രാജ്യത്ത് തീവ്രവാദം അവസാനിക്കുകയാണോ വര്‍ധിക്കുകയാണോ ചെയ്യുന്നത്?
May 19, 2013, 07:39 IST
മഅ്ദനി രാഷ്ട്രപതിക്കയച്ച കത്തിന്റെ പൂര്‍ണ രൂപം. ഭാഗം- 12
ഇത്തരം പ്രവര്‍ത്തനങ്ങള്‍ കൊണ്ടും എന്നെപ്പോലെയുള്ള വികലാംഗനും രോഗിയുമായ ഭരണഘടനാനുസൃതമായ ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ ചെയര്‍മാനുമായി പ്രവര്‍ത്തിക്കുന്ന ഒരു വലിയ വിദ്യാഭ്യാസ സ്ഥാപനത്തിന് നേതൃത്വം കൊടുത്തുകൊണ്ടിരിക്കുന്ന നിരപരാധിയായ ഒരാളെ കേസില്‍ കുടുക്കി പതിറ്റാണ്ടുകള്‍ ജയിലില്‍ അടയ്ക്കുന്നതിന് ശ്രമിച്ചാല്‍ നമ്മുടെ രാജ്യത്ത് തീവ്രവാദം അവസാനിക്കുമെന്നാണോ വര്‍ദ്ധിക്കുകയാണോ ചെയ്യുന്നതെന്ന് അങ്ങയെപ്പോലെ ഉയര്‍ന്ന മതേതരബോധവും രാഷ്ട്രീയബോധവുമുള്ള ഒരാളിന് മനസ്സിലാകുമല്ലോ?
കോടതി എന്നെ പോലീസ് കസ്റ്റഡയില്‍ വെക്കാന്‍ അനുവദിച്ചിരുന്ന ഓരോ ദിവസവും ഞാന്‍ അന്വോഷണ ഉദ്യോഗസ്ഥനോട് ചോദിച്ചുകൊണ്ടിരുന്നു ഇതുവരെയും എന്നെ എന്തിനാണ് നിങ്ങള്‍ അറസ്റ്റ് ചെയ്തതെന്ന് പറഞ്ഞില്ലല്ലോ?എന്ന് തൃപ്തികരമായ ഒരു മറുപടിയും അവര്‍ നല്‍കിയില്ല.അവര്‍ പറഞ്ഞുകൊണ്ടിരുന്നത് ''ബാംഗ്ലൂര്‍ സ്‌ഫോടനം നടക്കുമെന്ന് താങ്കള്‍ക്ക് അറിയാമായിരുന്നു'' എന്നാണ്.
എനിക്ക് അറിയുമായിരുന്നില്ല എന്ന് ഞാന്‍ ആവര്‍ത്തിക്കുമ്പോഴെല്ലാം അവര്‍ പറഞ്ഞുകൊണ്ടിരുന്നത് ''അങ്ങനെ കേസിലെ ഒന്നാം പ്രതി നസീര്‍ മൊഴി നല്‍കിയിട്ടുണ്ട്' എന്നാണ്. നസീര്‍ ഉള്‍പ്പെടെ ബാംഗ്ലൂര്‍ ജയിലില്‍ ഉണ്ടായിരുന്ന മുഴുവന്‍ പ്രതികളെയും എന്റെ അറസ്റ്റിനോടനുബന്ധിച്ച് കോടതി വഴി കസ്റ്റഡിയിലെടുത്ത് മടിവാളയിലെ ഇന്റൊറോഗേഷന്‍ സെന്ററിലെ സെല്ലുകളില്‍ വെച്ചിട്ടുണ്ടായിരുന്നു.
എ1 നസീര്‍ എനിക്കെതിരെ മൊഴി നല്‍കിയതുകൊണ്ടാണ് എന്നെ അറസ്റ്റ് ചെയ്തത് എന്ന് ഉദ്യോഗസ്ഥര്‍ പറയുമ്പോഴെല്ലാം ഞാന്‍ അന്വോഷണ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടുകൊണ്ടിരുന്നു, നിങ്ങള്‍ പറയുന്ന ഈ നസീറിനെ എന്റെ മുന്നില്‍ കൊണ്ടുവന്ന് ഒന്നു പറയിപ്പിക്കുക. ബാംഗ്ലൂര്‍ സ്‌ഫോടനത്തെപ്പറ്റി എനിക്ക് അറിയാമായിരുന്നുവെന്ന്'' . ഞാന്‍ കസ്റ്റഡിയിലായിരുന്ന 9 ദിവസവും അവര്‍ അതിന് തയ്യാറായില്ല. എന്നെ കോടതിയില്‍ ഹാജരാക്കേണ്ടതിന്റെ തൊട്ടുമുമ്പത്തെ രാത്രിയില്‍ എന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് എ1 നസീറിനെ മുഖംമൂടിയണിയിപ്പിച്ച് എന്റെ മുന്നില്‍ കൊണ്ടുവന്ന ഉദ്യോഗസ്ഥരുടെ അനുവാദത്തോടെ ഞാന്‍ തന്നെ അയാളോട് ചോദിച്ചു, നസീര്‍ താങ്കളും സംഘവും ബാംഗ്ലൂരില്‍ ബോംബ് സ്‌ഫോടനം നടത്തുമെന്ന് എപ്പോഴെങ്കിലും ഫോണ്‍ വഴിയോ നേരിട്ടോ മറ്റ് എങ്ങിനെയെങ്കിലും എന്നെ അറിയിച്ചിരുന്നുവോ? എനിക്ക് ഇക്കാര്യത്തെപറ്റിയെന്തെങ്കിലും അറിവുണ്ടായിരുന്നോ? എന്ന്.
