വി.എസിന്റെ വിശ്വസ്തരെ ചതിച്ചത് മാധ്യമകേന്ദ്രം; പിടിവള്ളി നഷ്ടപ്പെടുത്തിയത് നിര്‍ണായക മൊഴി

 


തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദന്റെ പേഴ്‌സണല്‍ സ്റ്റാഫിനെതിരായ പാര്‍ട്ടിതല അച്ചടക്ക നടപടിക്ക് കാരണമായ വിവാദ മൂന്നാര്‍ റിപോര്‍ട്ട് പാര്‍ട്ടി കമ്മിറ്റി ചര്‍ച ചെയ്യുന്നതിനു മുമ്പേ ടി.വി. ചാനലിനു കൊടുത്തതിനു പാര്‍ട്ടി കമ്മീഷനു ലഭിച്ചത് വ്യക്തമായ തെളിവ്. കേന്ദ്ര കമ്മറ്റി അംഗവും ഇടതുമുന്നണി കണ്‍വീനറുമായ വൈക്കം വിശ്വന്റെ നേതൃത്വത്തിലുള്ള കമ്മീഷന് ഈ സുപ്രധാന വിവരം പറഞ്ഞുകൊടുത്തതാകട്ടെ വി.എസിന്റെ സ്റ്റാഫ് വിശ്വസിച്ച കേന്ദ്രങ്ങള്‍ തന്നെയാണുതാനും.

വി.എസിന്റെ വിശ്വസ്തരെ ചതിച്ചത് മാധ്യമകേന്ദ്രം; പിടിവള്ളി നഷ്ടപ്പെടുത്തിയത് നിര്‍ണായക മൊഴി
A. Suresh
പാര്‍ട്ടി കമ്മീഷന്‍ ചോദിച്ചപ്പോള്‍ ആദ്യമൊന്നു വിസമ്മതിച്ചെങ്കിലും പിന്നീട് വള്ളി പുള്ളി വിടാതെ കാര്യങ്ങള്‍ വിശദീകരിച്ചുകൊടുക്കുകയാണത്രേ ഉണ്ടായത്. അതോടെ, വി.എസിന്റെ പി.എ. സുരേഷ്, പ്രസ് സെക്രട്ടറി കെ. ബാലകൃഷ്ണന്‍, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി വി.കെ. ശശിധരന്‍ എന്നിവര്‍ക്ക് പാര്‍ട്ടിക്കു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ വയ്യാതെയായി. നിര്‍ണായക അച്ചടക്ക നടപടിയിലേക്ക് പ്രശ്‌നം എത്തിയത് അങ്ങനെയാണ്. പിന്നീടൊരിക്കലും ഇവര്‍ മൂന്നുപേരും ആ മാധ്യമ കേന്ദ്രത്തെ വിശ്വസിക്കാന്‍ തയ്യാറായില്ല. പക്ഷേ, അപ്പോഴേയ്ക്കും പാര്‍ട്ടിയില്‍ ഒരു വിധത്തിലും ന്യായീകരിക്കാനാകാത്ത വിധം അവരുടെ പിടി നഷ്ടപ്പെട്ടിരുന്നു.
വി.എസിന്റെ വിശ്വസ്തരെ ചതിച്ചത് മാധ്യമകേന്ദ്രം; പിടിവള്ളി നഷ്ടപ്പെടുത്തിയത് നിര്‍ണായക മൊഴി
K. Balakrishnan

വി.എസ്. മുഖ്യമന്ത്രിയായിരിക്കേ മുന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കാന്‍ നടത്തിയ ദൗത്യത്തെക്കുറിച്ച് പാര്‍ട്ടിതലത്തില്‍ അന്വേഷിച്ചു കണ്ടെത്തിയ കാര്യങ്ങളെക്കുറിച്ചുള്ള റിപോര്‍ട്ടാണ് ചാനലിനു നല്‍കിയത്. മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നടപടികളില്‍ വി.എസിനെ വിമര്‍ശിക്കുന്നതും ദൗത്യസംഘത്തിനു ഗുരുതര പിഴവുകള്‍ സംഭവിച്ചുവെന്ന് കുറ്റപ്പെടുത്തുന്നതുമായിരുന്നു റിപോര്‍ട്ട്.

വി.എസിന്റെ വിശ്വസ്തരെ ചതിച്ചത് മാധ്യമകേന്ദ്രം; പിടിവള്ളി നഷ്ടപ്പെടുത്തിയത് നിര്‍ണായക മൊഴി
V.K. Sasidharan
പാര്‍ട്ടിയിലെ ഔദ്യോഗിക പക്ഷത്തിന് മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കാന്‍ ഇഷ്ടമില്ലായിരുന്നുവെന്നും അതുകൊണ്ട് അവര്‍ വി.എസിനെ അതിന്റെ പേരില്‍ പ്രതിക്കൂട്ടിലാക്കാന്‍ ശ്രമിച്ചുവെന്നും വരുത്താനാണ് റിപോര്‍ട്ട് ചോര്‍ത്തിയതെന്നാണു വിവരം. പക്ഷേ, സുപ്രധാന റിപോര്‍ട്ട് പാര്‍ട്ടിയില്‍ ചര്‍ച ചെയ്യുകപോലും ചെയ്യുന്നതിനു മുമ്പ് ചാനലില്‍ വന്നത് പാര്‍ട്ടി നേതൃത്തെ മുമ്പില്ലാത്ത വിധം രൂക്ഷമായാണ് പ്രകോപിപ്പിച്ചത്. തങ്ങള്‍ വിശ്വസിച്ച മാധ്യമ കേന്ദ്രം തങ്ങളെ ചതിക്കുമെന്ന് കരുതാതിരുന്ന സുരേഷും ബാലകൃഷ്ണനും ശശിധരനും ആ റിപോര്‍ട്ടിന്‍െ പേരില്‍ തങ്ങള്‍ക്കെതിരെ പാര്‍ട്ടിക്ക് തെളിവു ലഭിക്കുമെന്ന് പ്രതീക്ഷിച്ചതേയില്ല.

അതേസമയം, വി.എസ്. പങ്കെടുക്കുക പോലും ചെയ്യാത്ത സംസ്ഥാന കമ്മിറ്റി യോഗങ്ങളിലെ വിവരങ്ങള്‍ പോലും ചോരുന്നത് ചുണ്ടിക്കാട്ടി ഈ മൂന്നുപേരെയും ന്യായീകരിക്കാന്‍ കിണഞ്ഞു ശ്രമിക്കുകയാണു വി.എസ്. പക്ഷം. ഔദ്യോഗിക പക്ഷത്തുനിന്ന് വാര്‍ത്ത ചോര്‍ത്തുന്നവര്‍ക്കെതിരെയും അന്വേഷണവും റിപോര്‍ട്ടുമുണ്ടാക്കാനാണ് ശ്രമം. പക്ഷേ, ഈ കെണിയില്‍ ഔദ്യോഗിക പക്ഷം വീണിട്ടില്ല.

Keywords:  Thiruvananthapuram, V.S Achuthanandan, Report, Meeting, Media, Kerala, K. Balakrishnan, V.K. Sasidharan, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia