മഅ്ദനി രാഷ്ട്രപതിക്കയച്ച കത്തിന്റെ പൂര്‍ണ രൂപം. ഭാഗം-3
1998 മാര്‍ച്ച് മുതല്‍ ഒന്‍പതര വര്‍ഷം അകാരണമായി കോയമ്പത്തൂര്‍ സ്‌ഫോടനക്കേസിന്റെ പേര് പറഞ്ഞ് ജയിലില്‍ അടയ്ക്കപ്പെട്ട ഞാന്‍ 2009 ആഗസ്റ്റില്‍ ജയില്‍ മോചിതനായി കഴിഞ്ഞ് വീണ്ടും 2010 ആഗസ്റ്റില്‍ മറ്റൊരു കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തത് ബാംഗ്ലൂരില്‍ ഒരാള്‍ കൊല്ലപ്പെടുന്നതിന് കാരണമായ മറ്റൊരു സ്‌ഫോടന കേസിന്റെ പേരു പറഞ്ഞായിരുന്നു.യഥാര്‍ത്ഥത്തില്‍ ഇങ്ങനെ നിരവധി കള്ളക്കേസുകള്‍ കുടുക്കി ജയിലില്‍ അടച്ചു പീഡിപ്പിക്കുന്നതിന് വേണ്ടി ഒരു കുറ്റവും ഞാന്‍ ചെയ്തിട്ടില്ല.
1966 ജനുവരി 18-ന് കേരളത്തിലെ കൊല്ലം ജില്ലയിലെ മൈനാഗപ്പള്ളി വില്ലേജില്‍ തോട്ടുവ മന്‍സിലില്‍ സ്‌കൂള്‍ അദ്ധ്യാപകനായ അബ്ദുസ്സമദ് മാസ്റ്ററുടെയും ഒരു ഹൗസ് വൈഫ് ആയ അസുമാ ബീവിയുടെയും മകനായിട്ടാണ് ഞാന്‍ ജനിച്ചത്.
എന്റെ പിതാവ് സ്‌കൂള്‍ ഹെഡ് മാസ്റ്ററായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് അബൂബക്കര്‍ മാസ്റ്റര്‍, സ്‌കൂള്‍ ഹെഡ്മാസ്റ്ററായിരുന്നു. എന്റെ പിതാവിന്റെ 2 സഹോദരിമാരും ഒരു സഹോദരനും സ്‌കൂള്‍ അദ്ധ്യാപകരായിരുന്നു. എന്റെ 4 സഹോദരന്മാരും ഒരു സഹോദരിയും സ്‌കൂള്‍ അദ്ധ്യാപകരാണ്. എന്റെ കുടുംബാംഗങ്ങളിലോ സഹോദരന്മാരിലോ ഏതെങ്കിലും ഒരാളുടെ പേരിലും ഇന്നുവരെ ഏതെങ്കിലും ഒരു തീവ്രവാദക്കേസോ അക്രമക്കേസോ ചുമത്തപ്പെടുകയോ ജയിലില്‍ അടയ്ക്കപ്പെടുകയോ ചെയ്തിട്ടില്ല. കറകളഞ്ഞ രാജ്യസ്‌നേഹത്തിന്റെയും സാമൂഹ്യപ്രതിബദ്ധതയുടെയും വിജ്ഞാനപ്രചാരണത്തിന്റെയും മതസൗഹാര്‍ദ്ദത്തിന്റെയും ഉന്നതപാരമ്പര്യമുള്ള ഒരു കുടുംബത്തിലെ അംഗമാണ് ഞാന്‍.
എന്റെ ജീവിതത്തില്‍ ഒരിക്കലും ഞാന്‍ ആരെയെങ്കിലും കൊലപ്പെടുത്തിയെന്നോ, ആക്രമിച്ചെന്നോ അതിന് പ്രേരിപ്പിച്ചെന്നോ ഏതെങ്കിലും സാമൂഹ്യവിരുദ്ധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടെന്നോ ഉള്ള യാതൊരു കേസും ഞാന്‍ ജനിച്ചുവളര്‍ന്ന നാട്ടിലോ എന്റെ സംസ്ഥാനമായ കേരളത്തിലോ എന്റെ മേല്‍ ചുമത്തപ്പെട്ടിട്ടില്ല.
എന്നെ നിരന്തരമായി കള്ളക്കേസില്‍ കുടുക്കുന്നവര്‍ക്കും “തീവ്രവാദത്തി”ന്റെ മേലങ്കി ചുമത്തി കല്ലെറിയുന്നവര്‍ക്കുമെല്ലാം എന്റെ മേല്‍പറയുവാന്‍ കഴിയുന്ന ഒരേയൊരു ആരോപണം 1990-92 കാലഘട്ടത്തില്‍ എനിക്ക് 25 വയസ്സുള്ളപ്പോള്‍ ഇസ്ലാമിക് സര്‍വ്വീസസ് സൊസൈറ്റി (ഐ.എസ്.എസ്) എന്ന ഒരു സംഘടന രൂപീകരിച്ച് ഞാന്‍ നടത്തിയ ചില പ്രസംഗങ്ങളുടെ പേരില്‍ 153 (എ) വകുപ്പനുസരിച്ച് കേരളത്തിലെ ചില കേസുകള്‍ എന്റെ മേല്‍ ചുമത്തപ്പെടുകയും ചെയ്ത ഒരേയൊരു കാര്യം മാത്രമാണ്.
ബാബരി മസ്ജിദ് തകര്‍ക്കുവാനുള്ള ചില സംഘടനകളുടെ ശ്രമവും അതിനോടനുബന്ധപ്പെട്ട് ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന കലാപങ്ങളും മറ്റും ശക്തമായി ഞാന്‍ കേരളീയ സമൂഹത്തിന്റെ മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. ''എന്റെ അന്നത്തെ പ്രസംഗങ്ങള്‍ ഒട്ടുമിക്കതും സംഘപരിവാറിനെ ആശയപരമായി വിമര്‍ശിക്കുന്നതും അവരുടെ ചില നേതാക്കള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തികൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കുന്നതും ആയിരുന്നു. പക്ഷേ എന്റെ പ്രസംഗങ്ങള്‍ ഒരിക്കലും ഹിന്ദുമതത്തെയോ ഹിന്ദുവിശ്വാസങ്ങളെയോ അവരുടെ ആരാധനാപുരുഷന്മാരെയോ ആക്ഷേപിക്കുന്നതു ആയിരുന്നില്ല. അക്കാലത്തെ എന്റെ പ്രസംഗയാത്രകളില്‍ മുഴുവന്‍ വണ്ടിയുടെ ഡ്രൈവര്‍ ജയന്‍ എന്ന ഹിന്ദുമതത്തിലെ നായര്‍ ജാതിക്കാരനായ യുവാവ് ആയിരുന്നു.
ഇന്ത്യയിലെ മുസ്ലിം സമുദായവും മതനേതാക്കളും വളരെയധികം വേദനിച്ചതും മുസ്ലിങ്ങള്‍ വളരെയധികം പ്രതിഷേധത്തിലായിരുന്നതുമായ സമയമാണ് ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട സമയം. ഈ സമയത്തെ എന്റെ പ്രസംഗങ്ങളുടെ സി.ഡി.കള്‍ ഇന്നും കേരളത്തിലെ സി.ഡി. മാര്‍ക്കറ്റുകളില്‍ സുലഭമാണ്. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിനെതിരെ ശക്തമായ പ്രതിഷേധമാണ് രേഖപ്പെടുത്തിയിട്ടുള്ള ആ പ്രസംഗങ്ങളില്‍ പോലും ഞാന്‍ പറഞ്ഞിട്ടുള്ളത് ''ആയിരം പള്ളികള്‍ തകര്‍ക്കപ്പെട്ടാലും ഒരു ക്ഷേത്രത്തെയും നാം ആക്രമിക്കുകയോ ഒരു ക്ഷേത്രത്തിന്റെ മുന്നില്‍ നിന്നും ഒരു പിടിമണ്ണ് പോലും വാരിമാറ്റുകയോ ചെയ്യരുത്'' എന്നായിരുന്നു.
PART 4: പ്രസംഗങ്ങളില്‍ വിദ്വേഷമില്ലെന്ന് കോടതിപോലും പറഞ്ഞു
PART 2: തന്റേത് രോഗങ്ങള്‍ തളര്‍ത്തിയ ശരീരം

Keywords : Abdul Nasar Madani, Letter, President, Kerala, Full Matter of Letter, Prime Minister, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.