മഅ്ദനി രാഷ്ട്രപതിക്കയച്ച കത്തിന്റെ പൂര്‍ണ രൂപം. ഭാഗം- 13
ഒരു ജനാധിപത്യ മതേതരരാജ്യത്ത് 'ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുത്'' എന്ന് ഉദ്‌ഘോഷിക്കപ്പെട്ടുകൊണ്ടിരിക്കുന്ന രാജ്യത്ത് പുനര്‍ജന്മസിദ്ധാന്തത്തിന്റെ പേരുപറഞ്ഞ് നിര്‍ബന്ധിച്ചും വികലാംഗനും രോഗിയും 10 കൊല്ലം അകാരണമായി കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ചതിനെ ഇന്ത്യന്‍ നീതിശാസ്ത്രത്തില്‍ ന്യായീകരണത്തിന്റെ എന്തുവഴികളാണുള്ളത്.
പോലീസ് കസ്റ്റഡിയില്‍ കഴിഞ്ഞ് വീണ്ടും കോടതിയില്‍ ഹാജരാക്കിയ എന്നെ കോടതി വീണ്ടും റിമാന്‍ഡ് ചെയ്ത് ബാംഗ്ലൂര്‍ പരപ്പന അഗ്രഹാര ജയിലിലേക്ക് അയച്ചു.
ജയില്‍ ഹോസ്പിറ്റലിലെ 7-ാം നമ്പര്‍ സെല്ലില്‍ എന്നെ അടയ്ക്കുമ്പോള്‍ തന്നെ എനിക്കെതിരെ വളരെ നേരത്തെ തന്നെ ആസൂത്രണം ചെയ്യപ്പെട്ട ജയില്‍ വാസമായിരുന്നു ഇതെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു. കാരണം എന്നെ അടയ്ക്കപ്പെട്ട സെല്‍ ഞാന്‍ എത്തുന്നതിന് മുമ്പ് തന്നെ 24 മണിക്കൂര്‍ ചലനങ്ങളും റെക്കോര്‍ഡ് ചെയ്യുന്ന സി.സി.ടി.വി. ക്യാമറ ഫിറ്റ് ചെയ്തിട്ടുണ്ടായിരുന്നു. ക്യാമറയുടെ റെക്കോര്‍ഡിങ്ങിന് കോട്ടം തട്ടാതിരിക്കുവാന്‍ എല്ലാ സമയത്തും സെല്ലിലെ പവര്‍ഫുള്‍ ലൈറ്റുകള്‍ ഓണ്‍ ആയിരിക്കണമെന്ന് ജയിലധികൃതര്‍ കല്പിച്ചു. റൂമില്‍ കത്തി നിലനില്‍ക്കുന്ന അതിശക്തമായ ലൈറ്റിന്റെ പ്രകാശത്തില്‍ ഉറങ്ങാന്‍ കഴിയാത്ത ഞാന്‍ ഉറങ്ങുന്ന സമയത്ത് ശക്തിയേറിയ ലൈറ്റുകള്‍ ഓഫ് ആക്കി ശക്തികുറഞ്ഞ ലൈറ്റുകള്‍ ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ടുനോക്കി. ''ഞങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. മുകളില്‍ നിന്നുള്ള ഓര്‍ഡര്‍ ആണ് എന്നാണ് ജയില്‍ ഡി.ഐ.ജി. ശ്രീ. വിശ്വനാഥയ്യ മറുപടി നല്‍കിയത്.
Most Respected His Excellency,
അയ്യായിരത്തോളം തടവുകാരുള്ള ബാംഗ്ലൂര്‍ ജയിലില്‍ വിവിധരാജ്യങ്ങളില്‍ നിന്നുള്ള തടവുകാര്‍ ഉണ്ട്. അന്താരാഷ്ട്ര മയക്കുമരുന്ന് കള്ളക്കടത്തു സംഘത്തിലെ തലവന്മാരായ സൗത്ത് ആഫ്രിക്കക്കാരനും കാനഡക്കാരും മുതല്‍ തീവ്രവാദക്കേസുകളിലെ പ്രതികളായ പാക്കിസ്ഥാന്‍ പൗരന്മാര്‍വരെയുള്ള ഒരാളുടെ സെല്ലിലും അവരെ നിരീക്ഷിക്കാന്‍ സി.സി.ടി.വി. ഫിറ്റ് ചെയ്യാത്തവര്‍ എനിക്കായി പ്രത്യേകം സെല്‍ തയ്യാറാക്കി അതില്‍ ക്യാമറയും ശക്തിയേറിയ ലൈറ്റും ഫിറ്റ് ചെയ്ത് തയ്യാറായിരുന്നത് തന്നെ എന്റെ അറസ്റ്റിന്റെ പിന്നിലെ ആസൂത്രണം എത്ര വിദഗ്ധമായിരുന്നുവെന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു. റൂമില്‍ 24 മണിക്കൂറും പ്രകാശിച്ചുകൊണ്ടിരുന്ന ലൈറ്റിന്റെ ശക്തികാരണം ഉറങ്ങുവാന്‍ കഴിയാതായ എനിക്ക് അവസാനം Sleeping lessness ഉറക്കമില്ലായ്മ എന്ന രോഗം പിടിപെടുകയും ഗുളിക കഴിച്ചാല്‍ പോലും ഉറങ്ങാന്‍ കഴിയാത്ത അവസ്ഥ ഉണ്ടാവുകയും ചെയ്തു.
ജയില്‍ അധികൃതരോടുള്ള എന്റെ അപേക്ഷകളെല്ലാം വനരോദനം ആയപ്പോള്‍ അവസാനം എന്റെ റൂമില്‍ ശക്തിയേറിയ ലൈറ്റുകള്‍ രാത്രിയില്‍ പ്രകാശിപ്പിക്കുന്നത് ഒഴിവാക്കുന്നതിന് തീരുമാനം ഉണ്ടാകണം എന്നാവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശകമ്മീഷന് എന്റെ ഭാര്യയും കേരളത്തിലെ മനുഷ്യാവകാശപ്രവര്‍ത്തകരും പരാതി സമര്‍പ്പിക്കുകയും ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍ ഉണ്ടാവുകയും ചെയ്തതിന് ശേഷമാണ് എന്റെ സെല്ലിലെ ശക്തിയേറിയ ലൈറ്റുകളുടെ എണ്ണം കുറയ്ക്കാന്‍ ജയില്‍ അധികൃതര്‍ തയ്യാറായത്.
എന്‍.എച്ച്.ആര്‍.സി.യുടെ ഇടപെടല്‍ ഉണ്ടായപ്പോഴേക്കും എനിക്ക് നിരന്തരമായ ഉറക്കമില്ലായ്മ കാരണം ശരീരത്തിലെ രോഗങ്ങളെല്ലാം മൂര്‍ച്ഛിക്കുകയും പ്രത്യേകിച്ചും ഡയബറ്റിസ് നിയന്ത്രണവിധേയമല്ലാതാവുകയും അനിയന്ത്രിതമായ ഷുഗര്‍ കാരണം കണ്ണുകളുടെ കാഴ്ചശക്തിക്ക് കാര്യമായ തകരാര്‍ സംഭവിക്കുകയും ചെയ്തു.
ചികിത്സയ്ക്കും മറ്റുമായി ജാമ്യത്തിനായി കോടതികളില്‍ നടത്തിയ നീക്കങ്ങളെല്ലാം വിഫലമാവുകയും ചെയ്തു. അറസ്റ്റ് ചെയ്ത് മൂന്നു വര്‍ഷക്കാലമാകുമ്പോഴും കേസിന്റെ ട്രയല്‍ നടപടികള്‍ എവിടെയുമെത്തിയിട്ടില്ല. ജയില്‍ കെട്ടിടത്തിലെ ഒരു മുറി കോടതിയാക്കി കേസു സംബന്ധമായ ഒരു കാര്യങ്ങളും പുറംലോകമറിയാതെ In-camera Trail ആണ് നടന്നുകൊണ്ടിരിക്കുന്നത്. കൊളോണിയല്‍ ശക്തികളുടെ പട്ടാളകോടതിയെ അനുസ്മരിപ്പിച്ച് ജയിലിനുള്ളിലെ തന്നെ കോടതിയിലാണ് എന്റെ കേസ് നടന്നുകൊണ്ടിരിക്കുന്നത്.
കള്ളക്കേസില്‍ കുടുക്കപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ട എനിക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കേരളത്തിലെ ഭരണപ്രതിപക്ഷ രംഗത്തെ ഒട്ടുമിക്ക രാഷ്ട്രീയപ്രസ്ഥാനങ്ങളും മുഴുവന്‍ മാധ്യമങ്ങളും ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ ഉള്‍പ്പെടെയുള്ള നിരവധി മനുഷ്യസ്‌നേഹികളും രംഗത്തുവരികയും വിചാരണകോടതി, ഹൈക്കോടതി, സുപ്രീം കോടതി തുടങ്ങി എല്ലാ കോടതികളെയും നീതിക്ക് വേണ്ടി ഞാന്‍ സമീപിക്കുകയും ചെയ്തുവെങ്കിലും നീതിയുടെ ഒരു നേരിയ കിരണം പോലും എവിടെനിന്നും എനിക്ക് ലഭിച്ചില്ല.
യഥാസമയം ചികിത്സ ലഭ്യമാകാത്തതുകൊണ്ട് എന്റെ രോഗങ്ങള്‍ മൂര്‍ഛിക്കുകയും പൂര്‍ണ്ണ അനാരോഗ്യാവസസ്ഥയിലാവുകയും ചെയ്തു. ഏറ്റവും വേദനാജനകമായ കാര്യം എന്നെ ബാംഗ്ലൂര്‍ ജയിലില്‍ അടയ്ക്കുനമ്പോള്‍ എന്റെ കാഴ്ചശക്തിക്ക് യാതൊരു തകരാറുമില്ലായിരുന്നു. എനിക്ക് നന്നായി വായിക്കുവാനും എഴുതുവാനും കഴിയുമായിരുന്നു. എന്നാല്‍ യഥാസമയം ചികിത്സ കിട്ടാത്ത ഒറ്റക്കാരണത്താല്‍ എന്റെ വലതുകണ്ണിന്റെ കാഴ്ചശക്തി പൂര്‍ണ്ണമായും നഷ്ടപ്പെട്ടു ഇടതുകണ്ണിന്റെ കാഴ്ചശക്തി മുക്കാല്‍ഭാഗവും നഷ്ടപ്പെട്ടു ഇപ്പോള്‍ ഇടതുകണ്ണിന് കാല്‍ഭാഗം കാഴ്ചശക്തിമാത്രമാണുള്ളത്. അതുകൂടി നഷ്ടപ്പെട്ടു പോയാല്‍ ഞാന്‍ പൂര്‍ണ്ണഅന്ധനായിതീരുന്ന അവസ്ഥയാണ്.
കേസ് ഉടനെയൊന്നും ട്രയല്‍ പൂര്‍ത്തിയായി വിധിപറയുന്ന സാഹചര്യം ഇല്ലായെന്ന് ബോധ്യമാവുകയും കാഴ്ചശക്തി നഷ്ടപ്പെട്ടതുള്‍പ്പെടെ ആരോഗ്യസ്ഥി തകരാറാലാവുകയും ചെയ്ത സാഹചര്യത്തില്‍ ഏതെങ്കിലും നല്ല ഒരു ആശുപത്രിയില്‍ സ്വതന്ത്രമായി ചികിത്സ നടത്തുന്നതിനായി മെഡിക്കല്‍ ഗ്രൗണ്ടില്‍ എങ്കിലും ഒരു ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ട് ഞാന്‍ ട്രയല്‍ കോടതിയെ സമീപിച്ചുവെങ്കിലും നിരാശയായിരുന്നു ഫലം. ശേഷം ഇതേ ആവശ്യമുന്നയിച്ച് കര്‍ണ്ണാടക ഹൈക്കോടതിയെ സമീപിച്ചു. മാസങ്ങളോളം നീണ്ടുപോയ വാദങ്ങള്‍ക്കും മറ്റുനിയമപ്രക്രിയകള്‍ക്കും ശേഷം അവിടെനിന്നും എന്റെ പെറ്റീഷന്‍ തള്ളി.
പക്ഷേ സ്വന്തം ചിലവില്‍ ബാംഗ്ലൂര്‍ Soukya Hospital ല്‍ ആയൂര്‍വ്വേദ ചികിത്സയും കണ്ണുചികിത്സയും നടത്തികൊള്ളാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ഇരിക്കുന്ന പ്രതിക്ക് ഗവണ്‍മെന്റ് ചെലവില്‍ ചികിത്സ നടത്തുകയാണ് പതിവെങ്കിലും കോടതിയില്‍ നിന്ന് കിട്ടിയ ഈ അനുവാദം തന്നെ എന്റെ ഇപ്പോഴത്തെ ആരോഗ്യാവസ്ഥയില്‍ ഒരനുഗ്രഹമായി കണ്ട് സ്വന്തം ചെലവില്‍ ചികിത്സയ്ക്ക് ആശുപത്രിയില്‍ പോകാന്‍ തയ്യാറായ എനിക്ക് ജയിലില്‍ നിന്ന് അനുകൂലസാഹചര്യം ഉണ്ടാകാതിരിക്കുകയാണ് ചെയ്തത്.
PART 14: കേരളത്തിലെ ജനവികാരം
PART 12: രാജ്യത്ത് തീവ്രവാദം അവസാനിക്കുമെന്നാണോ വര്‍ദ്ധിക്കുകയാണോ ചെയ്യുന്നത്?
Keywords : Abdul Nasar Madani, Jail, President, Letter, Kerala, Full Matter of Letter, Prime Minister, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.