Most Respected Your Excellancy,

അപ്പോള്‍ വളരെ പരുഷസ്വരത്തില്‍ അയാള്‍ പറഞ്ഞ മറുപടി, ''താങ്കള്‍ രാഷ്ട്രീയക്കാരനും ഡെമോക്രാറ്റിക് വഴിയില്‍ പ്രവര്‍ത്തനം നടത്തുന്നയാളാണ്, താങ്കള്‍ ഞങ്ങളുടെ ശത്രുവാണ്. ഞങ്ങള്‍ എന്തിന് ബോംബ് വെക്കുന്ന കാര്യം താങ്കളോട് ആലോചിക്കണം? ഞങ്ങള്‍ പലപ്പോഴും താങ്കള്‍ക്ക് താക്കീത് തന്നിരുന്നതാണ്. താങ്കള്‍ അത് അംഗീകരിച്ചില്ല. നസീറിന്റെ അര്‍ത്ഥശങ്കക്കിടയില്ലാത്ത ഈ മറുപടിക്ക് ശേഷം അവിടെയുണ്ടായിരുന്ന മുഴുവന്‍ ഉദ്യോഗസ്ഥരോടും ഞാന്‍ ചോദിച്ചു. ഇനി എനിക്കെതിരെ നിങ്ങള്‍ക്ക് എന്ത് പറയുവാനുള്ളത്്?. എല്ലാവരും നിശബ്ദരാവകുയാണ് ചെയ്തത്. അവസാനം കോടതി അനുവദിച്ച പോലീസ് കസ്റ്റഡി തീര്‍ന്ന് എന്നെ വീണ്ടും കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിന് മുമ്പ് എന്റെ അറസ്റ്റ് ഉള്‍പ്പെടെ മുഴുവന്‍ എപ്പിസോഡുകള്‍ക്കും നേതൃത്വം കൊടുത്ത ബാംഗ്ലൂര്‍ സിറ്റി പോലീസ് ജോയിന്റ് കമ്മീഷ്ണര്‍ അലോക് കുമാര്‍ ഐ.പി.എസ്. മറ്റ് മുഴുവന്‍ ഉദ്യോഗസ്ഥരുടെയും മുന്നില്‍ വെച്ച് എന്നോട് പറഞ്ഞ വാക്കുകള്‍ ഇതായിരുന്നു.
''മിസ്റ്റര്‍ മദനി! ഈ ബാംഗ്ലൂര്‍ ബോംബ് സ്‌ഫോടനക്കേസില്‍ താങ്കള്‍ക്ക് യാതൊരു ബന്ധവുമില്ലായിരിക്കാം. താങ്കള്‍ നിരപരാധി ആയിരിക്കാം. പക്ഷേ ഹിന്ദുവിശ്വാസപ്രകാരം പുനര്‍ജന്മം എന്ന ഒന്നുണ്ട്. ഒരാള്‍ അയാളുടെ ആദ്യജന്മത്തില്‍ എന്തെങ്കിലും തെറ്റ് ചെയ്യുകയും അയാള്‍ അതിന്റെ ശിക്ഷ അപ്പോള്‍ അനുഭവിച്ചിട്ടില്ലെങ്കില്‍ അയാളുടെ പുനര്‍ജന്മത്തില്‍ അയാള്‍ അതിന്റെ ശിക്ഷ അനുഭവിക്കും എന്നാണ്. താങ്കള്‍ താങ്കളുടെ പുനര്‍ജന്മത്തില്‍ എന്തെങ്കിലും തെറ്റ് ചെയ്തതിന്റെ ശിക്ഷ ആയിരിക്കാം ഇപ്പോള്‍ ഈ കേസില്‍ കുടുക്കപ്പെട്ടത”്.
PART 13: ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും...
PART 11: പോലീസ് കസ്റ്റഡിയിലെ പീഡനം

Keywords : Abdul Nasar Madani, Jail, President, Letter, Kerala, Full Matter of Letter, Prime Minister, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.