ഗുണ്ടാലിസ്റ്റ്: സര്‍ക്കാര്‍ തീരുമാനം പുന:പരിശോധിക്കണമെന്ന് കെ.സുധാകരന്‍ എം.പി
Jun 2, 2013, 18:41 IST
കണ്ണൂര്‍: ഗുണ്ടാആക്ടില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവരെ ഉള്‍പ്പെടുത്തുന്ന തീരുമാനം പുന: പരിശോധിക്കണമെന്ന് കെ.സുധാകരന്‍ എം.പി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേസിന്റെ എണ്ണം നോക്കിയല്ല ഗുണ്ട ആക്ട് ഉപയോഗിക്കേണ്ടത്. ഇക്കാര്യം മുഖ്യമന്ത്രിയുമായി ചര്‍ച ചെയ്തിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞു. പൊതുപ്രവര്‍ത്തകര്‍ക്കു നേരെ ഗുണ്ടാ ആക്ട് പ്രയോഗിക്കുന്നത് യഥാര്‍ത്ഥ ഗുണ്ടകളെ രക്ഷപ്പെടാന്‍ സഹായിക്കും.
കണ്ണൂരില്‍ റോഡില്‍ പന്തല്‍ കെട്ടി ഡി.വൈ.എഫ്.ഐ നടത്തുന്ന സമരത്തിനെതിരെ പൊലീസ് കര്‍ശന നടപടി സ്വീകരിക്കണം. ഐ.ജിക്ക് പോലും സ്വന്തം ഓഫീസില്‍ കയറാന്‍ കഴിയാത്ത അവസ്ഥയാണുളളത്. ഏതാനും പേര്‍ക്കെതിരെ കേസെടുത്തതുകൊണ്ട് കാര്യമില്ല. റോഡ് തടസപ്പെടുത്തി സമരം ചെയ്യുന്നവരെ അറസ്റ്റു ചെയ്തു നീക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

Keywords: K.Sudhakaran, Kannur, Kvartha, Malayalam, Case, Police, DYFI, Police, Kerala, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.