മഅ്ദനി രാഷ്ട്രപതിക്കയച്ച കത്തിന്റെ പൂര്‍ണ രൂപം. ഭാഗം- 2
ജയിലില്‍ അടയ്ക്കപ്പെടുമ്പോള്‍ കാഴ്ചശക്തിക്ക് യാതൊരു തകരാറും ഇല്ലാതിരുന്ന എനിക്ക് 3 വര്‍ഷത്തോളമാകുന്ന ജയില്‍ വാസം എന്റെ വലതുകണ്ണിന്റെ കാഴ്ചശക്തി പൂര്‍ണ്ണമായും ഇടതുകണ്ണിന്റെ കാഴ്ചശക്തി 75 ശതമാനവും നഷ്ടപ്പെട്ടുകഴിഞ്ഞു.
എന്നെ ബാംഗ്ലൂര്‍ പോലീസ് കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തതിന്റെ അടുത്തദിവസം മുതല്‍ തന്നെ എന്റെ കുടുംബവും എനിക്ക് നീതി ലഭ്യമാക്കുവാന്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന Justice for Madany Forum വും മുന്‍കൈയെടുത്ത് എനിക്ക് വേണ്ടി നിയമപോരാട്ടങ്ങള്‍ ആരംഭിച്ചു.
ബാംഗ്ലൂര്‍ സെഷന്‍സ് കോടതി, ഹൈക്കോടതി, സുപ്രീം കോടതി എന്നിവിടങ്ങളില്‍ സമര്‍പ്പിക്കപ്പെട്ട ജാമ്യാപേക്ഷകള്‍ തള്ളി.
ബോംബ് ബ്ലാസ്റ്റ് എന്നും തീവ്രവാദക്കേസ് എന്നും കേള്‍ക്കുമ്പോള്‍ തന്നെ പ്രതിചേര്‍ക്കപ്പെട്ടിരിക്കുന്നത് നിരപരാധിയാണോ കുറ്റവാളിയാണോ എന്നൊന്നും കേള്‍ക്കാന്‍ പോലും തയ്യാറാകാതെ മുന്‍വിധിയോടുകൂടി മാത്രം കേസിനെ എടുക്കുകയും വിധിപറയുകയൂം ചെയ്യുന്ന നമ്മുടെ ജൂഡീഷ്യല്‍ സംവിധാനത്തിന്റെ ബലിയാടാണ് ഞാന്‍.
ജാമ്യാപേക്ഷ കര്‍ണ്ണാടകയിലെ കോടതികള്‍ തള്ളിയതിന് ശേഷം സുപ്രീംകോടതിയെ സമീപിച്ചപ്പോള്‍ എന്റെ ജാമ്യാപേക്ഷ ആദ്യം എത്തിയ ബെഞ്ചില്‍ ''പോലീസ് ഇങ്ങനെ ഒരു കേസ് എടുത്തതില്‍ സംശയവും അത്ഭുതവും തോന്നുന്നു എന്ന്'' പറഞ്ഞ് ഹോണറബിള്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു എനിക്ക് ജാമ്യം തരാന്‍ തയ്യാറായപ്പോള്‍ അതേബെഞ്ചിലെ ഹോണറബില്‍ ജസ്റ്റിസ് ജ്ഞാന്‍സുധാമിശ്ര ജാമ്യം നല്‍കുന്നതിന് വിയോജിപ്പ് രേഖപ്പെടുത്തുകയും ജഡ്ജിമാരുടെ ഇടയിലെ അഭിപ്രായവ്യത്യാസം കാരണം ജാമ്യാപേക്ഷ ചീഫ് ജസ്റ്റിസിന്റെ പരിഗണനക്ക് വിട്ടുകൊടുക്കുകയും ചെയ്തു.
കേസ് നിരവധി ഹിയറിങ്ങ് തീയതികള്‍ മാറ്റിമാറ്റിവച്ച് ദീര്‍ഘകാലം നീണ്ടുപോയതിന് ശേഷം അവസാനം ഹോണറബിള്‍ ജസ്റ്റിസ് ജെ എം പഞ്ചാല്‍ ഹോണറബിള്‍ ജസ്റ്റിസ് എച്ച് ആര് ഗോഖലെ എന്നിവരുടെ ബെഞ്ചില്‍ കേസ് വന്നു. എന്റെ അഡ്വക്കേറ്റിന്റെ വാദം കേട്ടപ്പോള്‍ ''ഈ കേസില്‍ കൂടുതല്‍ വാദങ്ങള്‍ കേള്‍ക്കേണ്ടതുണ്ടെന്നാണ് തോന്നുന്നത്'' എന്ന് അഭിപ്രായപ്പെട്ടുകൊണ്ട് കേസ് സമ്മര്‍ വെക്കേഷന് ശേഷം 'വിശദമായ വാദം കേള്‍ക്കാന്‍ വേണ്ടി മാറ്റിവെച്ചു.
അവസാനം എന്റെ ജാമ്യാപേക്ഷ ഏകദേശം ഒരു വര്‍ഷത്തോളം സുപ്രീം കോടതിയിലെ വിവിധ ബെഞ്ചുകളില്‍ മാറിമാറി വന്നശേഷം അവസാനം മറ്റൊരു ബെഞ്ചിന്റെ പരിഗണനക്ക് വന്നു. എന്റെ അഡ്വക്കേറ്റുമാരായ സീനിയര്‍ അഡ്വ. ശ്രീ. സുശീല്‍കുമാര്‍, ശ്രീ ജവഹര്‍ ലാല്‍ ഗുപ്ത എന്നിവര്‍ കോടതിയില്‍ എഴുന്നേറ്റുനിന്നപ്പോള്‍ തന്നെ യാതൊരു വാദവും കേള്‍ക്കുന്നതിന് മുന്‍പ് തന്നെ ''ഈ കേസില്‍ ജാമ്യം തരാന്‍ ഉദ്ദേശിക്കുന്നില്ല. ചികിത്സയുടെയോ മറ്റോ കാര്യം ഉണ്ടെങ്കില്‍ പറയുക'' എന്ന് പറഞ്ഞുകൊണ്ട് അപ്പോള്‍ തന്നെ ജാമ്യാപേക്ഷ തള്ളുകയുമാണുണ്ടായത്.
Most Respected His Excellancy,
ഒരു ഇന്ത്യന്‍ പൗരന് അനുഭവിക്കേണ്ടിവരുന്ന ഈ ദുരവസ്ഥ ഈ രാജ്യത്തിന്റെ പ്രഥമപൗരനും രാഷ്ട്രപതിയുമായ അങ്ങ് മനസ്സിലാക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. നീണ്ട ഒന്‍പതര വര്‍ഷം തമിഴ്നാട്ടിലെ ജയിലുകളില്‍ അടക്കപ്പെട്ട എനിക്കെതിരെ ഒരൊറ്റ സാക്ഷിയേയോ,മെറ്റീരിയല്‍ എവിഡന്‍സ് ആയി ഒരു കഷണം പേപ്പര്‍ എങ്കിലുമോ കോടതിയില്‍ ഹാജരാക്കാന്‍ കഴിയാതെ അവസാനം പൂര്‍ണ്ണ നിരപരാധിയാണെന്ന് ട്രയല്‍ കോര്‍ട്ടും ഹൈക്കോടതിയും എല്ലാം പ്രഖ്യാപിച്ച് പുറത്തുവന്ന എനിക്ക് എന്റെ ജീവിതത്തില്‍ നഷ്ടപ്പെട്ടുപോയ ഒരു പതിറ്റാണ്ടാണ്.
തകര്‍ന്നുപോയ എന്റെ ആരോഗ്യത്തിനും വിധയവെപ്പോലെ നിരവധി പ്രയാസങ്ങളും സാമ്പത്തിക പരാധീനതകളും സഹിച്ച് ഒരു പതിറ്റാണ്ട് ജീവിച്ച എന്റെ ഭാര്യക്കും ജയിലിലേക്ക് പിടിച്ചുകൊണ്ടു പോകുമ്പോള്‍ 3 വയസ്സുണ്ടായിരുന്ന എന്റെ മൂത്തമകനും 6 മാസം പ്രായമുണ്ടായിരുന്ന ഇളയമകനും നഷ്ടപ്പെട്ടുപോയ പിതാവിന്റെ സ്നേഹത്തിനും പകരം ഒരു സോറിപോലും പറയാന്‍ നമ്മുടെ ഒരു രാജ്യത്തെ ഒരു സംവിധാനത്തിനും കഴിഞ്ഞിട്ടില്ല എന്നത് എത്രത്തോളം പ്രായസകരമായിരുന്നു.
PART 3: കോയമ്പത്തൂരിലെ നീണ്ട പത്തു വര്‍ഷത്തെ പീഡനം
PART 1: മഅദനി രാഷ്ട്രപതിക്കയച്ച കത്തിന്റെ പൂര്‍ണ രൂപം

നിരപരാധിയായ ഒരാളെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്യുക, ജാമ്യത്തിന് വേണ്ടി സമീപിക്കുന്ന സെഷന്‍സ് കോടതിയും ഹൈക്കോടതിയും പ്രോസിക്യൂഷന് പറയുന്നത് മാത്രം സ്വീകരിച്ച് ജാമ്യം തള്ളുക, ശേഷം ഇന്ത്യയുടെ പരമോന്നത നീതിപീഠത്തെ സമീപിക്കുകയും ജാമ്യാപേക്ഷ പരിഗണനക്ക് വന്ന ബെഞ്ചിലെ ഒരു ജഡ്ജി ഈ കേസ് ജാമ്യം നല്കാന് തികച്ചും അര്‍ഹമായ കേസ് ആണെന്ന് പറയുകയും മറ്റൊരു ജഡ്ജി വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്തതിനാല്‍ ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിലേക്ക് റഫര്‍ ചെയ്യുക, ശേഷം മറ്റൊരു ബെഞ്ചില്‍ വരിക അപ്പോള്‍ വിശദമായ വാദം കേള്‍ക്കാന്‍ വേണ്ടി മാറ്റി വെക്കുക, വീണ്ടും മാസങ്ങള്‍ക്കു ശേഷം മറ്റൊരു ബെഞ്ചില്‍ വരിക ആ ബെഞ്ച് ''നിങ്ങള്‍ ഒന്നും വാദിക്കേണ്ട. ജാമ്യം തരില്ല'' എന്ന് അഡ്വക്കേറ്റുമാര്‍ എഴുന്നേല്‍ക്കുന്നതിന് മുന്‍പ് തന്നെ പ്രഖ്യാപിക്കുക, ഒരു നിരപരാധിയും കഠിനരോഗങ്ങള്‍ക്ക് വലയുന്നവുമായ ഒരു ഇന്ത്യന്‍ പൗരന് നീതിക്കുവേണ്ടി ഒരു ജാമ്യാപേക്ഷയുമായി ഒരു വര്‍ഷത്തോളം സുപ്രീം കോടതിയില്‍ കറങ്ങേണ്ടിവരികയും ഓരോ അവധിക്കും ഹാജരാകുന്ന വക്കീലുമാര്‍ക്കുവേണ്ടി കടം വാങ്ങിയും ജനങ്ങളില്‍ നിന്ന് പിരിവെടുത്തും ലക്ഷകണക്കിന് രൂപ ഫീസ് കൊടുക്കുകയും അവസാനം ജാമ്യത്തെപ്പറ്റി സംസാരിക്കുകയേ വേണ്ട എന്ന് പറഞ്ഞ് ജാമ്യാപേക്ഷ തള്ളുകയും ചെയ്യുക എന്നത് എത്രത്തോളം വേദനാജനകമാണ്?
ഒരു ഇന്ത്യന്‍ പൗരന് അനുഭവിക്കേണ്ടിവരുന്ന ഈ ദുരവസ്ഥ ഈ രാജ്യത്തിന്റെ പ്രഥമപൗരനും രാഷ്ട്രപതിയുമായ അങ്ങ് മനസ്സിലാക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. നീണ്ട ഒന്‍പതര വര്‍ഷം തമിഴ്നാട്ടിലെ ജയിലുകളില്‍ അടക്കപ്പെട്ട എനിക്കെതിരെ ഒരൊറ്റ സാക്ഷിയേയോ,മെറ്റീരിയല്‍ എവിഡന്‍സ് ആയി ഒരു കഷണം പേപ്പര്‍ എങ്കിലുമോ കോടതിയില്‍ ഹാജരാക്കാന്‍ കഴിയാതെ അവസാനം പൂര്‍ണ്ണ നിരപരാധിയാണെന്ന് ട്രയല്‍ കോര്‍ട്ടും ഹൈക്കോടതിയും എല്ലാം പ്രഖ്യാപിച്ച് പുറത്തുവന്ന എനിക്ക് എന്റെ ജീവിതത്തില്‍ നഷ്ടപ്പെട്ടുപോയ ഒരു പതിറ്റാണ്ടാണ്.
തകര്‍ന്നുപോയ എന്റെ ആരോഗ്യത്തിനും വിധയവെപ്പോലെ നിരവധി പ്രയാസങ്ങളും സാമ്പത്തിക പരാധീനതകളും സഹിച്ച് ഒരു പതിറ്റാണ്ട് ജീവിച്ച എന്റെ ഭാര്യക്കും ജയിലിലേക്ക് പിടിച്ചുകൊണ്ടു പോകുമ്പോള്‍ 3 വയസ്സുണ്ടായിരുന്ന എന്റെ മൂത്തമകനും 6 മാസം പ്രായമുണ്ടായിരുന്ന ഇളയമകനും നഷ്ടപ്പെട്ടുപോയ പിതാവിന്റെ സ്നേഹത്തിനും പകരം ഒരു സോറിപോലും പറയാന്‍ നമ്മുടെ ഒരു രാജ്യത്തെ ഒരു സംവിധാനത്തിനും കഴിഞ്ഞിട്ടില്ല എന്നത് എത്രത്തോളം പ്രായസകരമായിരുന്നു.
PART 3: കോയമ്പത്തൂരിലെ നീണ്ട പത്തു വര്‍ഷത്തെ പീഡനം
PART 1: മഅദനി രാഷ്ട്രപതിക്കയച്ച കത്തിന്റെ പൂര്‍ണ രൂപം
Keywords : Abdul Nasar Madani, Letter, President, Jail, Kerala, Full Matter of Letter, Prime Minister, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.