മമ്മൂട്ടിക്കെതിരെ പി.സി. ജോര്‍ജിന്റെ പരാമര്‍ശം സിനിമാ പ്രവര്‍ത്തകരില്‍ പ്രതിഷേധം ശക്തം

 


തിരുവനന്തപുരം: മമ്മൂട്ടി ഉള്‍പെടെയുള്ള സിനിമാ പ്രവര്‍ത്തകര്‍ക്കെതിരെ ഗവണ്‍മെന്റ് ചീഫ് വിപ്പ് പി.സി. ജോര്‍ജ് നിയമസഭയില്‍ നടത്തിയ പരാമര്‍ശത്തിനെതിരെ സിനിമാ പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിഷേധം ശക്തമാകുന്നു.

സിനിമാ പ്രവര്‍ത്തകര്‍ അഴിഞ്ഞാട്ടക്കാരാണെന്നും ഗസ്റ്റ് ഹൗസുകളില്‍ ഇവരുടെ കൂത്താട്ടമാണെന്നുമാണ് പി.സി. ജോര്‍ജ് പറഞ്ഞത്. സിനിമയില്‍ മമ്മൂട്ടിയെപോലെ 60 കഴിഞ്ഞവരുടെ സ്ഥാനത്ത് യുവാക്കള്‍ കടന്നുവരണമെന്നും 90 വയസുകഴിഞ്ഞാലും സിനിമയില്‍ പിടിച്ചുനില്‍ക്കുകയാണ് ചിലരെന്നും ജോര്‍ജ് കളിയാക്കിയിരുന്നു.

മമ്മൂട്ടിക്കെതിരെ പി.സി. ജോര്‍ജിന്റെ പരാമര്‍ശം സിനിമാ പ്രവര്‍ത്തകരില്‍ പ്രതിഷേധം ശക്തം നിമസഭയില്‍ വനം വകുപ്പിന്റെ ധനാഭ്യര്‍ത്ഥന ചര്‍ചയിലാണ് ഗണേഷ് കുമാര്‍ വിഷയം കടന്നുവന്നപ്പോള്‍ പി.സി ജോര്‍ജിന്റെ പരാമര്‍ശമുണ്ടായത്. വനം വകുപ്പ് മന്ത്രി മാറിയതറിയാതെയാണ് നടന്‍ കലാഭവന്‍ മണി ഫോറസ്റ്റിനകത്ത് പലതും കാണിച്ചതെന്ന് ജോര്‍ജ് പറഞ്ഞിരുന്നു. താന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന നടനാണെങ്കിലും കലാഭവന്‍ മണി കാണിച്ച തെറ്റ് ന്യായീകരിക്കാന്‍ കഴിയില്ലെന്നും സിനിമാക്കാരുടെ അഴിഞ്ഞാട്ടത്തിന് രാഷ്ട്രീയക്കാര്‍ കൂട്ടു നില്‍ക്കുന്നത് ശരിയല്ലെന്നും ജോര്‍ജ് നിയമസഭയില്‍ അഭിപ്രായപ്പെട്ടിരുന്നു.

മമ്മൂട്ടിക്കെതിരെ പി.സി. ജോര്‍ജിന്റെ പരാമര്‍ശം സിനിമാ പ്രവര്‍ത്തകരില്‍ പ്രതിഷേധം ശക്തം ഗണേഷ് വിഷയത്തില്‍ പി.സി ജോര്‍ജിന്റെ ഭാഗത്തു നിന്നും അടിക്കടിയുണ്ടാകുന്ന മോശം പരാമര്‍ശങ്ങളില്‍ താര സംഘടനയായ അമ്മയുടെ ഭാരവാഹികളടക്കമുള്ളവര്‍ക്ക് ശക്തമായ പ്രതിഷേധമുണ്ട്. പി.സി. ജോര്‍ജിനെതിരെ മുഖ്യമന്ത്രിയെ കണ്ട് പ്രതിഷേധം അറിയിക്കാനും സിനിമാ പ്രവര്‍ത്തകര്‍ ആലോചിക്കുന്നുണ്ട്. സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്ന മുഴുവന്‍പേരും മോശക്കാരാണെന്ന ധ്വനിയാണ് ജോര്‍ജില്‍ നിന്നും തുടരെതുടരെയുണ്ടാകുന്നത്.


സിനിമാ നടന്‍ ജഗതിയുടെ മകളെയാണ് പി.സി. ജോര്‍ജിന്റെ മകന്‍ വിവാഹം ചെയ്തത്. സിനിമാ രംഗവുമായി അടുപ്പമുള്ള ഒരാളുടെ കുടുംബത്തില്‍ നിന്നും മകന്‍ വിവാഹം ചെയ്തിട്ടും അവരെ കുറിച്ച് കുറ്റം പറയുന്നത് സ്വന്തം പല്ലിടകുത്തി നാറ്റിക്കുന്നത് പോലെയാണെന്നാണ് ഭൂരിഭാഗം സിനിമാ പ്രവര്‍ത്തകരും പറയുന്നത്. ജോര്‍ജിനെതിരെ സംഘടിതമായി പ്രതിഷേധിക്കാനുള്ള ആലോചനയും സിനിമാ പ്രവര്‍ത്തകര്‍ നടത്തുന്നുണ്ട്.

Keywords:  P.C George, Mammootty, Film, Protest, Thiruvananthapuram, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia