നടത്തിയാല്‍ ഒരു മാസമെങ്കിലും പൂര്‍ണ്ണമായും റസ്റ്റ് എടുക്കണമെന്നുള്ളതുകൊണ്ടും ഷുഗര്‍ നിയന്ത്രണവിധേയമല്ലാത്തതുകൊണ്ടും ഇപ്പോള്‍ ഈ Vitrectomy Surgery നടത്താന്‍ കഴിയില്ലെന്നും ഡോക്ടര്‍മാര്‍ അറിയിക്കുകയുണ്ടായി. (Medical Report attached).

ചുരുക്കത്തില്‍ ഹൈക്കോടതിയില്‍ നിന്നും സ്വന്തം ചെലവില്‍ ചികിത്സ നടത്താന്‍ ലഭിച്ച അനുമതിപ്രകാരം ചികിത്സയ്ക്ക് ആശുപത്രിയില്‍ പോയിട്ടും പൂര്‍ണ്ണമായ ചികിത്സ ലഭിക്കാതെ കണ്ണിന്റെ കാഴ്ച പൂര്‍ണ്ണമായും നഷ്ടപ്പെടുന്ന ഒരവസ്ഥയിലൂടെ വേദനിച്ചുമാണ് ആ ആശുപത്രിയില്‍ നിന്നും ഞാന്‍ പോകുന്നത്.
കണ്ണുകളുടെ പ്രാഥമിക ഓപ്പറേഷന്‍ നടന്നതിനാല്‍ ബെഡ് റസ്റ്റ് വേണെമെന്ന് കണ്ണ് ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരുന്നതിനാല്‍ പിന്നീട് സൗഖ്യ ഹോസ്പിറ്റലില്‍ തുടര്‍ ചികിത്സ ചെയ്യാന്‍ പറ്റാത്ത സാഹചര്യം ഉണ്ടാവുകയും അവിടുന്ന് ചികിത്സ പൂര്‍ത്തിയാക്കാതെ ''മറ്റൊരവസരത്തില്‍ വീണ്ടും ചികിത്സയ്ക്ക് എത്തണം'' എന്ന നിര്‍ദ്ദേശത്തോടെ 21-02-2013-ല്‍ എന്നെ സൗഖ്യാ ഹോസ്പിറ്റലില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുകയുണ്ടായി. (Discharge sumary attached).ഇതു സംബന്ധിച്ച വിവരങ്ങള്‍ ദി ഹിന്ദു തുടങ്ങിയ ദേശീയ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.
ചുരുക്കത്തില്‍ രണ്ടവര്‍ഷത്തിലധികമായി ലക്ഷകണക്കിന് രൂപ ചെലവ് ചെയ്തും ഒരുപാട് കഠിനാദ്ധ്വാനം ചെയ്തും നടത്തിയ നിയമപോരാട്ടങ്ങള്‍ക്ക് ഒടുവില്‍ 'സ്വന്തം ചിലവില്‍ ചികിത്സ നടത്താന്‍' ലഭിച്ച അനുമതിയുമായി ആശുപത്രിയിലേക്ക് പോയിട്ട് ഉദ്ദേശിച്ച ചികിത്സ ലഭ്യമാകാതെയും പല പുതിയ രോഗങ്ങളുമായും തിരികെ വീണ്ടും ജയിലിലേക്ക് ഞാന്‍ മടങ്ങിപോരുകയുമാണുണ്ടായത്.
ഇങ്ങനെ രോഗാതുരമായ ശരീരവും വേദനിക്കുന്ന മനസ്സുമായി ബാംഗ്ലൂര്‍ സെന്‍ട്രല്‍ ജയിലിന്റെ ഇടുങ്ങിയ സെല്ലിലേക്ക് ഞാന്‍ വീണ്ടും എത്തിയതിന്റെ അടുത്തദിവസം ടൈംസ് ഓഫ് ഇന്ത്യ എന്ന പ്രമുഖ ഇംഗ്ലീഷ് പത്രവും കര്‍ണ്ണാടകത്തിലെ ചില കന്നഡ ചാനലുകളും എന്നെ ബന്ധപ്പെടുത്തി പടച്ചുവിട്ട ഒരു കൊടുംക്രൂരത കാരണം ഉണ്ടായ വല്ലാത്ത ഹൃദയവേദനയും ദുഃഖവുമാണ് അങ്ങേയ്ക്ക് ഇങ്ങനെ ഒരു കത്തെഴുതുന്നതിന് എന്നെ പ്രേരിപ്പിച്ച പ്രധാന കാരണം.
Most Respected His Excellancy,
23-02-2013-ലെ ടൈംസ് ഓഫ് ഇന്ത്യ പത്രത്തിന്റെ 8-ാം പേജില്‍ Madani Likely to be Probed എന്ന ഹെഡ്ഡിംങ്ങോടെ 3 കോളത്തില്‍ കൊടുത്ത വാര്‍ത്ത പത്രധര്‍മ്മത്തിന്റെ സര്‍വ്വസീമകളും ലംഘിക്കുന്നതായിരിന്നു
ഹൈദരാബാദില്‍ ഏതോ ദുഃഷ്ശക്തികള്‍ നടത്തിയ സ്‌ഫോടനത്തോട് എന്നെ ബന്ധപ്പെടുത്താനുള്ള നികൃഷ്ടമായ ഉദ്ദേശമായിരുന്നു ആ വാര്‍ത്തക്ക് പിന്നിലുള്ളത്. ഏതൊ ഒരു അബു ഉസ്താദിന് ഹൈദരാബാദ് സ്‌ഫോടനത്തോട് ബന്ധം ഉണ്ടെന്നും അദ്ദേഹവും ഞാനുമായി Closs Associates ആണെന്നും അദ്ദേഹത്തിന്റെ മദ്രസയില്‍ ഞാന്‍ നിരവധി തവണ പ്രസംഗം നടത്തിയിട്ടുണ്ടെന്നും തുടങ്ങി പച്ചക്കള്ളങ്ങളുടെ ഒരു ഘോഷയാത്രയായിരുന്നു ആ വാര്‍ത്തയില്‍. ഉടനെ തന്നെ അന്വേഷണ ഉദ്യോഗസ്ഥന്മാര്‍ എന്നെ പരപ്പന അഗ്രഹാര ജയിലില്‍ വന്ന് ചോദ്യം ചെയ്യുമെന്നും വാര്‍ത്തയുണ്ടായിരുന്നു. (Paper cutting attached).
എനിക്ക് മനസ്സാ വാചാ കര്‍മ്മണാ ബന്ധമില്ലാത്ത കുറേകാര്യങ്ങള്‍ ടൈംസ് ഓഫ് ഇന്ത്യയെപ്പോലെ ഉത്തരവാദപ്പെട്ട ഒരു പത്രം എഴുതി വിട്ടതോടെ ആ വാര്‍ത്തയുടെ ചുവട് പിടിച്ച് കര്‍ണ്ണാടകത്തിലെ സമയാ ചാനല്‍ ഉള്‍പ്പെടെ ചില ചാനലുകളും നികൃഷ്ടലക്ഷ്യത്തോടെ ഇങ്ങനെ ഒരു വാര്‍ത്ത കൊടുത്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുവാന്‍ തുടങ്ങി. ഇങ്ങനെ ഒരു വാര്‍ത്ത പ്രചരിപ്പിക്കപ്പെട്ടതോടെ ജയിലിനുള്ളിലെ സഹതടവുകാര്‍ പോലും എന്നെ സംശയത്തോടും വിദ്വേഷത്തോടും കൂടി നോക്കുന്ന സാഹചര്യം ഉണ്ടായി. ജയിലിലെ ചില ഗ്രൂപ്പ് തടവുകാരില്‍ നിന്നും എനിക്ക് ശാരീരിക ഭീഷണി ഉണ്ടാകുന്ന സാഹചര്യം വരെ ഉണ്ടായി.
കുറേ നാളുകള്‍ക്ക് മുമ്പ് ബോംബെയില്‍ ഒരു സ്‌ഫോടനം നടന്നതിന്റെ തൊട്ടടുത്ത ദിവസവും ഇതേ ടൈംസ് ഓഫ് ഇന്ത്യ''സ്‌ഫോടനത്തില്‍ മദനിയുടെ പങ്ക് അന്വേഷിക്കുന്നതിന് അന്വേഷണസംഘം ഉടനെ ബാംഗ്ലൂര്‍ ജെയിലില്‍ എത്തും'' എന്ന വാര്‍ത്ത പ്രചരിപ്പിച്ചു. അന്നും ചില ചാനലുകള്‍ ഇത് ഏറ്റെടുത്തു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.